വാടകയ്ക്ക് താമസിക്കുമ്പോള്‍ ഇനി അഡ്ജസ്റ്റ്‌മെന്റ് വേണ്ട! കേടുപാടുകള്‍ തീര്‍ത്തുതരാന്‍ ലാന്‍ഡ്‌ലോര്‍ഡ്‌സിന് മേല്‍ സമ്മര്‍ദം ചെലുത്താന്‍ വാടകക്കാര്‍ക്ക് അവകാശം കൈമാറി നിയമമാറ്റങ്ങള്‍; മിനിമം സ്റ്റാന്‍ഡേര്‍ഡ് പാലിച്ചില്ലെങ്കില്‍ അപ്‌ഗ്രേഡ് ആവശ്യപ്പെടാം

വാടകയ്ക്ക് താമസിക്കുമ്പോള്‍ ഇനി അഡ്ജസ്റ്റ്‌മെന്റ് വേണ്ട! കേടുപാടുകള്‍ തീര്‍ത്തുതരാന്‍ ലാന്‍ഡ്‌ലോര്‍ഡ്‌സിന് മേല്‍ സമ്മര്‍ദം ചെലുത്താന്‍ വാടകക്കാര്‍ക്ക് അവകാശം കൈമാറി നിയമമാറ്റങ്ങള്‍; മിനിമം സ്റ്റാന്‍ഡേര്‍ഡ് പാലിച്ചില്ലെങ്കില്‍ അപ്‌ഗ്രേഡ് ആവശ്യപ്പെടാം

വാടകയ്ക്ക് താമസിക്കുന്നവര്‍ കിട്ടുന്ന സൗകര്യത്തിന് അഡ്ജസ്റ്റ് ചെയ്ത് ജീവിച്ചോളണമെന്ന് ചില ലാന്‍ഡ്‌ലോര്‍ഡ്‌സിന് ഒരു ധാരണയുണ്ട്. വാടകയ്ക്ക് നല്‍കുന്ന വീടുകള്‍ കൃത്യമായി മെയിന്റനന്‍സ് നടത്താതെ മോശമായ അവസ്ഥയില്‍ എത്തിച്ചേര്‍ന്നാലും ശരിയാക്കി കൊടുക്കില്ലെന്ന് വാശിപിടിക്കുന്ന ലാന്‍ഡ്‌ലോര്‍ഡ്‌സിന് പാരയായി നിയമമാറ്റം. താമസത്തിന് അനുയോജ്യമല്ലാത്ത 8 ലക്ഷത്തോളം വീടുകള്‍ ശരിയാക്കി, അപ്‌ഗ്രേഡ് ചെയ്ത് നല്‍കാന്‍ ഇനി താമസക്കാര്‍ക്ക് നിര്‍ബന്ധം പിടിക്കാം.


ഒരു മിനിമം സ്റ്റാന്‍ഡേര്‍ഡിന് താഴെ പോയാല്‍ വീടുകള്‍ മെച്ചപ്പെടുത്തി നല്‍കാന്‍ പണമിറക്കാന്‍ വാടകക്കാര്‍ക്ക് ലാന്‍ഡ്‌ലോര്‍ഡ്‌സിനെ നിര്‍ബന്ധിക്കാന്‍ കഴിയുന്ന വിധത്തിലാണ് നിയമമാറ്റങ്ങള്‍. ആയിരക്കണക്കിന് കുടുംബങ്ങളാണ് മോശം അവസ്ഥയില്‍ ജീവിതം തള്ളിനീക്കുന്നത്. ഇംഗ്ലീഷ് ഹൗസിംഗ് സര്‍വ്വെ പ്രകാരം 2020ല്‍ സ്വകാര്യമായി വാടകയ്ക്ക് നല്‍കിയ 21% റെന്റല്‍ വീടുകളും മിനിമം സ്റ്റാന്‍ഡേര്‍ഡ് പാലിച്ചിരുന്നില്ല.

നോര്‍ത്ത് ഇംഗ്ലണ്ടിലും, മിഡ്‌ലാന്‍ഡ്‌സിലുാണ് മോശം അവസ്ഥയിലുള്ള വീടുകള്‍ അധികവുമെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ മേഖലയില്‍ 34% പ്രൈവറ്റ് റെന്റ് ഭവനങ്ങളും മാന്യമല്ലാത്തതെന്നാണ് വിധിക്കപ്പെട്ടത്. സൗത്ത് ഈസ്റ്റില്‍ 17% വീടുകളാണ് ഈ അവസ്ഥയിലുള്ളത്. ഇത് പരിഗണിച്ചാണ് വീടുകള്‍ അപ്‌ഗ്രേഡ് ചെയ്യാനും, റിപ്പയര്‍ ചെയ്തുനല്‍കാനും ലാന്‍ഡ്‌ലോര്‍ഡ്‌സിനെ നിര്‍ബന്ധിക്കുന്ന പുതിയ നിയമങ്ങള്‍ ഹൗസിംഗ് സെക്രട്ടറി മൈക്കിള്‍ ഗോവ് പ്രഖ്യാപിച്ചത്.

നിയമമാറ്റങ്ങള്‍ പ്രകാരം പ്രൈവറ്റ് റെന്റില്‍ നല്‍കുന്ന വീടുകള്‍ ഡീസന്റ് ഹോംസ് സ്റ്റാന്‍ഡേര്‍ഡ് പാലിക്കണം. പുതിയ സ്റ്റാന്‍ഡേര്‍ഡ് പ്രകാരം റിപ്പയര്‍ ചെയ്ത വീടുകള്‍ക്ക് ആധുനിക സൗകര്യങ്ങളും, സേവനങ്ങളുമുണ്ടാകണം, കൂടാതെ ശരാശരി നിലവാരത്തിലുള്ള ഇന്‍സുലേഷന്‍, ഹീറ്റിംഗ് സൗകര്യങ്ങളും വേണം. സോഷ്യല്‍ ഹൗസിംഗിന് മാത്രം ബാധകമായിരുന്ന നിയമങ്ങളാണ് ഇനി പ്രൈവറ്റ് റെന്റഡ് ഹൗസിംഗിനും ബാധകമാകുന്നത്.

പുതിയ നിയമങ്ങള്‍ പ്രകാരം 8 ലക്ഷം റെന്റല്‍ ഭവനങ്ങളെങ്കിലും റിപ്പയറിംഗ് ചെയ്ത് മെച്ചപ്പെടുത്തേണ്ടി വരുമെന്ന് ഗോവ് കണക്കാക്കുന്നു. വീടുകള്‍ താമസിക്കാന്‍ അനുയോജ്യമാണെന്ന് ഹോംസ് ആക്ട് പ്രകാരം ലാന്‍ഡ്‌ലോര്‍ഡ് ഉറപ്പാക്കണം. കെട്ടിടത്തിന്റെ ഡിസൈന്‍ അപാകതകള്‍ മൂലം ഈര്‍പ്പം, പ്രാണിശല്യം പോലുള്ള പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ അത് ശരിയാക്കാന്‍ ലാന്‍ഡ്‌ലോര്‍ഡ്‌സിന് ഉത്തരവാദിത്വമുണ്ട്.

ഏഴ് വര്‍ഷത്തില്‍ താഴെയുള്ള പുതിയ ടെനന്‍സികള്‍ക്കും, പുതിയ സെക്യൂര്‍, അഷ്വേഡ്, ഇന്‍ട്രൊഡക്ടറി ടെനന്‍സികള്‍ക്കും, ഫിക്‌സഡ് ടേമിലേക്ക് പുതുക്കിയ ടെനന്‍സികള്‍ക്കും നിയമം ബാധകമാണ്. ഇത് ശരിയാക്കാത്ത ലാന്‍ഡ്‌ലോര്‍ഡ്‌സിനെ കോടതി കയറ്റാനും, നഷ്ടപരിഹാരം നേടാനും വാടകക്കാര്‍ക്ക് അവകാശമുണ്ട്.

ഇലക്ട്രിക് വയറിംഗ്, ഹീറ്റിംഗ്, ഗ്യാസ് പൈപ്പ്, ബോയ്‌ലറുകള്‍, ബാത്ത്‌റൂം അപ്ലയന്‍സുകള്‍ എന്നിവയുടെ കേടുപാടുകളും ലാന്‍ഡ്‌ലോര്‍ഡാണ് തീര്‍ത്തുതരേണ്ടത്. ഇത് ശരിയായ സമയത്ത് ക്ലിയര്‍ ചെയ്യാത്ത പക്ഷം വാടകയില്‍ ഇളവ് ഉള്‍പ്പെടെ ആവശ്യപ്പെടാം. അഞ്ച് വര്‍ഷത്തിനിടെ ഒരിക്കലെങ്കിലും ഇലക്ട്രിക്കല്‍ സേഫ്റ്റി ചെക്കിംഗ് നടത്തണമെന്നാണ് നിയമം. ഇത് ചെയ്തില്ലെങ്കില്‍ ലാന്‍ഡ്‌ലോര്‍ഡ്‌സില്‍ നിന്നും 30,000 പൗണ്ട് ഫൈന്‍ ഈടാക്കാനും വ്യവസ്ഥയുണ്ട്.
Other News in this category



4malayalees Recommends