UK News

ബോറിസ് ജോണ്‍സണ്‍ 'പാര്‍ട്ടിഗേറ്റ്' കടക്കില്ല! പിന്‍ഗാമിയായി പ്രധാനമന്ത്രി പദത്തിലെത്താന്‍ ഋഷി സുനാക് ഒരുക്കം തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍; നേതൃപോരാട്ടത്തിന് ക്യാംപെയിന്‍ വെബ്‌സൈറ്റ് വരെ തയ്യാര്‍; ബ്രിട്ടന് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയെ കിട്ടുമോ?
 വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് ചുവടുവെയ്ക്കുകയാണ് ബോറിസ് ജോണ്‍സണ്‍. ലോക്ക്ഡൗണ്‍ ലംഘിച്ച് ഡൗണിംഗ് സ്ട്രീറ്റില്‍ ബര്‍ത്ത്‌ഡേ പാര്‍ട്ടി വരെ സംഘടിപ്പിച്ച വാര്‍ത്തകള്‍ അദ്ദേഹത്തിന്റെ പ്രധാനമന്ത്രി പദത്തിന് ഭീഷണി ഉയര്‍ത്തുന്നുണ്ട്. തന്നെ പിന്തുണയ്ക്കാത്തവരെ കൂടെ നിര്‍ത്താന്‍ പലവഴികളും നോക്കുന്ന ബോറിസിന് പാര്‍ട്ടിഗേറ്റ് അന്വേഷണ റിപ്പോര്‍ട്ട് ഏറെ സുപ്രധാനമാണ്. ഈ ഘട്ടത്തില്‍ പ്രധാനമന്ത്രി പദം അലങ്കരിക്കാന്‍ ഇന്ത്യന്‍ വംശജനായ ചാന്‍സലര്‍ ഋഷി സുനാക് തയ്യാറെടുപ്പുകള്‍ നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്.  പാര്‍ട്ടിഗേറ്റ് വിവാദങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ബോറിസ് ജോണ്‍സന് സാധിക്കില്ലെന്നാണ് ചാന്‍സലറുടെ കണക്കുകൂട്ടല്‍. ബോറിസിന്റെ സ്ഥാനം തെറിച്ചാല്‍ ടോറി നേതൃത്വത്തിനായി പോരാട്ടം തുടങ്ങും. ഈ ഘട്ടത്തില്‍ ഒരു മുഴം മുന്‍പെ

More »

ബ്രിട്ടന്‍ ഇനി ഓഫീസിലേക്ക് തിരിച്ചുപോകില്ല? ഇനിയുള്ള കാലം വീട്ടിലിരുന്ന് ജോലി ചെയ്യുമെന്ന് അഞ്ചില്‍ രണ്ട് ജോലിക്കാര്‍; വര്‍ക്ക് ഫ്രം ഹോം പ്രൊഡക്ടിവിറ്റി കൂട്ടുന്നതായി അവകാശപ്പെട്ട് പത്തില്‍ ആറ് പേര്‍; സ്ഥിതി സാധാരണമാക്കാന്‍ സര്‍ക്കാര്‍ പാടുപെടും
 ബ്രിട്ടനില്‍ അഞ്ചില്‍ രണ്ട് പേര്‍ വീതം ഇനിയൊരിക്കലും ഓഫീസിലേക്ക് മടങ്ങിയെത്തില്ലെന്ന് റിപ്പോര്‍ട്ട്. യൂഗോവ് സര്‍വ്വെയിലാണ് വലിയൊരു വിഭാഗം ഇനിയുള്ള കാലം വര്‍ക്ക് ഫ്രം ഹോമില്‍ തുടരാന്‍ ആഗ്രഹിക്കുന്നതായി വ്യക്തമാക്കിയത്. 71 ശതമാനം പേരാണ് വര്‍ക്ക് ഫ്രം ഹോമില്‍ തുടരാന്‍ മുന്‍ഗണന നല്‍കുന്നതായി സര്‍വ്വെ വ്യക്തമാക്കിയത്. ഈ രീതിയില്‍ കൂടുതല്‍ പ്രൊഡക്ടിവിറ്റിയുള്ളതായി 58

More »

മാലിക് കൊടുങ്കാറ്റില്‍ ബ്രിട്ടനില്‍ രണ്ട് മരണം; മരം വീണ് ഒന്‍പത് വയസ്സുകാരനും, 60 വയസ്സുകാരിയും കൊല്ലപ്പെട്ടു; 147 എംപിഎച്ച് വേഗത്തില്‍ ബ്രിട്ടനിലേക്ക് കാറ്റ്; 36,000 ഭവനങ്ങള്‍ ഇരുട്ടില്‍; രണ്ടാമത്തെ കൊടുങ്കാറ്റ് കോറിയും ഇന്നുമുതല്‍ നാശംവിതയ്ക്കും?
 ബ്രിട്ടനില്‍ കൊടുങ്കാറ്റുകള്‍ നാശം വിതയ്ക്കുന്നു. 150 എംപിഎച്ച് വരെ വേഗത്തില്‍ വീശിയടിച്ച മാലിക് കൊടുങ്കാറ്റ് രണ്ട് പേരുടെ ജീവനാണ് കവര്‍ന്നത്. ഒന്‍പത് വയസ്സുള്ള ആണ്‍കുട്ടിയും, 60-കാരിയുമാണ് കൊടുങ്കാറ്റിനിടെ മരം മറിഞ്ഞ് കൊല്ലപ്പെട്ടത്. എന്നാല്‍ രാജ്യത്തിന് കൊടുങ്കാറ്റില്‍ നിന്നും ആശ്വാസം നല്‍കാതെ രണ്ടാമത്തെ കൊടുങ്കാറ്റ് ഇന്ന് മുതല്‍ വീശിയടിക്കും. കോറി കൊടുങ്കാറ്റാണ്

More »

നാഷണല്‍ ഇന്‍ഷുറന്‍സ് തുക ബോറിസ് ഗവണ്‍മെന്റിന്റെ തിരുത്താന്‍ കഴിയാത്ത തെറ്റാകുമോ? 12 ബില്ല്യണ്‍ പൗണ്ട് പിടിച്ചെടുക്കാനുള്ള നീക്കത്തില്‍ മാറ്റമില്ലെന്ന് ബോറിസും, സുനാകും; സംയുക്ത ലേഖനത്തില്‍ ടോറി പാര്‍ട്ടിയില്‍ പ്രതിഷേധം രൂക്ഷം
 വിവാദമായ 1.25 ശതമാനം നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനയില്‍ നിന്നും പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് ബോറിസ് ജോണ്‍സനും, ഋഷി സുനാകും. ഇതുവഴി 12 ബില്ല്യണ്‍ പൗണ്ട് പിടിച്ചെടുക്കാനുള്ള നീക്കത്തില്‍ നിന്നും പിന്‍വാങ്ങില്ലെന്ന് പ്രഖ്യാപിച്ചതോടെ ടോറി എംപിമാരും, ബിസിനസ്സ് നേതാക്കളുമായും നേരിട്ടുള്ള പോരാട്ടത്തിനാണ് വഴിതുറക്കുന്നത്.  എന്നാല്‍ എതിര്‍പ്പ് ഉയര്‍ന്നാലും ഇതാണ് ശരിയായ

More »

കോവിഡ് രോഗികളുടെ എണ്ണവും ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണവും കുറയുന്നു ; ബ്രിട്ടനില്‍ ഒമിക്രോണ്‍ തരംഗം അവസാന ഘട്ടത്തിലേക്കെന്ന് സൂചന ; കോവിഡ് മരണങ്ങളും കുറയുന്നു
കോവിഡ് വ്യാപനവും മരണ നിരക്കും ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണവും കുറയുന്നതായി കണക്ക്. ഇത് തരംഗം അവസാനിച്ച സൂചനയാണ് നല്‍കുന്നതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയേക്കാള്‍ 7 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ 277 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാലു ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞാഴ്ചയെ അപേക്ഷിച്ചുള്ളത്. ആശുപത്രിയില്‍

More »

നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന തിരിച്ചടിയാകുന്നത് മധ്യവരുമാനക്കാര്‍ക്ക്; 30,0000 പൗണ്ട് മുതല്‍ 50,000 പൗണ്ട് വരെ ശമ്പളക്കാര്‍ ഉയര്‍ന്ന ശതമാനം നല്‍കേണ്ടി വരും; 1 ലക്ഷം പൗണ്ട് വരുമാനമുള്ളവര്‍ക്ക് കുറഞ്ഞ തുകയും?
 നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനവ് മുന്‍പ് പ്രഖ്യാപിച്ച രീതിയില്‍ മുന്നോട്ട് പോയാല്‍ 100,000 പൗണ്ട് പ്രതിവര്‍ഷം വരുമാനമുള്ളവര്‍ മധ്യവരുമാനക്കാരേക്കാള്‍ കുറഞ്ഞ തുക മാത്രമാണ് നല്‍കേണ്ടി വരികയെന്ന് റിപ്പോര്‍ട്ട്.  വര്‍ഷത്തില്‍ 100,000 പൗണ്ട് വരുമാനമുള്ളവര്‍ ശമ്പളത്തിന്റെ 7% മാത്രമാണ് നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷനാണ് നല്‍കുകയെന്ന് ടാക്‌സ് കാല്‍കുലേറ്റര്‍ യുകെ

More »

കോവിഡിനെ നേരിടാന്‍ ഇനി ബ്രിട്ടന്റെ 'ഗുളിക പ്രയോഗം'! ഫൈസറിന്റെ സുപ്രധാന ആന്റിവൈറല്‍ കോവിഡ് ഗുളിക രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യത്ത് വിതരണം തുടങ്ങും; ആശുപത്രി പ്രവേശനവും, മരണങ്ങളും 90% വരെ കുറയ്ക്കും; കോവിഡിനൊപ്പം ജീവിക്കാം
 കോവിഡ്-19ന് എതിരായ പോരാട്ടം പുത്തന്‍ തലത്തിലേക്ക് ഉയര്‍ത്തി ബ്രിട്ടന്‍. കൊറോണാവൈറസിനെ തടയാനുള്ള വാക്‌സിന്‍ ആദ്യമായി വിതരണം ചെയ്ത ശേഷം പോരാട്ടം കൂടുതല്‍ എളുപ്പമാക്കി മാറ്റാനാണ് ബ്രിട്ടന്റെ നീക്കം. ഇതിന്റെ ഭാഗമായി കോവിഡ് ആന്റിവൈറല്‍ മരുന്നാണ് രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യത്ത് വിതരണം ചെയ്യുന്നതെന്ന് ഹെല്‍ത്ത് അധികൃതര്‍ വെളിപ്പെടുത്തി.  ഫൈസറിന്റെ മരുന്നായ പാക്‌സ്ലോവിഡ്

More »

യുകെയില്‍ ഡിറ്റാച്ച്ഡ് ഭവനങ്ങളുടെ ശരാശരി വില 420,000 പൗണ്ടിന് മുകളില്‍; ചെറിയ വീടുകളുടെ വിലയേക്കാള്‍ ഇരട്ടി വേഗത്തില്‍ വര്‍ദ്ധന; ലോക്ക്ഡൗണും, വര്‍ക്ക് ഫ്രം ഹോമും വന്നതോടെ വിശാലമായ ഇടങ്ങള്‍ തിരഞ്ഞ് ജനങ്ങള്‍
 യുകെയില്‍ ഡിറ്റാച്ച്ഡ് ഭവനങ്ങളുടെ ശരാശരി വില 420,000 പൗണ്ടിന് മുകളില്‍. ചെറിയ പ്രോപ്പര്‍ട്ടികളുടെ നിരക്കിന്റെ ഇരട്ടിയായാണ് വില വര്‍ദ്ധന കുതിച്ചത്. യുകെയില്‍ ഒറ്റയ്ക്കുള്ള വീടുകളുടെ വിലയില്‍ 16.6 ശതമാനം കുതിച്ചുചാട്ടമാണുള്ളത്. മഹാമാരിയുടെ തുടക്കം മുതല്‍ 60,556 പൗണ്ടാണ് ഈ വര്‍ദ്ധന.  ലോക്ക്ഡൗണുകളും, വര്‍ക്ക് ഫ്രം ഹോം നിബന്ധനകളും വന്നതോടെയാണ് വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍

More »

ഇംഗ്ലണ്ടില്‍ കെയര്‍ ഹോം സന്ദര്‍ശനത്തില്‍ തിങ്കളാഴ്ച മുതല്‍ ഇളവ്; കെയര്‍ ഹോമിലെത്തുന്നവരുടെ എണ്ണത്തില്‍ പരിധികള്‍ നിര്‍ത്തലാക്കും; സെല്‍ഫ് ഐസൊലേഷന്‍ കാലയളവും വെട്ടിച്ചുരുക്കും; കെയര്‍ ജീവനക്കാര്‍ ഇനി ലാറ്ററല്‍ ടെസ്റ്റ്
 ഇംഗ്ലണ്ടില്‍ തിങ്കളാഴ്ച മുതല്‍ സോഷ്യല്‍ കെയര്‍ മേഖലയിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ഗവണ്‍മെന്റ്. ഇതോടെ കെയര്‍ ഹോം സന്ദര്‍ശിക്കുന്ന ആളുകളുടെ എണ്ണത്തില്‍ പരിധികള്‍ ഇല്ലാതാകും. കൂടാതെ സെല്‍ഫ് ഐസൊലേഷന്‍ കാലയളവ് വെട്ടിച്ചുരുക്കുകയും, മഹാമാരി പടര്‍ന്നുപിടിച്ചാല്‍ നിയന്ത്രണത്തിനുള്ള നിയമങ്ങള്‍ 28ന് പകരം 14 ദിവസങ്ങളായി കുറയ്ക്കാനും

More »

ടൈറ്റാനിക്കിനൊപ്പം മുങ്ങിത്താണ കോടീശ്വരന്റെ ശരീരത്തില്‍ നിന്നും ലഭിച്ച ഗോള്‍ഡ് പോക്കറ്റ് വാച്ച് റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയി; 14 കാരറ്റ് വാച്ച് വിറ്റത് പ്രതീക്ഷിച്ചതിന്റെ ആറിരട്ടി അധികം വിലയ്ക്ക്; 1.175 മില്ല്യണ്‍ പൗണ്ടിന് വാച്ച് വാങ്ങിയത് ആര്?

ടൈറ്റാനിക്ക് കപ്പലില്‍ സഞ്ചരിച്ച ധനികന്റെ പോക്കറ്റ് വാച്ച് റെക്കോര്‍ഡ് തുകയ്ക്ക് വിറ്റു. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കപ്പല്‍ മുങ്ങിത്താണതിനൊപ്പം മുങ്ങിയ ആളുടെ മൃതദേഹം ഏഴ് ദിവസത്തിന് ശേഷം കണ്ടെത്തിയപ്പോഴാണ് പോക്കറ്റില്‍ നിന്നും സ്വര്‍ണ്ണ വാച്ച് ലഭിച്ചത്. ഈ വാച്ച് ഇപ്പോള്‍ 1.175

വെസ്റ്റ് യോര്‍ക്ക്ഷയറില്‍ എട്ട് ചെറിയ പെണ്‍കുട്ടികളെ ബലാത്സംഗത്തിനും, ചൂഷണത്തിനും, മനുഷ്യക്കടത്തിനും വിധേയമാക്കി; 20-ലേറെ ലൈംഗിക വേട്ടക്കാര്‍ക്ക് ആകെ 346 വര്‍ഷം ജയില്‍ശിക്ഷ വിധിച്ചു

വെസ്റ്റ് യോര്‍ക്ക്ഷയറില്‍ 13 വര്‍ഷക്കാലത്തോളം എട്ട് ചെറിയ പെണ്‍കുട്ടികള്‍ അനുഭവിച്ച ദുരിതത്തിന് ഒടുവില്‍ ശിക്ഷ വിധിച്ചു. പെണ്‍കുട്ടികളുടെ ജീവിതം ദുരിതമയമാക്കി മാറ്റിയ 20-ഓളം ലൈംഗിക കുറ്റവാളികള്‍ക്കാണ് ആകെ 346 വര്‍ഷത്തെ ശിക്ഷ ലഭിച്ചത്. എട്ട് വര്‍ഷത്തോളം പെണ്‍കുട്ടികളെ

റുവാന്‍ഡ പദ്ധതി പണിതുടങ്ങി; അനധികൃത കുടിയേറ്റക്കാര്‍ അയര്‍ലണ്ടിലേക്ക് പോകുന്നത് തെളിവെന്ന് ഋഷി സുനാക്; അതിര്‍ത്തി സംരക്ഷണത്തില്‍ ശ്രദ്ധയെന്ന് പ്രധാനമന്ത്രി; യുകെയിലേക്ക് തിരിച്ച് അയയ്ക്കുമെന്ന് അയര്‍ലണ്ട്

തന്റെ സുപ്രധാനമായ റുവാന്‍ഡ പ്ലാന്‍ അനധികൃത കുടിയേറ്റക്കാരുടെ പദ്ധതി മാറ്റാന്‍ സഹായിക്കുന്നതായി ഋഷി സുനാക്. യുകെയിലേക്ക് വരുന്നതിന് ഇപ്പോള്‍ ഇവര്‍ക്ക് ആശങ്കയുണ്ടെന്ന് തന്റെ പദ്ധതിയെ മുന്‍നിര്‍ത്തി സുനാക് സ്‌കൈ ന്യൂസ് അഭിമുഖത്തില്‍ ഉയര്‍ത്തിക്കാണിച്ചു. യുകെയുടെ

വനിതകള്‍ക്ക് മാത്രമുള്ള വാര്‍ഡുകളില്‍ നിന്നും ട്രാന്‍സ് സ്ത്രീകളെ 'വിലക്കാന്‍' എന്‍എച്ച്എസ്; വനിതാ രോഗികള്‍ക്ക് വനിതാ ഡോക്ടറുടെ സേവനം ആവശ്യപ്പെടാം; സംരക്ഷണം ഉറപ്പാക്കാന്‍ എന്‍എച്ച്എസ് ഭരണഘടനയില്‍ പുതിയ നിര്‍ദ്ദേശങ്ങള്‍

സ്ത്രീകളുടെ മാത്രം വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതിന് പുറമെ സ്ത്രീ രോഗികള്‍ക്ക് വനിതാ ഡോക്ടറുടെ സേവനങ്ങള്‍ തേടാനുമുള്ള പദ്ധതികള്‍ മുന്നോട്ട് വെച്ച് മന്ത്രിമാര്‍. എന്‍എച്ച്എസ് ഭരണഘടനയുടെ പുതിയ കരട് രൂപത്തിലാണ് സ്ത്രീകള്‍ക്ക് മാത്രമായുള്ള

ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍ സുരക്ഷിതമോ? അഞ്ചില്‍ കേവലം രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം സ്‌കൂള്‍ സുരക്ഷിത ഇടം; വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം മോശമായി വരുന്നുവെന്ന് സ്ഥിരീകരിച്ച് അധ്യാപകരും

ഇംഗ്ലണ്ടില്‍ അഞ്ചില്‍ രണ്ട് കുട്ടികള്‍ക്ക് മാത്രമാണ് സ്‌കൂളുകളില്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നതെന്ന് ഗവണ്‍മെന്റ് സര്‍വ്വെ. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം മോശമായി വരികയാണെന്ന് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു. സ്‌കൂള്‍ ജീവനക്കാര്‍ക്കും,

ടൈറ്റാനിക് യാത്രയിലെ ഏറ്റവും ധനികന്റെ ശരീരത്തില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണ്ണ വാച്ച് ലേലത്തിന്; ദൈവത്തിന് പോലും തടയാന്‍ കഴിയില്ലെന്ന് പറഞ്ഞ കപ്പല്‍ മുങ്ങിത്താഴുമ്പോള്‍ സിഗററ്റ് വലിച്ച് സംസാരിച്ച് കൊണ്ടിരുന്ന ആസ്റ്ററിന്റെ വാച്ച് ആര് വാങ്ങും?

ടൈറ്റാനിക്കിലെ ഏറ്റവും വലിയ ധനികന്റെ മൃതദേഹത്തില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണ്ണ പോക്കറ്റ് വാച്ച് ലേലത്തിന് വെയ്ക്കുന്നു. 47-ാം വയസ്സിലാണ് ജോണ്‍ ജേക്കബ് ആസ്റ്റര്‍ 1912-ലെ കപ്പല്‍ അപകടത്തില്‍ വെള്ളത്തില്‍ മുങ്ങിത്താണത്. ഭാര്യയെ ലൈഫ്‌ബോട്ടില്‍ കയറാന്‍ സഹായിച്ച ശേഷമായിരുന്നു ആസ്റ്ററിന്