ഹാരിയുടെ മകള്‍ ലില്ലി ബെറ്റിന്റെ ജന്മദിന ആഘോഷം രാജ്ഞിയ്‌ക്കൊപ്പം ; പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ ലില്ലിബെറ്റിന്റെ ജന്മദിന ആഘോഷം കൂടി നടക്കും ;ഇരുവരുടേയും ആദ്യ കാഴ്ച പിറന്നാള്‍ ദിനം

ഹാരിയുടെ മകള്‍ ലില്ലി ബെറ്റിന്റെ ജന്മദിന ആഘോഷം രാജ്ഞിയ്‌ക്കൊപ്പം ; പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ ലില്ലിബെറ്റിന്റെ ജന്മദിന ആഘോഷം കൂടി നടക്കും ;ഇരുവരുടേയും ആദ്യ കാഴ്ച പിറന്നാള്‍ ദിനം
ഹാരിയുടേയും മേഗന്റെയും കുഞ്ഞ് ലില്ലി ബെറ്റ് മുതുമുത്തശ്ശി എലിസബത്ത് രാജ്ഞിയെ കാണാന്‍ ഒരുങ്ങുകയാണ്. അതും പിറന്നാള്‍ ദിനം. ലില്ലി ബെറ്റിന്റെ പിറന്നാള്‍ ആഘോഷ ദിനമാണ് മുതുമുത്തശ്ശിയെ കാണുന്നത്. ജൂബിലി ആഘോഷത്തിന് മാറ്റുകൂട്ടും ജന്മദിനാഘഷവും.

2021 ജൂണ്‍ 4നാണ് ലില്ലിബെറ്റ് ജനിച്ചത്. ഈ ദിവസമാണ് രാജ്ഞിയുടെ പ്രിയ വിനോദമായ ഡെര്‍ഹി ഹോഴ്‌സ് റേസ് എപ്‌സോമില്‍ വച്ചും നടക്കുക. ഹോഴ്‌സ് റേസില്‍ പങ്കെടുക്കുന്നത് ഒഴിവാക്കി പേരക്കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ രാജ്ഞി തീരുമാനിക്കുകയായിരുന്നു.


അടുത്ത ശനിയാഴ്ചയാണ് പ്രോഗ്രാമര്‍ കോട്ടേജില്‍ ജന്മ ദിനം ആഘോഷിക്കുക. വിന്‍സര്‍ കാസിലിന് അരികത്താണ് പ്രോഗ്രാമര്‍ കോട്ടേജ്. യൂജിന്‍ രാജകുമാരിയും കുടുംബവും ഇവിടെയാണ് താമസിക്കുന്നത്. മേഗന്‍ഹാരി വരവു പ്രമാണിച്ച് യൂജിനും കുടുംബവും ഇവിടെനിന്ന് മാറി താമസിയ്ക്കുകയാണ്.

മക്കള്‍ക്കൊപ്പം ഹാരിയുടേയും മേഗന്റെയും ആദ്യ യുകെ യാത്രയാണിത്. നാലു ദിവസമാണ് ഇരുവരും യുകെയില്‍ ചെലവഴിക്കുക. ജൂബിലി ആഘോഷത്തിന് ശേഷംകുടുംബം യുഎസിലേക്ക് മടങ്ങും. മകന്‍ ആര്‍ച്ചി ലണ്ടനിലാണ് ജനിച്ചതെങ്കിലും ലില്ലിബെറ്റ് ജനിച്ചത് കാലിഫോര്‍ണിയയിലാണ്.

ഇക്കുറി രാജ്ഞി ഹോഴ്‌സ് റേസില്‍ പങ്കെടുക്കാത്തതിനാല്‍ ആനി രാജകുമാരിയാകും പ്രതിനിധിയായി പങ്കെടുക്കുക.

Other News in this category



4malayalees Recommends