മെഗാന്റെ 'നിഴല്‍' ഇനി ഒപ്പമില്ല! ഹാരിയ്ക്കും, മെഗാനും മറ്റൊരു സുപ്രധാന സഹായിയെ കൂടി നഷ്ടപ്പെട്ടു; ആര്‍ച്ച്‌വെല്‍ ഫൗണ്ടേഷനിലെ ഗ്ലോബല്‍ പ്രസ് സെക്രട്ടറി സ്ഥാനമൊഴിഞ്ഞു; 2018 മുതല്‍ നഷ്ടമായത് 12 ഉന്നത ജീവനക്കാരെ?

മെഗാന്റെ 'നിഴല്‍' ഇനി ഒപ്പമില്ല! ഹാരിയ്ക്കും, മെഗാനും മറ്റൊരു സുപ്രധാന സഹായിയെ കൂടി നഷ്ടപ്പെട്ടു; ആര്‍ച്ച്‌വെല്‍ ഫൗണ്ടേഷനിലെ ഗ്ലോബല്‍ പ്രസ് സെക്രട്ടറി സ്ഥാനമൊഴിഞ്ഞു; 2018 മുതല്‍ നഷ്ടമായത് 12 ഉന്നത ജീവനക്കാരെ?

ഹാരി രാജകുമാരനും, മെഗാന്‍ മാര്‍ക്കിളും ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്ക് അത്ര പ്രിയപ്പെട്ടവരല്ല. പ്രത്യേകിച്ച് ഇവര്‍ക്കെതിരായ നെഗറ്റീവ് വാര്‍ത്തകളുടെ പേരില്‍ കോടതി വരെ കയറിയ സംഭവങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പാപ്പരാസി മാധ്യമങ്ങളുടെ രോഷത്തിന് ആഴം കൂടും. അതുകൊണ്ട് തന്നെ സസെക്‌സ് ദമ്പതികള്‍ക്ക് എന്ത് നഷ്ടം സംഭവിച്ചാലും ഈ മാധ്യമങ്ങള്‍ കാര്യമായി തന്നെ കൊണ്ടാടും!


ഹാരി, മെഗാന്‍ ദമ്പതികളുടെ ആര്‍ച്ച്‌വെല്‍ ഫൗണ്ടേഷനില്‍ ഗ്ലോബല്‍ പ്രസ് സെക്രട്ടറി സ്ഥാനമൊഴിഞ്ഞതാണ് സുപ്രധാന സഹായിയെ നഷ്ടപ്പെട്ടെന്ന നിലയില്‍ ഇവര്‍ ആഘോഷിക്കുന്നത്. 2018 മുതല്‍ പന്ത്രണ്ടോളം ഉന്നത ജീവനക്കാരെ ഇവര്‍ക്ക് നഷ്ടമായെന്നാണ് റിപ്പോര്‍ട്ടുകള്‍.

സതേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സ്ട്രാറ്റജിക് പിആറില്‍ ഡിഗ്രി നേടിയിട്ടുള്ള ടോയാ ഹോള്‍നെസ് 2020 ഒക്ടോബറിലാണ് സസെക്‌സുമാര്‍ക്കൊപ്പം ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അറ്റ്‌ലാന്റിക്കിന്റെ ഇരുവശത്തും തങ്ങള്‍ക്കായി പിആര്‍ ജോലികള്‍ ചെയ്യാന്‍ ഇവര്‍ക്ക് പ്രൊമോഷനും നല്‍കി.

മെഗാന്റെ 'നിഴല്‍' എന്ന് വിശേഷണം നേടിയ വ്യക്തിയാണ് ടോയാ ഹോള്‍നെസ്. ഡച്ചസിന് സമാനമായ രീതിയില്‍ വസ്ത്രധാരണം ചെയ്യുന്നതാണ് ഈ പേര് നേടിക്കൊടുത്തത്. ഹാരിയോടും, മെഗാനോടും ദിവസേന സംസാരിക്കുന്ന ഏതാനും ചിലരില്‍ ഒരാളാണ് ഇവര്‍. എന്നാല്‍ ഇപ്പോള്‍ ഈ ബന്ധം വേര്‍പ്പെട്ടിരിക്കുന്നതായി സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആര്‍ച്ച്‌വെല്‍ ഫൗണ്ടേഷന്‍ ചീഫ് ഓഫ് സ്റ്റാഫ്, ഡയറക്ടര്‍ പദവിയില്‍ നിന്നും കാതറീന്‍ സെന്റ് ലോറന്റ് രാജിവെച്ചിരുന്നു. 2018 മുതല്‍ പല സഹായികളെയും നഷ്ടമായത് ദമ്പതികള്‍ക്ക് തലവേദന സൃഷ്ടിച്ചിരുന്നു.
Other News in this category



4malayalees Recommends