ഏപ്രില്‍ മാസത്തോടെ കൗണ്‍സില്‍ ടാക്‌സ് രണ്ടായിരം പൗണ്ടാകും ; നികുതി വര്‍ദ്ധനവില്‍ ആശങ്കയില്‍ ഒരു വിഭാഗം ; കൗണ്‍സില്‍ ടാക്‌സ് റിഡക്ഷനിലൂടെ ലക്ഷക്കണക്കിന് പേര്‍ക്ക് ഇളവുകള്‍ ലഭിക്കും

ഏപ്രില്‍ മാസത്തോടെ കൗണ്‍സില്‍ ടാക്‌സ് രണ്ടായിരം പൗണ്ടാകും ; നികുതി വര്‍ദ്ധനവില്‍ ആശങ്കയില്‍ ഒരു വിഭാഗം ; കൗണ്‍സില്‍ ടാക്‌സ് റിഡക്ഷനിലൂടെ ലക്ഷക്കണക്കിന് പേര്‍ക്ക് ഇളവുകള്‍ ലഭിക്കും
കൗണ്‍സില്‍ ടാക്‌സ് വര്‍ദ്ധനവ് നടപ്പാക്കാനിരിക്കേ ഇളവുകളെ കുറിച്ചുള്ള അന്വേഷണത്തിലാണ് പലരും. ഏപ്രിലോടെ കൗണ്‍സില്‍ ടാക്‌സ് പ്രതിവര്‍ഷം 2000 പൗണ്ടെന്ന നിലയിലേക്കുയരും. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസ് നടത്തിയ ഗവേഷ പ്രകാരം കുടുംബത്തിന് ശരാശരി ടാക്‌സില്‍ 2.8 ശതമാനം വര്‍ദ്ധനവുണ്ടാകും. ഈ പ്രവചനം ശരിയായാല്‍ ഈ വര്‍ഷത്തെ നികുതി 1951 പൗണ്ടായി ഉയരും.

പരിമിത വരുമാനമുള്ളവര്‍ക്ക് നികുതി ഇളവിന് അര്‍ഹതയുണ്ട്. ആനുകൂല്യങ്ങള്‍, ടാക്‌സ് ക്രെഡിറ്റ്, പെന്‍ഷന്‍ എന്നിവ ലഭിക്കുന്നവര്‍ക്കും കെയറര്‍മാര്‍ക്കും ഇളവുണ്ട്. എന്നാല്‍ വ്യത്യസ്ത കൗണ്‍സില്‍ അധികൃതര്‍ വ്യത്യസ്ത മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനാല്‍ ഇളവു ലഭിക്കുമോ എന്നറിയാന്‍ കൗണ്‍സില്‍ അതോറിറ്റിയെ സമീപിക്കേണ്ടിവരും.

കൗണ്‍സില്‍ ടാക്‌സ് റിഡക്ഷന്‍ പദ്ധതിയിലൂടെ ലക്ഷക്കണക്കിന് പേര്‍ക്ക് ഇളവു ലഭിക്കും. വാടകയ്ക്ക് താമസിക്കുന്നവര്‍ക്കും തൊഴില്‍ രഹിതര്‍ക്കും തൊഴിലുള്ളവര്‍ക്കും അപേക്ഷിക്കാം.

നിങ്ങള്‍ താമസിക്കുന്ന കൗണ്‍സിലിനെ അനുസരിച്ച് ഇളവുകള്‍ നിജപ്പെടുത്തിയുള്ള മാനദണ്ഡങ്ങളില്‍ വ്യത്യാസം വരും. വരുമാനം, വീട്ടിലെ അംഗങ്ങളുടെ എണ്ണം, ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്നിവ പരിഗണിക്കും. സമ്പാദ്യം, പെന്‍ഷന്‍, പങ്കാളിയുടെ വരുമാനം എന്നിവയും ഇളവുകള്‍ നിശ്ചയിക്കുന്നതിന് മാനദണ്ഡമാണ്.

അര്‍ഹരായവര്‍ക്ക് നൂറു ശതമാനം കിഴിവു വരെ ലഭിക്കാനിടയുണ്ട്. കഷ്ടപ്പെടുന്നവര്‍ക്ക് ഇളവിന് പുറമേ ആനുകൂല്യവും ലഭിക്കും. സര്‍ക്കാര്‍ വെബ് സൈറ്റില്‍ ഇതറിയാന്‍ സംവിധാനമുണ്ട്. ഇതിനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പോസ്റ്റല്‍ കോഡ് ടൈപ്പ് ചെയ്താല്‍ നിങ്ങള്‍ താമസിക്കുന്ന കൗണ്‍സിലില്‍ ടാക്‌സ് ഇളവുകള്‍ക്കുള്ള മാനദണ്ഡങ്ങളും മറ്റ് വിവരങ്ങളും കാണാനാകും. തികച്ചും സൗജന്യമാണ് ഈ സേവനം.

25 ശതമാനം വരെ ഇളവു കിട്ടിയേക്കാം. അപേക്ഷ നല്‍കുമ്പോള്‍ വീട്ടിലെ മുഴുവന്‍ അംഗങ്ങളുടെ വിവരങ്ങള്‍ കാണാച്ചിരിക്കണം. തെറ്റായി ഇളവുകള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ കൗണ്‍സില്‍ അതോറിറ്റിയെ അറിയിക്കുകയും വേണം.

Other News in this category



4malayalees Recommends