ചാള്‍സ് രാജാവെങ്കില്‍, രാജ്ഞി കാമില്ല തന്നെ! രാജകസേരയിലെ 70-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ സര്‍പ്രൈസ് പ്രഖ്യാപനം നടത്തി രാജ്ഞി; മരുമകള്‍ക്ക് സ്ഥാനം കൊടുക്കുമോയെന്ന സംശയങ്ങള്‍ക്ക് അന്ത്യമായി; ജനങ്ങളുടെ പിന്തുണ തേടി 95-കാരി

ചാള്‍സ് രാജാവെങ്കില്‍, രാജ്ഞി കാമില്ല തന്നെ! രാജകസേരയിലെ 70-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ സര്‍പ്രൈസ് പ്രഖ്യാപനം നടത്തി രാജ്ഞി; മരുമകള്‍ക്ക് സ്ഥാനം കൊടുക്കുമോയെന്ന സംശയങ്ങള്‍ക്ക് അന്ത്യമായി; ജനങ്ങളുടെ പിന്തുണ തേടി 95-കാരി

ചാള്‍സ് രാജകുമാരന്‍ രാജാവായി വാഴ്ത്തപ്പെടുമ്പോള്‍ ഒപ്പം രാജ്ഞിയുടെ കിരീടം കാമില്ലയ്ക്ക് ലഭിക്കുമെന്ന സുപ്രധാന പ്രഖ്യാപനം നടത്തി രാജ്ഞി. ചാള്‍സിന്റെ രണ്ടാം ഭാര്യക്ക് ക്യൂന്‍ കണ്‍സോര്‍ട്ട് പദവി നല്‍കില്ലെന്ന നിലപാടാണ് രാജ്ഞി തിരുത്തിയത്. രാജകസേരയില്‍ 70 വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന വേളയിലാണ് കോണ്‍വാള്‍ ഡച്ചസിന് ക്യൂന്‍ കണ്‍സോര്‍ട്ട് പദവി നല്‍കാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെന്ന് രാജ്ഞി പ്രഖ്യാപിച്ചത്.


ചാള്‍സിനെ 2005ല്‍ വിവാഹം ചെയ്യുമ്പോള്‍ പ്രിന്‍സസ് കണ്‍സോര്‍ട്ട് എന്ന കുറഞ്ഞ പദവിയാണ് കാമില്ലയ്ക്ക് നല്‍കിയത്. രാജ്ഞിയുടെ തീരുമാനത്തില്‍ ചാള്‍സും, കാമില്ലയും ആദരണീയരായെന്ന് ക്ലാരെന്‍സ് ഹൗസ് പ്രതികരിച്ചു. രാജകസേരയില്‍ തന്റെ 70ാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസമാണ് രാജ്ഞി ഞെട്ടിക്കുന്ന പ്രഖ്യാപനം നടത്തിയത്.

കാമില്ലയുടെ കഠിനാധ്വാനത്തിനും, മകന് നല്‍കിയ സന്തോഷങ്ങള്‍ക്കുമുള്ള അംഗീകാരമായാണ് രാജ്ഞി ഈ സമ്മാനം നല്‍കുന്നതെന്ന് ശ്രോതസ്സുകള്‍ വ്യക്തമാക്കുന്നു. ഭര്‍ത്താവിന്റെ മക്കളായ വില്ല്യമിനെയും, ഹാരിയെയും സന്തോഷവാര്‍ത്ത അറിയിച്ചിട്ടുണ്ട്.

'നിങ്ങള്‍ എനിക്ക് നല്‍കുന്ന വിശ്വസ്തതയ്ക്കും, സ്‌നേഹത്തിനും ഏറെ നന്ദിയുണ്ട്. സമയമാകുമ്പോള്‍ എന്റെ മകള്‍ ചാള്‍സ് രാജാവാകും, ഈ ഘട്ടത്തില്‍ എനിക്ക് തന്ന പിന്തുണ അവനും, ഭാര്യ കാമില്ലയ്ക്കും നല്‍കുമെന്നും മനസ്സിലാക്കുന്നു. കാമില്ലയ്ക്ക് സ്തുത്യര്‍ഹമായ സേവനം തുടരുമ്പോള്‍ ക്യൂന്‍ കണ്‍സോര്‍ട്ടായി അറിയപ്പെടണമെന്നാണ് ആത്മാര്‍ത്ഥമായ ആഗ്രഹം', രാജ്ഞി രാജ്യത്തോട് പറഞ്ഞു.

17 വര്‍ഷം മുന്‍പ് കാമില്ല ചാള്‍സിനെ വിവാഹം ചെയ്തപ്പോള്‍ കുറഞ്ഞ പദവി നല്‍കിയ ശേഷമാണ് ഈ യു-ടേണ്‍. ആ ഘട്ടത്തില്‍ ആളുകള്‍ക്ക് കാമില്ലയോട് വിരോധമുള്ള അവസ്ഥയുമായിരുന്നു. ഡയാനയുടെ മരണശേഷമാണ് കാമില്ല ചാള്‍സിന്റെ ഭാര്യയായത്.

Other News in this category



4malayalees Recommends