ബ്രിട്ടനില്‍ ആശങ്കയായി മങ്കി പോക്‌സ് ; 37 പുതിയ രോഗികള്‍ കൂടി, രോഗികള്‍ ഹോം ക്വാറന്റൈനില്‍ ; 16 ഓളം രാജ്യങ്ങളില്‍ പടര്‍ന്നതോടെ ലോകം ആശങ്കയില്‍

ബ്രിട്ടനില്‍ ആശങ്കയായി മങ്കി പോക്‌സ് ; 37 പുതിയ രോഗികള്‍ കൂടി, രോഗികള്‍ ഹോം ക്വാറന്റൈനില്‍ ; 16 ഓളം രാജ്യങ്ങളില്‍ പടര്‍ന്നതോടെ ലോകം ആശങ്കയില്‍
ബ്രിട്ടനില്‍ മങ്കി പോക്‌സ് ആശങ്കയാകുന്നു. ഇന്നലെ ഒരു ദിവസം കൊണ്ട് മാത്രം 37 പേരിലാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.കഴിഞ്ഞ രണ്ടാഴ്ച കാലത്തിനിടെ ബ്രിട്ടനില്‍ രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം 57 ആയി. ഒരു കുട്ടിയുമുണ്ട്. ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കുരങ്ങുപനി വ്യാപകമാകുന്നതിനിടെ ആശങ്ക ഉയരുകയാണെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയിലെ മുഖ്യ മെഡിക്കല്‍ ഉപദേഷ്ടാവ് ഡോ സൂസന്‍ ഹോപ്കിന്‍സ് പറയുന്നത്.പരിശോധനയ്ക്കായി കൂടുതല്‍ പേര്‍ രംഗത്തുവരുന്നത് ആശ്വാസകരമാണെന്നും സൂസന്‍ വ്യക്തമാക്കി. ലക്ഷണങ്ങള്‍ കണ്ടാല്‍ ഹെല്‍ത്ത് സര്‍വീസുമായി ബനഅധപ്പെടണം. സ്വവര്‍ഗ രതിയില്‍ താത്പര്യമുള്ളവരില്‍ രോഗം ക്രമാതീതമായി വര്‍ദ്ധിക്കുന്നുവെന്നും സൂചനയുണ്ട്.

വസൂരിക്കുള്ള വാക്‌സിനുകള്‍ സജ്ജമാക്കിയിട്ടുണ്ട്. 21 ദിവസത്തെ ക്വാറന്റൈന് വിധേയമാകാനും നിര്‍ദ്ദേശമുണ്ട്. ആഫ്രിക്കയില്‍ മാത്രം കണ്ടുവന്നിരുന്ന മങ്കിപോക്‌സ് ഇപ്പോള്‍ യൂറോപ്പിലെ പല രാജ്യങ്ങളിലേക്കും വ്യാപിച്ചത് ആശങ്കയാകുകയാണ്.


എന്‍എച്ച്എസ് ആശുപത്രികളില്‍ ആകെ 50 രോഗികള്‍ക്കു ചികിത്സിക്കാനുള്ള സൗകര്യമേയുള്ളൂ. കൂടുതല്‍ സൗകര്യം അനിവാര്യമായ അവസ്ഥയാണ്. ഗുരുതരമായ രോഗാവസ്ഥയുണ്ടെങ്കില്‍ അവരെ ഹൈ കോണ്‍സിക്വന്‍സ് ഇന്‍ഫെക്ഷ്യസ് ഡിസീസ് യൂണിറ്റുകളിലേക്ക് മാറ്റണം.

കോവിഡ് കാലത്താണ് 15 യൂണിറ്റില്‍ നിന്ന് 50 യൂണിറ്റിലേക്ക് സൗകര്യങ്ങള്‍ ഉയര്‍ത്തിയത്. രോഗികളില്‍ പലരും വീടുകളില്‍ ക്വാറന്റൈനിലാണ്.

യൂറോപ്പിനെ ബാധിക്കുന്ന മറ്റൊരു പകര്‍ച്ച വ്യാധിയായി മങ്കിപോക്‌സ് മാറുമോ എന്ന ആശങ്ക യുഎന്നും പങ്കുവച്ചു.യൂറോപ്പിനെ നടുക്കുന്ന ഒരു പകര്‍ച്ച വ്യാധിയായി കുരങ്ങുപനി മാറിയേക്കുമെന്ന് യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.

Other News in this category



4malayalees Recommends