അയര്‍ലണ്ടിലും മങ്കിപോക്‌സ് കേസ് സ്ഥിരീകരിച്ചു; രാജ്യത്ത് കണ്ടെത്തിയ 106 കേസില്‍ 101 എണ്ണവും ഇംഗ്ലണ്ടില്‍; ആശങ്കയിലാകുന്ന ജനങ്ങള്‍ക്ക് ആശ്രയം എന്‍എച്ച്എസ് 111 ഹെല്‍പ്പ്‌ലൈന്‍ തന്നെ

അയര്‍ലണ്ടിലും മങ്കിപോക്‌സ് കേസ് സ്ഥിരീകരിച്ചു; രാജ്യത്ത് കണ്ടെത്തിയ 106 കേസില്‍ 101 എണ്ണവും ഇംഗ്ലണ്ടില്‍; ആശങ്കയിലാകുന്ന ജനങ്ങള്‍ക്ക് ആശ്രയം എന്‍എച്ച്എസ് 111 ഹെല്‍പ്പ്‌ലൈന്‍ തന്നെ

അയര്‍ലണ്ടില്‍ ആദ്യത്തെ മങ്കിപോക്‌സ് കേസ് സ്ഥിരീകരിച്ചതായി ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടീവ് സ്ഥിരീകരിച്ചു. ഈസ്റ്റ് അയര്‍ലണ്ടിലാണ് രോഗിയെ കണ്ടെത്തിയത്. രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.


മറ്റൊരു വ്യക്തിക്ക് കൂടി രോഗം ബാധിച്ചെന്ന സംശയത്തില്‍ അന്വേഷണം നടക്കുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. പൊതുജനങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട അപകടനില പരിശോധിച്ച് ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

'അയര്‍ലണ്ടിന്റെ കിഴക്ക് ഭാഗത്ത് ഒരു മങ്കിപോക്‌സ് കേസ് സ്ഥിരീകരിച്ചതായി ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വ്വെയ്‌ലെന്‍സ് സെന്ററിന് വിവരം ലഭിച്ചിട്ടുണ്ട്. യുകെയിലെ മറ്റ് ഭാഗങ്ങളിലും, യൂറോപ്യന്‍ രാജ്യങ്ങളിലും മങ്കിപോക്‌സ് പടരുന്ന സാഹചര്യത്തില്‍ ഇത് അപ്രതീക്ഷിതമല്ല', എച്ച്എസ്ഇ സ്ഥിരീകരിച്ചു.

ഇംഗ്ലണ്ടില്‍ വെള്ളിയാഴ്ച 16 കേസുകള്‍ കൂടി സ്ഥിരീകരിച്ചിരുന്നു. വെയില്‍സിലും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലും വ്യാഴാഴ്ചയാണ് ആദ്യ കേസുകള്‍ രേഖപ്പെടുത്തിയത്. സ്‌കോട്ട്‌ലണ്ടില്‍ മൂന്ന് വൈറസ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

യുകെയില്‍ ഇതോടെ ആകെ കേസുകള്‍ 106 ആയി. ഇതില്‍ 101 കേസുകളും ഇംഗ്ലണ്ടിലാണ്. 20 രാജ്യങ്ങളിലായി 200-ലേറെ കേസുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതിനിടെ മങ്കിപോക്‌സ് സംശയത്തില്‍ എന്‍എച്ച്എസ് 111ല്‍ വിളിക്കുന്നവരുടെ എണ്ണമേറുന്നതായി ഹെല്‍ത്ത് അധികൃതര്‍ പറഞ്ഞു. ലോക്കല്‍ സെക്ഷ്വല്‍ ഹെല്‍ത്ത് സര്‍വ്വീസുകളെ അന്വേഷണങ്ങളുമായി ബന്ധപ്പെടാനാണ് യുകെഎച്ച്എസ്എ ആവശ്യപ്പെടുന്നത്.
Other News in this category



4malayalees Recommends