ആശുപത്രിയില്‍ കുഞ്ഞിനെ വിഷം കൊടുത്ത് കൊന്ന നഴ്‌സ് കൂസലില്ലാതെ ഊഞ്ഞാലാടി കളിക്കുന്നു; പോലീസ് അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ച 27-കാരിയുടെ ആദ്യ ചിത്രം പുറത്ത്; രക്ഷിതാക്കള്‍ക്ക് കത്തയച്ച് എന്‍എച്ച്എസ് ആശുപത്രി

ആശുപത്രിയില്‍ കുഞ്ഞിനെ വിഷം കൊടുത്ത് കൊന്ന നഴ്‌സ് കൂസലില്ലാതെ ഊഞ്ഞാലാടി കളിക്കുന്നു; പോലീസ് അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ച 27-കാരിയുടെ ആദ്യ ചിത്രം പുറത്ത്; രക്ഷിതാക്കള്‍ക്ക് കത്തയച്ച് എന്‍എച്ച്എസ് ആശുപത്രി

ഒരു കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്ന ആരോപണത്തില്‍ അറസ്റ്റിലായിട്ടും കൂസലില്ലാതെ കറങ്ങിനടന്ന് നഴ്‌സ്. കുട്ടികളുടെ ഊഞ്ഞാലാടുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ബര്‍മിംഗ്ഹാം ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ കുഞ്ഞ് മരണപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് 27-കാരിയായ നഴ്‌സിനെ അറസ്റ്റ് ചെയ്തത്.


എന്നാല്‍ അന്വേഷണവിധേയമായി പോലീസ് പുറത്തുവിട്ട നഴ്‌സ് ഇതൊന്നും അലട്ടാത്ത വിധത്തില്‍ ഊഞ്ഞാലാടുന്ന ചിത്രങ്ങളാണ് സണ്‍ പുറത്തുവിട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം ഗേള്‍സ് കോക്ക്‌ടെയില്‍ ആസ്വദിക്കാനും നഴ്‌സ് മറന്നില്ല. ഇതിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്ക് പ്രൊഫൈലില്‍ പങ്കുവെച്ചിട്ടുണ്ട്.

വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ താമസിക്കുന്ന യുവതി ബന്ധുക്കള്‍ക്കൊപ്പമാണ് താമസിക്കുന്നതെന്നാണ് വിവരം. ആശുപത്രിയിലെ ജോലിയില്‍ നിന്നും ഇവരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അമ്മയുമായി ഏറെ അടുപ്പത്തിലുള്ള പ്രതി ജനിച്ച പട്ടണത്തില്‍ തന്നെയാണ് താമസിക്കുന്നതെന്ന് സുഹൃത്തുക്കള്‍ വ്യക്തമാക്കി.

പോലീസ് സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. മറ്റ് ജീവനക്കാരെ അന്വേഷണ ഉദ്യോഗസ്ഥര്‍ സമീപിക്കും. യുകെയിലെ മുന്‍നിര സ്‌പെഷ്യലിസ്റ്റ് പീഡിയാട്രിക് സെന്ററുകളില്‍ ഒന്നാണ് ബര്‍മിംഗ്ഹാം ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍. കുഞ്ഞ് മരിച്ചതിന് പിന്നാലെ ആശുപത്രി പോലീസിനെ വിളിക്കുകയായിരുന്നു.

അതേസമയം ആശുപത്രിയില്‍ ചികിത്സയിലുള്ള മറ്റ് കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അധികൃതര്‍ കത്തയച്ചു. കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് അറിയിക്കാനാണ് കത്തയച്ചത്. സംഭവങ്ങളില്‍ പല രക്ഷിതാക്കളും ഞെട്ടലിലാണ്.

Other News in this category



4malayalees Recommends