നഴ്‌സുമാരെ പിടിച്ചുനിര്‍ത്താന്‍ ബ്രിട്ടന്‍ 'മാന്യമായ ശമ്പളം' നല്‍കണം; നഴ്‌സുമാരുടെ വേതനം മെച്ചപ്പെടുത്താതെ മറ്റ് പോംവഴികളില്ലെന്ന് എംപിമാരോട് തുറന്നടിച്ച് ആര്‍സിഎന്‍ പ്രസിഡന്റ്; 2022-23 വര്‍ഷത്തെ ശമ്പള വര്‍ദ്ധന പ്രഖ്യാപനത്തിന് കാലതാമസം

നഴ്‌സുമാരെ പിടിച്ചുനിര്‍ത്താന്‍ ബ്രിട്ടന്‍ 'മാന്യമായ ശമ്പളം' നല്‍കണം; നഴ്‌സുമാരുടെ വേതനം മെച്ചപ്പെടുത്താതെ മറ്റ് പോംവഴികളില്ലെന്ന് എംപിമാരോട് തുറന്നടിച്ച് ആര്‍സിഎന്‍ പ്രസിഡന്റ്; 2022-23 വര്‍ഷത്തെ ശമ്പള വര്‍ദ്ധന പ്രഖ്യാപനത്തിന് കാലതാമസം

നഴ്‌സിംഗ് പ്രൊഫഷനില്‍ നിന്നും ജോലി ഉപേക്ഷിച്ച് പോകാതെ നഴ്‌സുമാരെ പിടിച്ചുനിര്‍ത്താന്‍ ഇവര്‍ക്ക് മാന്യമായ ശമ്പളം വര്‍ദ്ധിപ്പിച്ച് നല്‍കണമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് പ്രസിഡന്റ്. ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ സെലക്ട് കമ്മിറ്റി മുന്‍പാകെ തെളിവ് സമര്‍പ്പിക്കവെയാണ് നിരവധി നഴ്‌സുമാര്‍ വാടക കൊടുക്കാന്‍ ബുദ്ധിമുട്ടുകയും, ഫുഡ്ബാങ്കുകളെ ആശ്രയിക്കുകയും ചെയ്യുന്നതായി ഡോ. ഡെനിസ് ഷാഫര്‍ വ്യക്തമാക്കിയത്.


ഹെല്‍ത്ത് & സോഷ്യല്‍ കെയറിലെ റിക്രൂട്ട്‌മെന്റ്, ട്രെയിനിംഗ്, റിടെന്‍ഷന്‍ എന്നീ വിഷയങ്ങളിലാണ് സെഷന്‍ നടന്നത്. നിലവിലുള്ള നഴ്‌സുമാരെ പിടിച്ചുനിര്‍ത്തുന്നത് വലിയ പ്രശ്‌നം തന്നെയാണെന്ന് ഡോ. ഷാഫര്‍ വ്യക്തമാക്കി. 10% വേക്കന്‍സി റേറ്റ് നിലനില്‍ക്കുമ്പോഴാണിത്. 2021-22 വര്‍ഷത്തില്‍ 25,000ലേറെ നഴ്‌സുമാര്‍ രജിസ്റ്റര്‍ ഉപേക്ഷിച്ച് പോയെന്ന എന്‍എംസി കണക്കുകളും ഇവര്‍ ചൂണ്ടിക്കാണിച്ചു.

നഴ്‌സുമാരെ പിടിച്ചുനിര്‍ത്താന്‍ എന്താണ് ചെയ്യേണ്ടതെന്ന് കമ്മിറ്റി ചെയറും, മുന്‍ കണ്‍സര്‍വേറ്റീവ് ഹെല്‍ത്ത് സെക്രട്ടറിയുമായ ജെറമി ഹണ്ട് ചോദിച്ചു. ശമ്പളമാണ് പ്രധാന വിഷയമെന്നായിരുന്നു ഡോ. ഷോഫറുടെ മറുപടി. 'വാടക കൊടുക്കാന്‍ കഴിയാത്ത നഴ്‌സുമാരുണ്ട് നമുക്ക്, ജോലിക്ക് പോകാന്‍ പെട്രോള്‍ നിറയ്ക്കാന്‍ ബുദ്ധിമുട്ടുന്നവരുണ്ട്, മോര്‍ട്ട്‌ഗേജ് പോലും ലഭിക്കാത്ത അവസ്ഥയിലാണ് ഇവര്‍', എന്‍എംസി പ്രസിഡന്റ് വ്യക്തമാക്കി.

ഫുഡ്ബാങ്കുകളെ ആശ്രയിക്കുന്നതിവാല്‍ മോര്‍ട്ട്‌ഗേജ് പോലും ലഭിക്കുന്നില്ലെന്ന് തുറന്ന് പറഞ്ഞ നിരവധി അംഗങ്ങളുണ്ട്. ശമ്പളം ഗുരുതരമായ വിഷയം തന്നെയാണ്. ഇതില്‍ നിന്നും പിന്‍വാങ്ങാന്‍ കഴിയില്ല, ഡോ. ഷോഫര്‍ പറഞ്ഞു. ശമ്പളം രോഗികളുടെ സുരക്ഷയെ ബാധിക്കുന്നതിന് പുറമെ, നഴ്‌സുമാര്‍ക്ക് സ്വയം മൂല്യമുണ്ടെന്ന് തോന്നുന്ന വിഷയം കൂടിയാണ്, ഡോ. ഷോഫര്‍ കമ്മിറ്റിയോട് പറഞ്ഞു.

2022-23 വര്‍ഷത്തെ നഴ്‌സിംഗ് ശമ്പള വര്‍ദ്ധനവിനെ കുറിച്ച് എന്‍എച്ച്എസിലെ നഴ്‌സുമാര്‍ക്ക് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അജണ്ടാ ഫോര്‍ ചേഞ്ച് പേ റിവ്യൂ നടപടിക്രമങ്ങള്‍ കാലതാമസം നേരിടുകയാണ്. ഈ സാമ്പത്തിക വര്‍ഷം 3% വര്‍ദ്ധന മാത്രമാണ് തങ്ങളെ കൊണ്ട് താങ്ങാന്‍ കഴിയുന്നതെന്ന് സര്‍ക്കാര്‍ സൂചിപ്പിച്ചിട്ടുണ്ട്. യൂണിയനുകള്‍ ഇതിനെതിരെ തിരിഞ്ഞിട്ടുണ്ട്.
Other News in this category



4malayalees Recommends