UAE

കോവിഡ് മാനദണ്ഡങ്ങളോടെ ദുബൈ ബോളിവുഡ് പാര്‍ക്ക് തുറന്നു
പത്തു മാസത്തെ ഇടവേളക്ക് ശേഷം, ദുബൈ ബോളിവുഡ് പാര്‍ക്ക് തുറന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്വിങ് റൈഡ് ഉള്‍പ്പടെ, ഒമ്പത് പുതിയ റൈഡുകളുമായാണ് പാര്‍ക്ക് തുറന്നിരിക്കുന്നത്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഉല്ലാസ കേന്ദ്രത്തിന്റെ പ്രവത്തനം. ബോളിവുഡ് സിനിമകളെ പ്രമേയമാക്കിയ ലോകത്തെ ആദ്യത്തെ തീം പാര്‍ക്കാണ് ദുബൈ ബോളിവുഡ് പാര്‍ക്ക്. 460 അടി ഉയരത്തിലുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയതുള്‍പ്പെടെ, ഒമ്പത് പുതിയ റൈഡുകളാണ് 2021ന്റെ പ്രത്യേകതയെന്ന് പാര്‍ക്ക് ജനറല്‍ മാനേജര്‍ മില്‍ട്ടണ്‍ ഡിസൂസ പറഞ്ഞു. അമേരിക്കയിലെ ഓര്‍ലാന്‍ഡോയില്‍, 450 അടി ഉയരമുള്ള, സ്റ്റാര്‍ ഫ്‌ളൈയറിനെ പിന്നിലാക്കിയാണ്, ഈ ബോളിവുഡ് സ്‌കൈ ഫ്‌ളൈയര്‍ വരുന്നത്. ഉദ്ഘാടനത്തോടനുന്ധിച്ച് രാജ്മഹല്‍ തിയറ്ററില്‍ വിവിധ കലാപരിപാടികളും അരങ്ങേറി. കൂറ്റന്‍ ജയന്റ് വീല്‍, ബോളിവുഡ് ബസാര്‍, ഇന്ത്യന്‍

More »

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും കോടികളുടെ ഭാഗ്യം ഇന്ത്യക്കാര്‍ക്ക്
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും കോടികളുടെ ഭാഗ്യം ഇന്ത്യക്കാര്‍ക്ക്. രണ്ട് ഇന്ത്യക്കാര്‍ ആണ് ഇത്തവണ കോടികള്‍ കരസ്ഥമാക്കിയിരിക്കുന്നത്. 10 ലക്ഷം ഡോളര്‍ (7.3 കോടിയോളം രൂപ) വീതം ആണ് ഇവര്‍ക്ക് ലഭിച്ച സമ്മാന തുക. ഇന്നലെ വൈകുന്നേരം ആണ് വിജയികളെ പ്രഖ്യാപിച്ചത്. ബെംഗളൂര്‍ സ്വദേശി എസ്. അമിത് (46), കര്‍ണാടക ദാവന്‍ഗരെ സ്വദേശി വരുണ്‍ ബൂസ്‌നര്‍ (34) എന്നിവര്‍ ആണ് ഇത്തവണത്തെ

More »

അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു
അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു, എട്ട് പേര്‍ക്ക് പരിക്കേറ്റു. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദൂരക്കാഴ്ച കുറഞ്ഞ് 19 വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. .തൃശൂര്‍ ചെറുചേനം വാക്കേപറമ്പില്‍ നൗഷാദാണ് മരണപ്പെട്ടത്. 45 വയസ്സായിരുന്നു.അബുദാബി സെക്യൂരിറ്റി കമ്പനിയില്‍ ഡ്രൈവറായ നൗഷാദ് ബസില്‍ ജീവനക്കാരുമായി ജോലി സ്ഥലത്തേക്കു പോകവേ അല്‍മഫ്‌റഖിലായിരുന്നു

More »

യുഎഇയിലെ പിങ്ക് തടാകം സത്യമോ ?
സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി യുഎഇയിലെ പിങ്ക് തടാകത്തിന്റെ ചിത്രങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്ന സൂചനകള്‍ നല്‍കി അധികൃതര്‍. 19 വയസുകാരനായ മെഡിക്കല്‍ വിദ്യാര്‍ത്ഥി അമ്മാര്‍ അല്‍ ഫര്‍സി ഒരു സുഹൃത്തില്‍ നിന്നാണ് ഇത്തരമൊരു തടാകത്തെ സംബന്ധിച്ച വിവരമറിഞ്ഞത്. ഷാര്‍ജയില്‍ ജീവിക്കുന്ന അദ്ദേഹം, ക്യാമറയും ഡ്രോണുമായി റാസല്‍ഖൈമയിലെത്തുകയായിരുന്നു. അവിടെ നിന്നും അമ്മാര്‍

More »

യു.എ.ഇയില്‍ വി.മുരളീധരന്റെ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് തുടക്കം
യു.എ.ഇയിലെത്തിയ കേന്ദ്ര വിദേശ,പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന്റെ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് തുടക്കം.യുഎഇ സഹിഷ്ണുതസഹവര്‍ത്തിത്വകാര്യ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. യുഎഇയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതു സംബന്ധിച്ച് ആശയവിനിമയം നടന്നു. അബൂദബി ഇന്ത്യന്‍ എംബസിയില്‍ പ്രധാന പ്രവാസി

More »

യു എ ഇയില്‍ കനത്ത മൂടല്‍മഞ്ഞ് ; അബുദബിയിലും ദുബൈയിലും റെഡ് അലര്‍ട്ട്
യു എ ഇയില്‍ കനത്ത മൂടല്‍മഞ്ഞ്. ദൂരക്കാഴ്ച കുറഞ്ഞതിനെ തുടര്‍ന്ന് അബൂദബിയിലും ദുബൈയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. രാവിലെ പത്ത് വരെ ദൂരക്കാഴ്ച ആയിരം മീറ്ററില്‍ താഴെയാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വാഹമോടിക്കുന്നവര്‍ ജാഗ്രതപാലിക്കണം. അബൂദബി എമിറേറ്റ് തീരപ്രദേശമെല്ലാം റെഡ് അലര്‍ട്ടിലാണ്. ദുബൈ നഗരത്തിലാണ് റെഡ് അലര്‍ട്ട്. ഷാര്‍ജ, അജ്മാന്‍,

More »

ഏറ്റവും കൂടുതല്‍ പ്രവാസി ഇന്ത്യക്കാര്‍ യുഎഇയില്‍
ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യയുടേത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 18 ദശലക്ഷം ഇന്ത്യയ്ക്കാരാണ് ജീവിക്കുന്നത് എന്ന് ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍നാഷണല്‍ മൈഗ്രേഷന്‍ 2020 ഹൈലൈറ്റ്‌സ് റിപ്പോര്‍ട്ട് പറയുന്നു. കൂടുതല്‍ പ്രവാസികളും യുഎഇ, സൗദി, യുഎസ് രാഷ്ട്രങ്ങളിലാണ്. വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ യുഎന്‍ സാമ്പത്തിക സാമൂഹികകാര്യ വിഭാഗത്തിന്

More »

ജനിതക മാറ്റം സംഭവിച്ച വൈറസ് യുഎഇയിലും സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ വകുപ്പ്
ജനിതകമാറ്റം സംഭവിച്ച പലയിനം കൊറോണ വൈറസിനെ യു. എ.ഇയില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതരുടെ വെളിപ്പെടുത്തല്‍. എന്നാല്‍, ഈ വൈറസുകള്‍ക്കെല്ലാം വാക്‌സിന്‍ ഫലപ്രദമാണ്. രാജ്യത്ത് പക്ഷെ, കോവിഡ് വ്യാപനം ശക്തമായി തുടരുകയാണ്. ഇന്ന് 3,407 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഏഴ് മരണവും റിപ്പോര്‍ട്ട് ചെയ്തു. ജനിതകമാറ്റം സംഭവിച്ച പലയിനം കോറോണ വൈറസുകളെ യു. എ.ഇയില്‍

More »

കോവിഡ് നിയന്ത്രണങ്ങളുമായി ദുബായ് അധികൃതര്‍
കൂടുതല്‍ നിയന്ത്രണങ്ങളുമായി ദുബായ് അധികൃതര്‍. പൊതു ഇടങ്ങളില്‍ പ്രവേശനം അനുവദിച്ചിട്ടുണ്ടെങ്കിലും കൃത്യമായ പെരുമാറ്റച്ചട്ടങ്ങള്‍ പാലിയ്ക്കണമെന്നാണ് നിര്‍ദ്ദേശം. ഇത് ലംഘിക്കുന്നവരില്‍ നിന്ന് വന്‍ തുക പിഴ ഈടാക്കാനും അധികൃതര്‍ തീരുമാനിച്ചു. പബ്ബുകള്‍, ബാറുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ആളുകള്‍ കൂടി നില്‍ക്കുന്നത് തടയാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുഴുവന്‍

More »

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു. റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലാണ് കനത്ത മഴ പെയ്തത്. അജ്മാന്‍, ഷാര്‍ജ എമിറേറ്റുകളിലെ വിവിധയിടങ്ങളിലും മഴ ലഭിച്ചു. റാസല്‍ഖൈമയുടെ ചില പ്രദേശങ്ങളില്‍ തിങ്കളാഴ്ച ആലിപ്പഴ വര്‍ഷവുമുണ്ടായി. ഖോര്‍ഫക്കാന്‍, അല്‍ അരയ്ന്‍, മുവൈല,

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി ദുബായ് ഭരണകൂടം

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി ദുബായ് ഭരണകൂടം. ദുബായ് സ്ഥാപക നേതാവിന്റെ പേരിനോട് ചേര്‍ത്ത് അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ വിമാനത്താവളത്തിന്റെ യാത്രാ ടെര്‍മിനലിനായി തയ്യാറാക്കിയ രൂപരേഖയ്ക്ക് യുഎഇ വൈസ്

പ്രളയവേളയില്‍ ദുബായില്‍ സംഭവിച്ച എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല

കഴിഞ്ഞ ആഴ്ചയുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായ സമയത്ത് വാഹനമോടിക്കുമ്പോള്‍ സംഭവിച്ച ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല. ഈ സമയത്തുണ്ടായ എല്ലാ ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴകളും ഒഴിവാക്കുമെന്ന് ദുബായ് പോലീസ് അറിയിച്ചു. ദുബായ്

പ്രളയ പുനരധിവാസം; വീടുകള്‍ നന്നാക്കുന്നതിന് 200 കോടി ദിര്‍ഹം വകയിരുത്തി യുഎഇ

ദുബായ് ഉള്‍പ്പെടെയുള്ള നഗര കേന്ദ്രങ്ങളില്‍ ജനജീവിതത്തിന്റെ താളം തെറ്റിച്ച് കഴിഞ്ഞ ആഴ്ച പെയ്ത മഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും തകര്‍ന്ന വീടുകള്‍ നന്നാക്കാന്‍ പൗരന്മാരെ സഹായിക്കുന്നതിന് 200 കോടി ദിര്‍ഹമിന്റെ പുനരധിവാസ ഫണ്ട് പ്രഖ്യാപിച്ച് യുഎഇ. മിന്നല്‍ പ്രളയത്തെ

വെള്ളക്കെട്ട് നീക്കാന്‍ നൂറോളം ടാങ്കറുകള്‍ ; ഗതാഗതം പലയിടത്തും പുനസ്ഥാപിച്ചു

മലിന ജലം നീക്കുന്ന പ്രവൃത്തി ഷാര്‍ജയില്‍ ഊര്‍ജിതമാക്കിയതോടെ ഒരാഴ്ചയായി വെള്ളക്കെട്ടില്‍ പൊറുതിമുട്ടിയിരുന്ന അല്‍മജാസ്, അല്‍ഖാസിമിയ, കിങ് അബ്ദുല്‍ അസീസ് സ്ട്രീറ്റ്, കിങ് ഫൈസല്‍ സ്ട്രീറ്റ്, ജമാല്‍ അബ്ദുല്‍നാസര്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ ജലനിരപ്പ് കുറഞ്ഞു തുടങ്ങി. ഓരോ

വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസ നടപടികളുമായി യുഎഇ

യുഎഇയില്‍ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസ നടപടികളുമായി യുഎഇ കേന്ദ്രബാങ്ക്. വെള്ളപ്പൊക്ക കെടുതി നേരിട്ട ഉപഭോക്താക്കളുടെ വ്യക്തിഗത, കാര്‍ വായ്പകളുടെ തിരിച്ചടവിന് സമയം നീട്ടി നല്‍കാന്‍ ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും