ബര്‍മിംഗ്ഹാമിലെ കുട്ടികളുടെ ആശുപത്രിയില്‍ കുഞ്ഞിന് വിഷം കൊടുത്ത് കൊന്നതായി ആരോപണം; സംശയത്തില്‍ അറസ്റ്റിലായത് 27-കാരി നഴ്‌സ്; ആരോപണങ്ങളിലും, അറസ്റ്റിലും ഞെട്ടി സഹജീവനക്കാരും ആശുപത്രിയും

ബര്‍മിംഗ്ഹാമിലെ കുട്ടികളുടെ ആശുപത്രിയില്‍ കുഞ്ഞിന് വിഷം കൊടുത്ത് കൊന്നതായി ആരോപണം; സംശയത്തില്‍ അറസ്റ്റിലായത് 27-കാരി നഴ്‌സ്; ആരോപണങ്ങളിലും, അറസ്റ്റിലും ഞെട്ടി സഹജീവനക്കാരും ആശുപത്രിയും

ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ കുഞ്ഞ് മരണപ്പെട്ടത് വിഷം നല്‍കിയതിനെ തുടര്‍ന്നാണെന്ന ആരോപണത്തില്‍ നഴ്‌സ് അറസ്റ്റിലായി. ബര്‍മിംഗ്ഹാം ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ നടന്ന ദുരന്തത്തിന് പിന്നാലെയാണ് ഒരു വീട്ടില്‍ നിന്നും പോലീസ് 27-കാരിയെ അറസ്റ്റ് ചെയ്തത്.


അറസ്റ്റിന് പിന്നാലെ നഴ്‌സിനെ ആശുപത്രി സസ്‌പെന്‍ഡ് ചെയ്തു. സംഭവങ്ങള്‍ ആശുപത്രിയിലെ മറ്റ് ജീവനക്കാരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ബര്‍മിംഗ്ഹാം ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന യുവതി കുഞ്ഞിനെ അപകടപ്പെടുത്താനുള്ള ഉദ്ദേശത്തോടെ വിഷം കുത്തിവെച്ചെന്നാണ് ആരോപണം.

ബര്‍മിംഗ്ഹാം വുമണ്‍സ് & ചില്‍ഡ്രന്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് നടത്തുന്ന ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍. ഒരു കുഞ്ഞിന്റെ മരണത്തില്‍ 27-കാരിയായ യുവതിയെ അറസ്റ്റ് ചെയ്തതായി വെസ്റ്റ് മിഡ്‌ലാന്‍ഡ് പോലീസ് പറഞ്ഞു.


കുഞ്ഞ് ആശുപത്രിയില്‍ വെച്ച് വ്യാഴാഴ്ച മരിച്ചു. ഇതേ ദിവസം വൈകുന്നേരമാണ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് മേഖലയിലെ വീട്ടില്‍ നിന്നും യുവതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണം തുടരുന്നതിനിടെ ഇവരെ വിട്ടയച്ചിട്ടുണ്ട്. ഫോറന്‍സിക് വിവരങ്ങളും പരിശോധിച്ച് വരികയാണ് പോലീസ്.


ട്രസ്റ്റില്‍ സംഭവം ഞെട്ടല്‍ ഉളവാക്കിയെന്ന് ശ്രോതസ്സുകള്‍ വ്യക്തമാക്കി. ഗുരുതരമായ വിഷയമാണിത്. നഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്തതിനാല്‍ സുപ്രധാന അന്വേഷണം ഉണ്ടാകും. മുന്‍ കേസുകളും ആശുപത്രി പരിശോധിക്കും, ശ്രോതസ്സ് കൂട്ടിച്ചേര്‍ത്തു.


യുകെയിലെ മുന്‍നിര സ്‌പെഷ്യലിസ്റ്റ് പീഡിയാട്രിക് സെന്ററാണ് ബര്‍മിംഗ്ഹാം ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍. 16 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ചികിത്സ ലഭ്യമാക്കുന്ന ആശുപത്രി പ്രതിവര്‍ഷം 90,000 രോഗികളെ ചികിത്സിക്കുന്നുണ്ട്.



Other News in this category



4malayalees Recommends