ബ്രിട്ടീഷ് രാജകസേരയില്‍ 70-ാം വര്‍ഷം ആഘോഷിക്കുന്ന രാജ്ഞിയ്ക്ക് അഭിനന്ദനങ്ങളുമായി ചാള്‍സ് രാജകുമാരന്‍; പ്രിയപ്പെട്ട ഭാര്യയെ 'ഭാവി രാജ്ഞിയായി' പ്രഖ്യാപിച്ചതിന്റെ നന്ദിയും പ്രകടമാക്കി; കാമില്ലയ്ക്ക് ലഭിക്കും കോഹിനൂര്‍ കിരീടം

ബ്രിട്ടീഷ് രാജകസേരയില്‍ 70-ാം വര്‍ഷം ആഘോഷിക്കുന്ന രാജ്ഞിയ്ക്ക് അഭിനന്ദനങ്ങളുമായി ചാള്‍സ് രാജകുമാരന്‍; പ്രിയപ്പെട്ട ഭാര്യയെ 'ഭാവി രാജ്ഞിയായി' പ്രഖ്യാപിച്ചതിന്റെ നന്ദിയും പ്രകടമാക്കി; കാമില്ലയ്ക്ക് ലഭിക്കും കോഹിനൂര്‍ കിരീടം

70 വര്‍ഷക്കാലമായി ബ്രിട്ടീഷ് രാജകുടുംബത്തിന്റെ തലപ്പത്ത് വിരാജിക്കുന്ന രാജ്ഞിക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് ചാള്‍സ് രാജകുമാരന്‍. താന്‍ രാജാവാകുമ്പോള്‍ പ്രിയപ്പെട്ട ഭാര്യ കാമില്ല ക്യൂന്‍ കണ്‍സോര്‍ട്ടായി അറിയപ്പെടുമെന്ന് പ്രഖ്യാപിച്ച രാജ്ഞിയുടെ തീരുമാനത്തിന്റെ സവിശേഷത ആഴത്തില്‍ മനസ്സിലാക്കുന്നതായി ചാള്‍സ് പ്രഖ്യാപിച്ചു.


ചരിത്രപരമായ പ്ലാറ്റിനം ജൂബിലി സ്റ്റേറ്റ്‌മെന്റിലാണ് ചാള്‍സ് രാജാവായി അവരോധിക്കപ്പെടുമ്പോള്‍ കോണ്‍വാള്‍ ഡച്ചസ് ക്യൂന്‍ കണ്‍സോര്‍ട്ടാകുമെന്ന് രാജ്ഞി ഉറപ്പ് നല്‍കിയത്. വര്‍ഷങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനാണ് ഇതോടെ വിരമാമായത്. 'രാജ്യത്തെയും, സാമ്രാജ്യത്തെയും, കോമണ്‍വെത്തിനെയും എഴുപത് വര്‍ഷക്കാലമായി സേവിക്കുന്ന സുപ്രധാന നേട്ടം കൈവരിച്ച രാജ്ഞിയെ അഭിനന്ദിക്കാന്‍ ഞാനും, എന്റെ ഭാര്യയും നിങ്ങള്‍ക്കൊപ്പം ചേരുന്നു. ജനങ്ങളുടെ അഭിവൃദ്ധിക്കായുള്ള രാജ്ഞിയുടെ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ പ്രചോദനമാണ്', ചാള്‍സ് പ്രഖ്യാപിച്ചു.

അമ്മയുടെ ആഗ്രഹങ്ങള്‍ പ്രകാരം ലഭിച്ച ആദരവുകളെ കുറിച്ച് ആഴത്തില്‍ മനസ്സിലാക്കുന്നുണ്ട്. രാജ്ഞിയെയും, നമ്മുടെ സമൂഹത്തെയും പിന്തുണയ്ക്കാനും സേവിക്കാനും ഞങ്ങള്‍ ഒരുമിച്ചുണ്ടാകും. എന്റെ പ്രിയപ്പെട്ട ഭാര്യ എനിക്ക് ഉറച്ച പിന്തുണ നല്‍കുന്നുണ്ട്, വെയില്‍സ് രാജകുമാരന്‍ വ്യക്തമാക്കി. കേംബ്രിഡ്ജ് ഡ്യൂക്കും, ഡച്ചസും പ്രഖ്യാപനങ്ങളില്‍ പൊതുവായി പ്രതികരിച്ചിട്ടില്ല. രാജ്ഞിയുടെ പ്രഖ്യാപനം ഉള്‍പ്പെടുന്ന റോയല്‍ ഫാമിലി പോസ്റ്റ് റിട്വീറ്റ് ചെയ്യുകയാണ് ചെയ്തിരിക്കുന്നത്.

സസെക്‌സ് ഡ്യൂക്കും, ഡച്ചസും യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. വില്ല്യമിനെയും, ഹാരിയെയും കാമില്ലയുടെ രാജ്ഞി പദത്തെ കുറിച്ച് അറിയിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. അതേസമയം സ്ഥാനാരോഹണത്തില്‍ കാമില്ലയ്ക്ക് ഇന്ത്യയില്‍ നിന്നും ബ്രിട്ടീഷുകാര്‍ കവര്‍ന്ന കോഹിനൂര്‍ രത്‌നം ഉള്‍പ്പെട്ട കിരീടം സമ്മാനിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Other News in this category



4malayalees Recommends