UK News

ഏപ്രില്‍ മാസത്തോടെ കൗണ്‍സില്‍ ടാക്‌സ് രണ്ടായിരം പൗണ്ടാകും ; നികുതി വര്‍ദ്ധനവില്‍ ആശങ്കയില്‍ ഒരു വിഭാഗം ; കൗണ്‍സില്‍ ടാക്‌സ് റിഡക്ഷനിലൂടെ ലക്ഷക്കണക്കിന് പേര്‍ക്ക് ഇളവുകള്‍ ലഭിക്കും
കൗണ്‍സില്‍ ടാക്‌സ് വര്‍ദ്ധനവ് നടപ്പാക്കാനിരിക്കേ ഇളവുകളെ കുറിച്ചുള്ള അന്വേഷണത്തിലാണ് പലരും. ഏപ്രിലോടെ കൗണ്‍സില്‍ ടാക്‌സ് പ്രതിവര്‍ഷം 2000 പൗണ്ടെന്ന നിലയിലേക്കുയരും. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസ് നടത്തിയ ഗവേഷ പ്രകാരം കുടുംബത്തിന് ശരാശരി ടാക്‌സില്‍ 2.8 ശതമാനം വര്‍ദ്ധനവുണ്ടാകും. ഈ പ്രവചനം ശരിയായാല്‍ ഈ വര്‍ഷത്തെ നികുതി 1951 പൗണ്ടായി ഉയരും. പരിമിത വരുമാനമുള്ളവര്‍ക്ക് നികുതി ഇളവിന് അര്‍ഹതയുണ്ട്. ആനുകൂല്യങ്ങള്‍, ടാക്‌സ് ക്രെഡിറ്റ്, പെന്‍ഷന്‍ എന്നിവ ലഭിക്കുന്നവര്‍ക്കും കെയറര്‍മാര്‍ക്കും ഇളവുണ്ട്. എന്നാല്‍ വ്യത്യസ്ത കൗണ്‍സില്‍ അധികൃതര്‍ വ്യത്യസ്ത മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനാല്‍ ഇളവു ലഭിക്കുമോ എന്നറിയാന്‍ കൗണ്‍സില്‍ അതോറിറ്റിയെ സമീപിക്കേണ്ടിവരും. കൗണ്‍സില്‍ ടാക്‌സ് റിഡക്ഷന്‍ പദ്ധതിയിലൂടെ ലക്ഷക്കണക്കിന് പേര്‍ക്ക്

More »

കാര്യം നോക്കാന്‍ കാരിയുണ്ട്! ബോറിസിന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുകയും, നിയന്ത്രിക്കുകയും ചെയ്യുന്നത് ഭാര്യ കാരി; പ്രധാനമന്ത്രിയുടെ പേരില്‍ സന്ദേശം അയയ്ക്കുന്നത് ഭാര്യയെന്ന് മനസ്സിലാക്കാന്‍ 'ടെക്‌നിക്ക്' പഠിച്ച് സഹായികള്‍?
 ബ്രിട്ടീഷ് പ്രധാനമന്ത്രി ഒരു ഉത്തരവിറക്കുന്നു. അത് സാക്ഷാല്‍ പ്രധാനമന്ത്രി നേരിട്ട് നല്‍കിയ നിര്‍ദ്ദേശമാണെന്ന ധാരണയില്‍ സഹായികളും, ജീവനക്കാരും ഇത് പാലിക്കുന്നു. എന്നാല്‍ ബ്രിട്ടനില്‍ ബോറിസ് ജോണ്‍സനും, ഭാര്യ കാരി ജോണ്‍സനും ഡൗണിംഗ് സ്ട്രീറ്റില്‍ ഇരിക്കുമ്പോള്‍ സ്ഥിതി ഇതല്ലെന്നാണ് ആരോപണം ഉയരുന്നത്. ബോറിസ് ജോണ്‍സനെന്ന പേരില്‍ ഭാര്യ കാരി ജോണ്‍സണ്‍ സഹായികള്‍ക്ക്

More »

ബ്രിട്ടീഷ് രാജകസേരയില്‍ 70-ാം വര്‍ഷം ആഘോഷിക്കുന്ന രാജ്ഞിയ്ക്ക് അഭിനന്ദനങ്ങളുമായി ചാള്‍സ് രാജകുമാരന്‍; പ്രിയപ്പെട്ട ഭാര്യയെ 'ഭാവി രാജ്ഞിയായി' പ്രഖ്യാപിച്ചതിന്റെ നന്ദിയും പ്രകടമാക്കി; കാമില്ലയ്ക്ക് ലഭിക്കും കോഹിനൂര്‍ കിരീടം
 70 വര്‍ഷക്കാലമായി ബ്രിട്ടീഷ് രാജകുടുംബത്തിന്റെ തലപ്പത്ത് വിരാജിക്കുന്ന രാജ്ഞിക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് ചാള്‍സ് രാജകുമാരന്‍. താന്‍ രാജാവാകുമ്പോള്‍ പ്രിയപ്പെട്ട ഭാര്യ കാമില്ല ക്യൂന്‍ കണ്‍സോര്‍ട്ടായി അറിയപ്പെടുമെന്ന് പ്രഖ്യാപിച്ച രാജ്ഞിയുടെ തീരുമാനത്തിന്റെ സവിശേഷത ആഴത്തില്‍ മനസ്സിലാക്കുന്നതായി ചാള്‍സ് പ്രഖ്യാപിച്ചു.  ചരിത്രപരമായ പ്ലാറ്റിനം ജൂബിലി

More »

ചാള്‍സ് രാജാവെങ്കില്‍, രാജ്ഞി കാമില്ല തന്നെ! രാജകസേരയിലെ 70-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ സര്‍പ്രൈസ് പ്രഖ്യാപനം നടത്തി രാജ്ഞി; മരുമകള്‍ക്ക് സ്ഥാനം കൊടുക്കുമോയെന്ന സംശയങ്ങള്‍ക്ക് അന്ത്യമായി; ജനങ്ങളുടെ പിന്തുണ തേടി 95-കാരി
 ചാള്‍സ് രാജകുമാരന്‍ രാജാവായി വാഴ്ത്തപ്പെടുമ്പോള്‍ ഒപ്പം രാജ്ഞിയുടെ കിരീടം കാമില്ലയ്ക്ക് ലഭിക്കുമെന്ന സുപ്രധാന പ്രഖ്യാപനം നടത്തി രാജ്ഞി. ചാള്‍സിന്റെ രണ്ടാം ഭാര്യക്ക് ക്യൂന്‍ കണ്‍സോര്‍ട്ട് പദവി നല്‍കില്ലെന്ന നിലപാടാണ് രാജ്ഞി തിരുത്തിയത്. രാജകസേരയില്‍ 70 വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന വേളയിലാണ് കോണ്‍വാള്‍ ഡച്ചസിന് ക്യൂന്‍ കണ്‍സോര്‍ട്ട് പദവി നല്‍കാന്‍ ആത്മാര്‍ത്ഥമായി

More »

വാടകയ്ക്ക് താമസിക്കുമ്പോള്‍ ഇനി അഡ്ജസ്റ്റ്‌മെന്റ് വേണ്ട! കേടുപാടുകള്‍ തീര്‍ത്തുതരാന്‍ ലാന്‍ഡ്‌ലോര്‍ഡ്‌സിന് മേല്‍ സമ്മര്‍ദം ചെലുത്താന്‍ വാടകക്കാര്‍ക്ക് അവകാശം കൈമാറി നിയമമാറ്റങ്ങള്‍; മിനിമം സ്റ്റാന്‍ഡേര്‍ഡ് പാലിച്ചില്ലെങ്കില്‍ അപ്‌ഗ്രേഡ് ആവശ്യപ്പെടാം
 വാടകയ്ക്ക് താമസിക്കുന്നവര്‍ കിട്ടുന്ന സൗകര്യത്തിന് അഡ്ജസ്റ്റ് ചെയ്ത് ജീവിച്ചോളണമെന്ന് ചില ലാന്‍ഡ്‌ലോര്‍ഡ്‌സിന് ഒരു ധാരണയുണ്ട്. വാടകയ്ക്ക് നല്‍കുന്ന വീടുകള്‍ കൃത്യമായി മെയിന്റനന്‍സ് നടത്താതെ മോശമായ അവസ്ഥയില്‍ എത്തിച്ചേര്‍ന്നാലും ശരിയാക്കി കൊടുക്കില്ലെന്ന് വാശിപിടിക്കുന്ന ലാന്‍ഡ്‌ലോര്‍ഡ്‌സിന് പാരയായി നിയമമാറ്റം. താമസത്തിന് അനുയോജ്യമല്ലാത്ത 8 ലക്ഷത്തോളം

More »

ബോറിസിനെ വീഴ്ത്താന്‍ ഭാര്യയെ ലക്ഷ്യംവെച്ച് ശത്രുക്കള്‍! കാരി ജോണ്‍സിന് വരുംദിവസങ്ങളില്‍ നേരിടേണ്ടി വരുന്നത് അത്ര സുഖകരമല്ലാത്ത അക്രമങ്ങള്‍; കസേരയില്‍ കടിച്ചുതൂങ്ങി പ്രധാനമന്ത്രിയും; ബ്രിട്ടീഷ് രാഷ്ട്രീയരംഗം ഇനി ക്ലൈമാക്‌സിലേക്ക്!
 പ്രധാനമന്ത്രി പദത്തില്‍ നിന്നും ബോറിസ് ജോണ്‍സനെ തെറിപ്പിക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ കരുനീക്കം ത്വരിതപ്പെടുത്തുന്നു. പ്രധാനമന്ത്രിയുടെ ഭാര്യ കാരി ജോണ്‍സനെതിരെ അക്രമം അഴിച്ചുവിട്ട് പുതിയ തന്ത്രം പയറ്റാനാണ് എതിരാളികള്‍ ഒരുങ്ങുന്നത്. വരുംദിവസങ്ങളില്‍ സുഖകരമല്ലാത്ത പല കാര്യങ്ങളും പ്രധാനമന്ത്രിയുടെ കുടുംബം ഏറ്റുവാങ്ങേണ്ടി വരുമെന്നാണ് ടോറി എംപിമാരുടെ

More »

യുകെ പ്രവേശിക്കുന്നത് മഹാമാരിയുടെ അവസാന ഘട്ടത്തിലേക്ക്; രാജ്യത്ത് കോവിഡ് കേസുകളില്‍ ഒരാഴ്ചയ്ക്കിടെ 20.4% കുറവ്; 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത് 60,578 കേസുകള്‍; 259 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായി; ബൂസ്റ്റര്‍ ഡോസ് ലഭിച്ചവരുടെ എണ്ണം 37 മില്ല്യണ്‍
 ബ്രിട്ടനിലെ ഒമിക്രോണ്‍ തരംഗം കെട്ടടങ്ങുന്നുവെന്ന സൂചനകള്‍ ശക്തമാകുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം കേസുകളും, മരണങ്ങളും തുടര്‍ച്ചയായ മൂന്ന് ദിവസമായി കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 60,578 പോസിറ്റീവ് ടെസ്റ്റുകളാണ് സര്‍ക്കാര്‍ കണക്കുകളില്‍ ചേര്‍ക്കപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ചയില്‍ നിന്നും 20.4 ശതമാനമാണ് ഇതില്‍ കുറവ് വന്നിരിക്കുന്നത്.  സ്ഥിരീകരിച്ച ഇന്‍ഫെക്ഷനുകളുടെ

More »

യുകെയില്‍ ജീവിതത്തിന്റെ സകലമേഖലയിലും വിലക്കയറ്റം; കാര്‍ ഇന്‍ഷുറന്‍സും ഈ വര്‍ഷം വര്‍ദ്ധിക്കുമെന്ന് മുന്നറിയിപ്പ്; ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രീമിയം ഉയരുന്നതിന്റെ സൂചനകളെന്ന് എബിഐ
 ബ്രിട്ടനില്‍ ജനജീവിതം വിലക്കയറ്റത്തില്‍ പൊറുതിമുട്ടുകയാണ്. ജീവിതത്തിന്റെ സകലമേഖലകളിലും വില കയറുന്നതിന്റെ പ്രത്യാഘാതങ്ങള്‍ പ്രകടമാണ്. അവശ്യ സാധനങ്ങള്‍ക്ക് പുറമെ ഇന്ധനത്തിനും, മറ്റെല്ലാം വസ്തുക്കള്‍ക്കും വില ഉയരുന്നു. എന്നാല്‍ പണപ്പെരുപ്പം പോലുള്ള പ്രതിസന്ധികള്‍ നിലനില്‍ക്കുമ്പോള്‍ വരുമാന വര്‍ദ്ധന മാത്രം നടപ്പാകുന്നില്ല.  ഇതിനിടെയാണ് ഇന്‍ഷുറന്‍സ് ചാര്‍ജ്ജ്

More »

എനര്‍ജി ബില്ലുകള്‍ വീണ്ടും ഉയരും; പ്രൈസ് ക്യാപില്‍ അടിയന്തര മാറ്റങ്ങള്‍ വരുത്താന്‍ സ്വയം അധികാരം നല്‍കി വാച്ച്‌ഡോഗ്; ഒക്ടോബറില്‍ വില വീണ്ടും കുതിച്ചുയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്
 ഏപ്രില്‍ മാസത്തില്‍ വര്‍ദ്ധിക്കാന്‍ ഒരുങ്ങുന്ന എനര്‍ജി ബില്ലുകളുടെ മുന്നേറ്റം അവിടം കൊണ്ടും അവസാനിക്കില്ലെന്ന് മുന്നറിയിപ്പ്. പ്രൈസ് ക്യാപില്‍ അടിയന്തര മാറ്റങ്ങള്‍ വരുത്താന്‍ എനര്‍ജി വാച്ച്‌ഡോഗ് സ്വയം അധികാരം കൈമാറിയതോടെയാണ് ഈ ആശങ്ക വളരുന്നത്.  ചാന്‍സലറുടെ സഹായ പാക്കേജ് ഇംഗ്ലണ്ടിലെ പത്തിലൊന്ന് ദരിദ്ര കുടുംബങ്ങള്‍ക്കും ഉപകാരം ചെയ്യില്ലെന്ന വിമര്‍ശനവും ഇതിനിടെ

More »

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം അധ്യാപിക ഗര്‍ഭിണിയാകരുതെന്ന് വിദ്യാര്‍ത്ഥി പ്രാര്‍ത്ഥിച്ചു; രാത്രിയില്‍ തനിക്കൊപ്പമായിരുന്നുവെന്ന് അമ്മ കണ്ടുപിടിക്കരുതെന്ന് ആണ്‍കുട്ടിക്ക് 30-കാരി മുന്നറിയിപ്പ് നല്‍കി

കണക്ക് അധ്യാപികയുമായി സെക്‌സില്‍ ഏര്‍പ്പെട്ട രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒരു ആണ്‍കുട്ടിയോട് ഇതേക്കുറിച്ച് അമ്മ കണ്ടെത്തരുതെന്ന് അധ്യാപിക മുന്നറിയിപ്പ് നല്‍കിയിരുന്നതായി വിദ്യാര്‍ത്ഥി പോലീസിനോട് പറഞ്ഞു. രണ്ട് തവണ

തെരഞ്ഞടുപ്പ് പേടിയില്‍ ടോറികള്‍! അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് മുന്‍ ചാന്‍സലറും, വാക്‌സിന്‍ മന്ത്രിയുമായിരുന്ന നദീം സവാഹി; മത്സരത്തില്‍ നിന്നും പിന്‍വാങ്ങുന്ന 64-ാമത്തെ എംപി

അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ടോറി പാര്‍ട്ടി മരിച്ചുവീഴുമെന്നാണ് പ്രവചനങ്ങള്‍. ലേബര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്ത് ജനങ്ങള്‍ ടോറി ഭരണത്തിന്റെ ജീവനെടുക്കുമെന്നാണ് കരുതുന്നത്. അതിന്റെ സാമ്പിള്‍ ലോക്കല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതോടെ വ്യക്തമാകുകയും ചെയ്തു. എന്നാല്‍ ഈ

ഇംഗ്ലണ്ടിലെ മരുന്നുകളുടെ ക്ഷാമം ഗുരുതരം; മുന്നറിയിപ്പുമായി ഫാര്‍മസിസ്റ്റുകള്‍; രോഗികള്‍ മരണത്തിന്റെയും, അപകടത്തിന്റെയും മുനമ്പിലെന്ന് ഓര്‍മ്മപ്പെടുത്തല്‍; നൂറുകണക്കിന് മരുന്നുകള്‍ എത്തിക്കാന്‍ കഴിയുന്നില്ല?

ഇംഗ്ലണ്ടില്‍ മരുന്നുകളുടെ ക്ഷാമം ഗുരുതരമായ തോതിലേക്ക് ഉയര്‍ന്നതായി മുന്നറിയിപ്പ്. രോഗികള്‍ക്ക് അപകടകരമായ തോതില്‍, മരണത്തില്‍ വരെ കലാശിക്കാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ടെന്നാണ് ഫാര്‍മസിസ്റ്റുകള്‍ നല്‍കുന്ന മുന്നറിയിപ്പ്. രോഗികളോട് 'കടം പറയേണ്ട'

ഗ്ലാസ്‌ഗോയില്‍ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയില്‍ കഴിഞ്ഞിരുന്ന പാലക്കാട് സ്വദേശി താമസ സ്ഥലത്ത് മരിച്ച നിലയില്‍

ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ വന്ന പാലക്കാട് സ്വദേശി വെങ്കിട്ടരാമന്‍ വിജേഷ് റൂമില്‍ മരിച്ച നിലയില്‍. നാട്ടില്‍ നിന്നും ഭാര്യ നിരന്തരം വിളിച്ചിട്ടും ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് കൂട്ടുകാരെ വിളിച്ചന്വേഷിക്കുകയാണ്. അവര്‍ നടത്തിയ അന്വേഷണത്തിലാണ്

വിദ്യാര്‍ത്ഥിയില്‍ നിന്നും ഗര്‍ഭിണിയായി അധ്യാപിക; മറ്റൊരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായി സെക്‌സില്‍ ഏര്‍പ്പെട്ടതിന് ജാമ്യത്തില്‍ ഇറങ്ങിയതിനിടെ ഗര്‍ഭം ധരിച്ചു; ആണ്‍കുട്ടികള്‍ സുഹൃത്തിന്റെ വീട്ടിലേക്കെന്ന പേരില്‍ അധ്യാപികയുടെ ഫ്‌ളാറ്റിലെത്തി

രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി സെക്‌സില്‍ ഏര്‍പ്പെട്ടതിന് പുറമെ ഇവരിലൊരാളുടെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച് കണക്ക് അധ്യാപിക. 30-കാരി റെബേക്ക ജോണ്‍സാണ് 15 വയസ്സുള്ള തന്റെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഒരു ആണ്‍കുട്ടിക്ക് 354 പൗണ്ടിന്റെ

യുകെ വിമാനത്താവളങ്ങളിലെ ഇ-ഗേറ്റുകള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു; സാങ്കേതിക തകരാര്‍ മൂലം പാസ്‌പോര്‍ട്ട് സ്‌കാനിംഗ് സ്തംഭിച്ചതോടെ യാത്രക്കാര്‍ ദുരിതത്തിലായി; സംശയാസ്പദമായ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍

രാജ്യത്ത് യാത്രാ ദുരിതം വിതച്ച് യുകെയിലെമ്പാടുമുള്ള വിമാനത്താവളങ്ങളില്‍ തടസ്സപ്പെട്ട ഇ-ഗേറ്റ് സംവിധാനം പുനഃസ്ഥാപിച്ചതായി ഹോം ഓഫീസ്. സാങ്കേതിക തകരാര്‍ മൂലം അര്‍ദ്ധരാത്രിയില്‍ സ്തംഭിച്ച പ്രവര്‍ത്തനങ്ങളാണ് സാധാരണ നിലയിലായത്. സിസ്റ്റം വീണ്ടും പ്രവര്‍ത്തന സജ്ജമായെന്നും, സംശയാസ്പദമായ