എനര്‍ജി ബില്ലുകള്‍ വീണ്ടും ഉയരും; പ്രൈസ് ക്യാപില്‍ അടിയന്തര മാറ്റങ്ങള്‍ വരുത്താന്‍ സ്വയം അധികാരം നല്‍കി വാച്ച്‌ഡോഗ്; ഒക്ടോബറില്‍ വില വീണ്ടും കുതിച്ചുയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്

എനര്‍ജി ബില്ലുകള്‍ വീണ്ടും ഉയരും; പ്രൈസ് ക്യാപില്‍ അടിയന്തര മാറ്റങ്ങള്‍ വരുത്താന്‍ സ്വയം അധികാരം നല്‍കി വാച്ച്‌ഡോഗ്; ഒക്ടോബറില്‍ വില വീണ്ടും കുതിച്ചുയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്

ഏപ്രില്‍ മാസത്തില്‍ വര്‍ദ്ധിക്കാന്‍ ഒരുങ്ങുന്ന എനര്‍ജി ബില്ലുകളുടെ മുന്നേറ്റം അവിടം കൊണ്ടും അവസാനിക്കില്ലെന്ന് മുന്നറിയിപ്പ്. പ്രൈസ് ക്യാപില്‍ അടിയന്തര മാറ്റങ്ങള്‍ വരുത്താന്‍ എനര്‍ജി വാച്ച്‌ഡോഗ് സ്വയം അധികാരം കൈമാറിയതോടെയാണ് ഈ ആശങ്ക വളരുന്നത്.


ചാന്‍സലറുടെ സഹായ പാക്കേജ് ഇംഗ്ലണ്ടിലെ പത്തിലൊന്ന് ദരിദ്ര കുടുംബങ്ങള്‍ക്കും ഉപകാരം ചെയ്യില്ലെന്ന വിമര്‍ശനവും ഇതിനിടെ ഉയരുന്നുണ്ട്. കൗണ്‍സില്‍ ടാക്‌സ് ഇളവില്‍ ബാന്‍ഡ് ഇ+ പ്രോപ്പര്‍ട്ടികളില്‍ താമസിക്കുന്ന ഏകദേശം 640,000 പേര്‍ക്ക് യോഗ്യത ഉണ്ടാകില്ലെന്ന് റെസൊലൂഷന്‍ ഫൗണ്ടേഷന്‍ പറഞ്ഞു.

പണപ്പെരുപ്പവും, ശമ്പളവും അടുത്ത രണ്ട് വര്‍ഷത്തേക്കെങ്കിലും സാധാരണ നിലയിലേക്ക് തിരിച്ചെത്തില്ലെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവി നല്‍കുന്ന മുന്നറിയിപ്പ്. ഏപ്രിലോടെ പണപ്പെരുപ്പം 7.25 ശതമാനത്തില്‍ എത്തുമെന്നാണ് ബാങ്ക് പറയുന്നത്.

ഈ ഘട്ടത്തില്‍ എനര്‍ജി ബില്ലുകള്‍ അടുത്ത വര്‍ഷങ്ങളിലും ഉയര്‍ന്ന് നില്‍ക്കുമെന്ന് ഫൗണ്ടേഷന്‍ വ്യക്തമാക്കുന്നു. വാട്ടര്‍ ബില്‍ ഉള്‍പ്പെടെ ജീവിതച്ചെലവുകളും ഉയരുമെന്നാണ് മുന്നറിയിപ്പ്.

ഏപ്രില്‍ മുതല്‍ എനര്‍ജി ബില്ലുകളില്‍ 693 പൗണ്ട് വര്‍ദ്ധനവ് നേരിടുമ്പോള്‍ 150 പൗണ്ട് കൗണ്‍സില്‍ ടാക്‌സ് റിബേറ്റിലും, 200 പൗണ്ട് എനര്‍ജി ബില്‍ ലോണ്‍ പ്ലാനും നല്‍കി ആശ്വാസം നല്‍കാനാണ് ഋഷി സുനാകിന്റെ ശ്രമം.
Other News in this category



4malayalees Recommends