മാലിക് കൊടുങ്കാറ്റില്‍ ബ്രിട്ടനില്‍ രണ്ട് മരണം; മരം വീണ് ഒന്‍പത് വയസ്സുകാരനും, 60 വയസ്സുകാരിയും കൊല്ലപ്പെട്ടു; 147 എംപിഎച്ച് വേഗത്തില്‍ ബ്രിട്ടനിലേക്ക് കാറ്റ്; 36,000 ഭവനങ്ങള്‍ ഇരുട്ടില്‍; രണ്ടാമത്തെ കൊടുങ്കാറ്റ് കോറിയും ഇന്നുമുതല്‍ നാശംവിതയ്ക്കും?

മാലിക് കൊടുങ്കാറ്റില്‍ ബ്രിട്ടനില്‍ രണ്ട് മരണം; മരം വീണ് ഒന്‍പത് വയസ്സുകാരനും, 60 വയസ്സുകാരിയും കൊല്ലപ്പെട്ടു; 147 എംപിഎച്ച് വേഗത്തില്‍ ബ്രിട്ടനിലേക്ക് കാറ്റ്; 36,000 ഭവനങ്ങള്‍ ഇരുട്ടില്‍; രണ്ടാമത്തെ കൊടുങ്കാറ്റ് കോറിയും ഇന്നുമുതല്‍ നാശംവിതയ്ക്കും?

ബ്രിട്ടനില്‍ കൊടുങ്കാറ്റുകള്‍ നാശം വിതയ്ക്കുന്നു. 150 എംപിഎച്ച് വരെ വേഗത്തില്‍ വീശിയടിച്ച മാലിക് കൊടുങ്കാറ്റ് രണ്ട് പേരുടെ ജീവനാണ് കവര്‍ന്നത്. ഒന്‍പത് വയസ്സുള്ള ആണ്‍കുട്ടിയും, 60-കാരിയുമാണ് കൊടുങ്കാറ്റിനിടെ മരം മറിഞ്ഞ് കൊല്ലപ്പെട്ടത്. എന്നാല്‍ രാജ്യത്തിന് കൊടുങ്കാറ്റില്‍ നിന്നും ആശ്വാസം നല്‍കാതെ രണ്ടാമത്തെ കൊടുങ്കാറ്റ് ഇന്ന് മുതല്‍ വീശിയടിക്കും. കോറി കൊടുങ്കാറ്റാണ് പിന്നാലെ എത്തുന്നത്.


സ്റ്റഫോര്‍ഡ്ഷയറിലെ വിന്നോത്‌ഡേലിലാണ് മരം വീണ് ഒന്‍പതുകാരന്‍ കൊല്ലപ്പെട്ടത്. സ്‌കോട്ട്‌ലണ്ടിലെ അബെര്‍ദീനിലാണ് 60 വയസ്സുകാരി മരിച്ചത്. ശനിയാഴ്ച സ്‌കോട്ട്‌ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ 100 എംപിഎച്ച് വേഗത്തിലായിരുന്നു കാറ്റ്. സ്‌കോട്ടിഷ് ഹൈലാന്‍ഡുകളില്‍ 147 എംപിഎച്ച് വരെ വേഗത്തിലാണ് കാറ്റ് വീശിയതെന്ന് മീറ്റിയോറോളജിസ്റ്റ് വ്യക്തമാക്കി.

A Russel Choudary, 40, looks on at the remains of his £25,000 Range Rover in South Shields, Tyneside after debris collapsed on top of the vehicle following strong winds brought by Storm Malik

ശനിയാഴ്ച രാവിലെയാണ് മാലിക് കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. മലാഗയില്‍ നിന്നുമെത്തിയ വിമാനം മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗ് ഉപേക്ഷിച്ച് ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് എയര്‍പോര്‍ട്ടില്‍ വിജയകരമായി ലാന്‍ഡ് ചെയ്തു. എനര്‍ജി സപ്ലൈയില്‍ സാരമായ തടസ്സങ്ങള്‍ നേരിടുന്നതായി നോര്‍ത്തേണ്‍ പവര്‍ഗ്രിഡ് മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച മൊബൈല്‍ ഫോണ്‍ കവറേജും തടസ്സങ്ങള്‍ നേരിട്ടു.

സ്‌കോട്ട്‌ലണ്ടിലെ പ്രൊവൈഡര്‍ എസ്പി എനര്‍ജി പവര്‍ കട്ട് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. 60,000ലേറെ വീടുകളിലാണ് വൈദ്യുതി നഷ്ടമായതെന്ന് നോര്‍ത്തേണ്‍ പവര്‍ഗ്രിഡ് വ്യക്തമാക്കി. 35000 വീടുകളില്‍ ഇപ്പോഴും വൈദ്യുതി തിരിച്ചെത്തിയിട്ടില്ലെന്നാണ് വിവരം. സ്റ്റഫോര്‍ഡ്ഷയറില്‍ മരം വീണ് ആണ്‍കുട്ടി മരിച്ച സംഭവത്തില്‍ മറ്റൊരാള്‍ക്ക് കൂടി പരുക്കേറ്റതായി പോലീസ് വ്യക്തമാക്കി.

ഇരുവരെയും റോയല്‍ സ്‌റ്റോക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ആണ്‍കുട്ടി മരണപ്പെട്ടു. പരുക്കേറ്റ പുരുഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Other News in this category



4malayalees Recommends