വിസ കാലാവധി കഴിഞ്ഞു താമസിച്ചാല്‍ നാലു വര്‍ഷം തടവുശിക്ഷ ; നിയമ വിരുദ്ധമായി ആരെയെങ്കിലും എത്തിച്ചാല്‍ ജീവ പര്യന്തവും ; കുടിയേറ്റ നിയമം കര്‍ശനമാക്കുന്നു

വിസ കാലാവധി കഴിഞ്ഞു താമസിച്ചാല്‍ നാലു വര്‍ഷം തടവുശിക്ഷ ; നിയമ വിരുദ്ധമായി ആരെയെങ്കിലും എത്തിച്ചാല്‍ ജീവ പര്യന്തവും ; കുടിയേറ്റ നിയമം കര്‍ശനമാക്കുന്നു
കുടിയേറ്റ നിയമം കര്‍ശനമാക്കി ബ്രിട്ടന്‍. വിസ കാലാവധി തീര്‍ന്നിട്ടും യുകെയില്‍ തുടര്‍ന്നാല്‍ നാലു വര്‍ഷം വരെയാണ് തടവുശിക്ഷ. പാര്‍ലമെന്റ് പാസാക്കിയ പുതിയ നിയമ പ്രകാരം ഇനി വിസ കാലാവധി കഴിഞ്ഞാല്‍ വെറുതെ നാട്ടിലേക്ക് കയറ്റിവിടില്ല, ജയിലില്‍ കിടക്കേണ്ടിവരും.

അനധികൃത കുടിയേറ്റം ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയെ തന്നെ ബാധിച്ചു കഴിഞ്ഞു. ഒപ്പം ജനങ്ങള്‍ക്ക് സമാധാന ജീവിതത്തിനും തിരിച്ചടിയായി. അനധികൃത കുടിയേറ്റക്കാരെ നനിയന്ത്രിക്കാന്‍ കരാറുണ്ടാക്കി. ബ്രിട്ടനിലെത്തുന്ന അനധികൃത കുടിയേറ്റക്കാരെ റുവാന്‍ഡയിലേക്ക് അയക്കാനുള്ള പദ്ധതി നേരത്തെ രൂപം കൊണ്ടിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത നിയമങ്ങളും.

Immigration from outside Europe 'cost £120 billion'

ഏപ്രിലില്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിന് രാജ്ഞി അംഗീകാരം നല്‍കിയിരുന്നു. മാസങ്ങള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് ബ്രിട്ടീഷ് പാര്‍ലമെന്റ് നിയമം പാസ്സാക്കിയത്. പുതിയ നിയമപ്രകാരം ബ്രിട്ടനില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര വകുപ്പ് നടപടിയെടുക്കും. അതിര്‍ത്തി സേനയ്ക്ക് ഇനി അധികാരം കൂടുതല്‍ ലഭിക്കും. 2021 ജൂലൈയില്‍ ആദ്യമായി പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്‍ 2022ലാണ് പാസ്സായത്.

മനുഷ്യക്കടത്ത് തടയാനും അനധികൃത താമസക്കാരെ നിയന്ത്രിക്കാനുമാണ് കര്‍ശന നിയമം കൊണ്ടുവരുന്നത്. മറ്റൊരു രാജ്യത്ത് അഭയാര്‍ത്ഥി പദവിക്കായി അപേക്ഷ നല്‍കി അനധികൃതമായി ബ്രിട്ടനിലെത്തുന്നവരും നിയമത്തിന്റെ പരിധിയില്‍വരും. കര്‍ശനമാണ് കാര്യങ്ങളെന്നും ഇമിഗ്രേഷന്‍ സിസ്റ്റം മികവുറ്റതാക്കുമെന്നും ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ പറഞ്ഞു.

അര്‍ഹതയുള്ളവര്‍ക്ക് കുടിയേറ്റ അനുമതി നല്‍കുന്നതോടെ മനുഷ്യക്കടത്ത് തടയാമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

അനധികൃതമായി ആളുകളെ ബ്രിട്ടനിലെത്തിക്കാന്‍ സഹായിച്ച് പിടിക്കപ്പെട്ടാല്‍ ജീവപര്യന്തം ശിക്ഷ ലഭിക്കും. പ്രായപൂര്‍ത്തിയാകാത്തവര്‍ എന്ന പേരില്‍ വയസ്സു മാറ്റം വരുത്തി എത്തുന്നവര്‍ക്കെതിരേയും നടപടി യുണ്ടാകും.

അന്താരാഷ്ട്ര നിയമങ്ങളുമായി ഇതു ചേര്‍ന്നുപോകില്ലെന്ന് ലോ സൊസൈറ്റി വ്യക്തമാക്കി. ആയിരക്കണക്കിന് പേര്‍ക്ക് നീതി നിഷേധിക്കപ്പെട്ടേക്കാം. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറും ബില്ലിനെ എതിര്‍ത്ത് രംഗത്തെത്തി. അനധികൃത അഭയാര്‍ത്ഥികളോടുള്ള മനോഭാവത്തില്‍ മാറ്റം വേണമെന്നും പ്രീതി പട്ടേല്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends