UK News

നല്ല ശമ്പളം കിട്ടിയില്ലെങ്കില്‍ ആയിരക്കണക്കിന് എന്‍എച്ച്എസ് ജോലിക്കാര്‍ രാജിവെയ്ക്കും; മുന്നറിയിപ്പുമായി മന്ത്രിമാര്‍; ജീവിതച്ചെലവുകള്‍ തിരിച്ചടിക്കുമ്പോള്‍ പബ്ബിലും, ഷോപ്പിലും, സൂപ്പര്‍മാര്‍ക്കറ്റിലും ജോലിക്ക് കയറി എന്‍എച്ച്എസ് ജീവനക്കാര്‍?
 എന്‍എച്ച്എസിലെ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്നത് നിര്‍ത്തി മെച്ചപ്പെട്ട ശമ്പളം നല്‍കുന്ന പബ്ബുകളിലേക്കും, ഷോപ്പുകളിലേക്കും, സൂപ്പര്‍മാര്‍ക്കറ്റുകളിലേക്കും ചേക്കേറാന്‍ എന്‍ആയിരക്കണക്കിന് ജീവനക്കാര്‍. ജീവിതച്ചെലവ് പ്രതിസന്ധി സമ്മാനിക്കുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ സേവനപ്രതിബദ്ധത ഉപേക്ഷിച്ച് ആയിരങ്ങള്‍ എന്‍എച്ച്എസ് ഉപേക്ഷിക്കുമ്പോള്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന് മന്ത്രിമാര്‍ മുന്നറിയിപ്പ് നല്‍കി.  കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്ന നല്ലൊരു ശതമാനം എന്‍എച്ച്എസ് ജോലിക്കാരും സ്വകാര്യ മേഖലയില്‍ ഉയര്‍ന്ന വരുമാനം തേടി രാജിവെയ്ക്കുമെന്ന് ആരോഗ്യമേഖലയിലെ നേതാക്കള്‍ ഭയപ്പെടുന്നു. ഭക്ഷണത്തിനും, ഹീറ്റിംഗ് ബില്ലിനും വിലയേറുന്നതിനൊപ്പം പണപ്പെരുപ്പവും ഉയരുന്നത് തിരിച്ചടി സമ്മാനിക്കുകയാണ്.  എന്‍എച്ച്എസില്‍ നിലവില്‍ 110,000

More »

ഗ്ലാസ് ഉയര്‍ത്തി സ്റ്റാഫിന് വിടനല്‍കി ബോറിസ്; ചിത്രം പുറത്തുവന്നതോടെ തീപിടിച്ച് വീണ്ടും പാര്‍ട്ടിഗേറ്റ് വിവാദം; ചോര്‍ത്തിയത് മുന്‍ ഉപദേശകനെന്ന് സംശയം; ലോക്ക്ഡൗണ്‍ ലംഘനത്തില്‍ ന്യായീകരണം തേടി നം.10
 ഡൗണിംഗ് സ്ട്രീറ്റില്‍ നടന്ന പാര്‍ട്ടിഗേറ്റ് വിവാദങ്ങളില്‍ എണ്ണ പകര്‍ന്ന് പുതിയ ചിത്രങ്ങള്‍ പുറത്തുവന്നു. മദ്യക്കുപ്പികള്‍ക്ക് അരികില്‍ നില്‍ക്കുന്ന ബോറിസ് ജോണ്‍സന്റെയും, സഹായികളുടെയും ചിത്രമാണ് വിവാദം ആളിക്കത്തിക്കുന്നത്.  2020 നവംബര്‍ 13ന് കമ്മ്യൂണിക്കേഷന്‍ മേധാവിയായ ലീ കെയിന്റെ വിരമിക്കല്‍ ചടങ്ങിലാണ് വൈന്‍ വിളമ്പിയത്. പ്രധാനമന്ത്രി ഇതിന് മുന്നില്‍ നിന്ന്

More »

ബ്രിട്ടനില്‍ ആശങ്കയായി മങ്കി പോക്‌സ് ; 37 പുതിയ രോഗികള്‍ കൂടി, രോഗികള്‍ ഹോം ക്വാറന്റൈനില്‍ ; 16 ഓളം രാജ്യങ്ങളില്‍ പടര്‍ന്നതോടെ ലോകം ആശങ്കയില്‍
ബ്രിട്ടനില്‍ മങ്കി പോക്‌സ് ആശങ്കയാകുന്നു. ഇന്നലെ ഒരു ദിവസം കൊണ്ട് മാത്രം 37 പേരിലാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.കഴിഞ്ഞ രണ്ടാഴ്ച കാലത്തിനിടെ ബ്രിട്ടനില്‍ രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം 57 ആയി. ഒരു കുട്ടിയുമുണ്ട്. ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുരങ്ങുപനി വ്യാപകമാകുന്നതിനിടെ ആശങ്ക ഉയരുകയാണെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയിലെ മുഖ്യ മെഡിക്കല്‍

More »

ആശുപത്രിയില്‍ കുഞ്ഞിനെ വിഷം കൊടുത്ത് കൊന്ന നഴ്‌സ് കൂസലില്ലാതെ ഊഞ്ഞാലാടി കളിക്കുന്നു; പോലീസ് അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ച 27-കാരിയുടെ ആദ്യ ചിത്രം പുറത്ത്; രക്ഷിതാക്കള്‍ക്ക് കത്തയച്ച് എന്‍എച്ച്എസ് ആശുപത്രി
 ഒരു കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്ന ആരോപണത്തില്‍ അറസ്റ്റിലായിട്ടും കൂസലില്ലാതെ കറങ്ങിനടന്ന് നഴ്‌സ്. കുട്ടികളുടെ ഊഞ്ഞാലാടുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ബര്‍മിംഗ്ഹാം ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ കുഞ്ഞ് മരണപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് 27-കാരിയായ നഴ്‌സിനെ അറസ്റ്റ് ചെയ്തത്.  എന്നാല്‍ അന്വേഷണവിധേയമായി പോലീസ് പുറത്തുവിട്ട നഴ്‌സ്

More »

വിസ കാലാവധി കഴിഞ്ഞു താമസിച്ചാല്‍ നാലു വര്‍ഷം തടവുശിക്ഷ ; നിയമ വിരുദ്ധമായി ആരെയെങ്കിലും എത്തിച്ചാല്‍ ജീവ പര്യന്തവും ; കുടിയേറ്റ നിയമം കര്‍ശനമാക്കുന്നു
കുടിയേറ്റ നിയമം കര്‍ശനമാക്കി ബ്രിട്ടന്‍. വിസ കാലാവധി തീര്‍ന്നിട്ടും യുകെയില്‍ തുടര്‍ന്നാല്‍ നാലു വര്‍ഷം വരെയാണ് തടവുശിക്ഷ. പാര്‍ലമെന്റ് പാസാക്കിയ പുതിയ നിയമ പ്രകാരം ഇനി വിസ കാലാവധി കഴിഞ്ഞാല്‍ വെറുതെ നാട്ടിലേക്ക് കയറ്റിവിടില്ല, ജയിലില്‍ കിടക്കേണ്ടിവരും. അനധികൃത കുടിയേറ്റം ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയെ തന്നെ ബാധിച്ചു കഴിഞ്ഞു. ഒപ്പം ജനങ്ങള്‍ക്ക് സമാധാന ജീവിതത്തിനും

More »

ബര്‍മിംഗ്ഹാമിലെ കുട്ടികളുടെ ആശുപത്രിയില്‍ കുഞ്ഞിന് വിഷം കൊടുത്ത് കൊന്നതായി ആരോപണം; സംശയത്തില്‍ അറസ്റ്റിലായത് 27-കാരി നഴ്‌സ്; ആരോപണങ്ങളിലും, അറസ്റ്റിലും ഞെട്ടി സഹജീവനക്കാരും ആശുപത്രിയും
 ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ കുഞ്ഞ് മരണപ്പെട്ടത് വിഷം നല്‍കിയതിനെ തുടര്‍ന്നാണെന്ന ആരോപണത്തില്‍ നഴ്‌സ് അറസ്റ്റിലായി. ബര്‍മിംഗ്ഹാം ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ നടന്ന ദുരന്തത്തിന് പിന്നാലെയാണ് ഒരു വീട്ടില്‍ നിന്നും പോലീസ് 27-കാരിയെ അറസ്റ്റ് ചെയ്തത്.  അറസ്റ്റിന് പിന്നാലെ നഴ്‌സിനെ ആശുപത്രി സസ്‌പെന്‍ഡ് ചെയ്തു. സംഭവങ്ങള്‍ ആശുപത്രിയിലെ മറ്റ് ജീവനക്കാരെ

More »

മെഗാന്റെ 'നിഴല്‍' ഇനി ഒപ്പമില്ല! ഹാരിയ്ക്കും, മെഗാനും മറ്റൊരു സുപ്രധാന സഹായിയെ കൂടി നഷ്ടപ്പെട്ടു; ആര്‍ച്ച്‌വെല്‍ ഫൗണ്ടേഷനിലെ ഗ്ലോബല്‍ പ്രസ് സെക്രട്ടറി സ്ഥാനമൊഴിഞ്ഞു; 2018 മുതല്‍ നഷ്ടമായത് 12 ഉന്നത ജീവനക്കാരെ?
 ഹാരി രാജകുമാരനും, മെഗാന്‍ മാര്‍ക്കിളും ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്ക് അത്ര പ്രിയപ്പെട്ടവരല്ല. പ്രത്യേകിച്ച് ഇവര്‍ക്കെതിരായ നെഗറ്റീവ് വാര്‍ത്തകളുടെ പേരില്‍ കോടതി വരെ കയറിയ സംഭവങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പാപ്പരാസി മാധ്യമങ്ങളുടെ രോഷത്തിന് ആഴം കൂടും. അതുകൊണ്ട് തന്നെ സസെക്‌സ് ദമ്പതികള്‍ക്ക് എന്ത് നഷ്ടം സംഭവിച്ചാലും ഈ മാധ്യമങ്ങള്‍ കാര്യമായി തന്നെ കൊണ്ടാടും! ഹാരി,

More »

ബ്രിട്ടനില്‍ ഭവനവിലയില്‍ റെക്കോര്‍ഡ് കുതിപ്പ്; മഹാമാരി ആരംഭിച്ചത് മുതല്‍ 55,000 പൗണ്ട് വര്‍ദ്ധിച്ചു; ശരാശരി വില 367,501 പൗണ്ടില്‍; ഒരു മാസം മാത്രം 7400 പൗണ്ട് വ്യത്യാസം; പലിശ നിരക്കുകള്‍ ഉയരുമ്പോഴും കടിഞ്ഞാണില്ലാതെ ഭവന വിപണി
 മഹാമാരി ആരംഭിച്ചതിന് ശേഷം ബ്രിട്ടനിലെ ഭവനങ്ങള്‍ക്ക് ചോദിക്കുന്ന ശരാശരി വിലയില്‍ 55,000 പൗണ്ടിന്റെ റെക്കോര്‍ഡ് തകര്‍ക്കുന്ന വില വര്‍ദ്ധനവ്. ശരാശരി ഭവനങ്ങള്‍ക്കുള്ള വില തുടര്‍ച്ചയായ നാലാം മാസമാണ് റെക്കോര്‍ഡ് നിരക്കിലെത്തിയത്. മെയ് മാസത്തില്‍ മാത്രം 7400 പൗണ്ടിന്റെ വര്‍ദ്ധനവാണ് ഉണ്ടായതെന്ന് റൈറ്റ്മൂവ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രിട്ടനിലെ പ്രോപ്പര്‍ട്ടികള്‍ക്ക്

More »

വിശപ്പകറ്റാന്‍ ബ്രിട്ടനില്‍ മോഷണം പെരുകുന്നു; ജീവിതച്ചെലവ് പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ ഭക്ഷണം കഴിക്കാനായി ആദ്യമായി മോഷണം നടത്തി ആളുകള്‍; പരിതാപകരമായ അവസ്ഥ വെളിപ്പെടുത്തി സൂപ്പര്‍മാര്‍ക്കറ്റുകള്‍
 ബ്രിട്ടനിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും സാധനങ്ങള്‍ അടിച്ചുമാറ്റുന്ന നിരവധി വിരുതന്‍മാരുണ്ട്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായൊരു പ്രതിഭാസമാണ് ഇപ്പോള്‍ രൂപപ്പെട്ട് വരുന്നതെന്ന് സൂപ്പര്‍മാര്‍ക്കറ്റ് മേധാവികള്‍. വിശപ്പ് അകറ്റാന്‍ ഒരു നേരത്തെ ഭക്ഷണം മോഷ്ടിക്കുന്ന ആളുകളുെട എണ്ണമേറുന്നുവെന്നാണ് ഇവരുടെ വെളിപ്പെടുത്തല്‍.  ജീവിതസാഹചര്യങ്ങള്‍ പ്രതിസന്ധി

More »

ഇംഗ്ലണ്ടിലും, വെയില്‍സിലും കൊടുങ്കാറ്റ് മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്; ഇടിമിന്നലും, ശക്തമായ മഴയും കഴിഞ്ഞതിന് പിന്നാലെ കാലാവസ്ഥ കൂടുതല്‍ കടുപ്പമാകും; വെസ്റ്റ് സസെക്‌സില്‍ കെയര്‍ ഹോമിന് ഇടിമിന്നലേറ്റ് നാശനഷ്ടം

ഇംഗ്ലണ്ടിലും, വെയില്‍സിലുമായി കൂടുതല്‍ കൊടുങ്കാറ്റ് സാധ്യതകള്‍ക്ക് മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്. വ്യാഴാഴ്ച രാത്രിയോടെ മിക്ക ഭാഗങ്ങളിലും ശക്തമായ മഴയും, ഇടിമിന്നലും നേരിട്ടതിന് പിന്നാലെയാണ് പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ വരുന്നത്. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ ശക്തമായ

ടെസ്റ്റ് ക്രിക്കറ്റിന്റെ മൂന്നാം ദിനത്തില്‍ കളിക്കാനെത്തിയില്ല, വീട്ടിലെത്തിയ സുഹൃത്ത് കണ്ടത് ക്രിക്കറ്റ് താരം മരിച്ച നിലയില്‍; മൂന്ന് വിക്കറ്റ് വീഴ്ത്തി കൈയടി വാങ്ങിയതിന് പിന്നാലെ 20-ാം വയസ്സില്‍ ഞെട്ടിക്കുന്ന വിടവാങ്ങല്‍

ക്രിക്കറ്റ് മത്സരം കഴിഞ്ഞ് വീട്ടിലെത്തിയ 20 വയസ്സ് മാത്രമുള്ള താരം മരിച്ച നിലയില്‍. സോമര്‍സെറ്റിന് എതിരായ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനം മൈതാനത്ത് വരാതിരുന്നതോടെ അന്വേഷിച്ച് എത്തിയ സുഹൃത്താണ് ജോഷ് ബേക്കറിനെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍

ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്ക് ഉയര്‍ത്തുന്നു, യുകെയില്‍ ഭവനവില താഴുന്നു; വീട് വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് മോര്‍ട്ട്‌ഗേജ് ഭാരമായി മാറുന്നു; പുതിയ ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകളുടെ നിരക്ക് വര്‍ദ്ധിപ്പിച്ച് ബാങ്കുകള്‍

ഏപ്രില്‍ മാസത്തിലും രാജ്യത്തെ ഭവനവിലകള്‍ താഴ്ന്നു. വീട് വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇത് താങ്ങാന്‍ കഴിയാത്തതിന്റെ സമ്മര്‍ദം നേരിടുന്നത് തുടരുകയാണെന്ന് നേഷന്‍വൈഡ് വ്യക്തമാക്കി. മുന്‍ മാസത്തെ അപേക്ഷിച്ച് യുകെ ഭവനവിലയില്‍ 0.4% കുറവാണ് നേരിട്ടിരിക്കുന്നതെന്ന് യുകെയിലെ ഏറ്റവും വലിയ

ബ്ലാക്ക്പൂള്‍ സൗത്ത് ഉപതെരഞ്ഞെടുപ്പില്‍ ലേബറിന് വിജയം; ഋഷി സുനാകിന് തിരിച്ചടി നല്‍കി കണ്‍സര്‍വേറ്റീവുകളെ കൈവിട്ട് ലോക്കല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍; 25 വര്‍ഷക്കാലം ഭരിച്ച റഷ്മൂറിലും തോല്‍വി; ഹാര്‍ട്ടില്‍പൂളും, തുറോക്കും ലേബര്‍ പിടിച്ചെടുത്തു

ഇംഗ്ലണ്ടിലെ ലോക്കല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നതിനിടെ പ്രധാനമന്ത്രി ഋഷി സുനാകിന് മറ്റൊരു തിരിച്ചടി നല്‍കി ബ്ലാക്ക്പൂള്‍ സൗത്ത് ഉപതെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച് ലേബര്‍ വിജയം നേടി. പാര്‍ട്ടി സ്ഥാനാര്‍ത്ഥി ക്രിസ് വെബ്ബിന് 10,825

'നീ കണ്ടുമുട്ടിയത് ഒരു പിശാചിനെയാണ്'! 13 ബലാത്സംഗങ്ങള്‍ നടത്തിയ മെറ്റ് പോലീസ് ഓഫീസര്‍ക്ക് ആജീവനാന്ത ജയില്‍ശിക്ഷ; യുവതിയെ കാറില്‍ കെട്ടിയിട്ട് തട്ടിക്കൊണ്ടുപോയി; ഇരകളില്‍ 13 തികയാത്ത കുട്ടികളും

ഇരയെ കെട്ടിയിട്ട് കാറില്‍ തട്ടിക്കൊണ്ട് പോകവെ 'നീ കണ്ടുമുട്ടിയത് ഒരു പിശാചിനെയാണെന്ന്' പറയുകയും, 13 ബലാത്സംഗങ്ങള്‍ നടത്തുകയും ചെയ്ത മെറ്റ് പോലീസ് ഓഫീസര്‍ ക്ലിഫ് മിച്ചെലിന് ആജീവനാന്ത ജയില്‍ശിക്ഷ. 10 ബലാത്സംഗ കേസുകള്‍, 13 വയസ്സില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്ത മൂന്ന് കേസുകളും,

യുകെയിലെ പുകവലി അവസാനിപ്പിക്കാനുള്ള അവസരം തല്ലിക്കെടുത്തിയത് വര്‍ക്ക് ഫ്രം ഹോം; ഒരു ദശകമായി കുറഞ്ഞുവന്ന സിഗററ്റ് പുകയ്ക്കുന്നവരുടെ എണ്ണം മഹാമാരി കാലത്ത് സ്തംഭനാവസ്ഥയിലെത്തിയെന്ന് കണ്ടെത്തല്‍

മഹാമാരി കാലത്ത് വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവരുടെ എണ്ണമേറിയതാണ് ബ്രിട്ടനിലെ പുകവലി നിരക്ക് സ്തംഭനാവസ്ഥയിലേക്ക് മാറ്റിയതെന്ന് ഗവേഷകര്‍. ഒരു ദശകത്തിലേറെയായി ദിവസേന വലിച്ച് കൂട്ടുന്ന സിഗററ്റുകളുടെ എണ്ണത്തില്‍ നേരിട്ടിരുന്ന കുറവാണ് ഈ കാലയളവില്‍ തടസ്സപ്പെട്ടതെന്ന് കണക്കുകള്‍