USA

യുഎസിന് കാനഡയും മെക്‌സിക്കോയുമായുള്ള അതിര്‍ത്തികള്‍ ജൂലൈ 21 വരെ അടഞ്ഞ് കിടക്കും; അത്യാവശ്യമല്ലാത്ത യാത്രകള്‍ക്കെല്ലാം വിലക്ക്; ലക്ഷ്യം കോവിഡ് പടരുന്നത് പിടിച്ച് കെട്ടല്‍; രോഗബാധയുടെ ഗതിയനുസരിച്ച് സുരക്ഷിതമായി നിയന്ത്രണം നീക്കുമെന്ന് ഡിഎച്ച്എസ്
മെക്‌സിക്കോയും കാനഡയുമായുള്ള യുഎസ് അതിര്‍ത്തികള്‍ ജൂലൈ 21 വരെ അടഞ്ഞ് കിടക്കുമെന്ന് സ്ഥിരീകരിച്ച് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) രംഗത്തെത്തി.  അതായത് വളരെ അത്യാവശ്യമല്ലാത്ത യാത്രകള്‍ക്ക് ഒഴികെ പ്രസ്തുത രാജ്യങ്ങളുമായുള്ള യുഎസ് അതിര്‍ത്തികള്‍ അടഞ്ഞ് കിടക്കുമെന്ന് ഞായറാഴ്ചയാണ് ട്വിറ്ററിലൂടെ ഡിഎച്ച്എസ് സ്ഥിരീകരിച്ചിരിക്കുന്നത്.  കോവിഡ് 19 പടരുന്നത് കുറയ്ക്കാനാണീ മുന്‍കരുതലെടുത്തിരിക്കുന്നത്.   കരയിലൂടെയും ഫെറി ക്രോസിംഗിലൂടെയും കാനഡയിലേക്കും മെക്‌സിക്കോയിലേക്കും അവിടെ നിന്ന് തിരിച്ച് യുഎസിലേക്കുമുള്ള അത്യാവശ്യമല്ലാത്ത യാത്രകളെല്ലാം  ജൂലൈ 21 വരെ നിരോധിച്ചിരിക്കുന്നുവെന്നാണ് ഡിഎച്ച്എസ് പറയുന്നത് . കഴിഞ്ഞ മാസമായിരുന്നു ഈ നിയന്ത്രണങ്ങള്‍ ഡിഎച്ച്എസ് ജൂണ്‍ 21 വരെ ദീര്‍ഘിപ്പിച്ചിരുന്നത്.  കനേഡിയന്‍,

More »

ന്യൂയോര്‍ക്ക് സിറ്റിയില്‍ കോവിഡ് കേസുകളില്‍ ആറ് ശതമാനത്തിലധികവും അപകടകാരിയായ ഇന്ത്യന്‍ വേരിയന്റ്; 105 കേസുകളില്‍ ഏഴും ഇന്ത്യന്‍ വേരിയന്റ്; നഗരത്തില്‍ ഏറ്റവും കൂടുതലുളളത് ആല്‍ഫാ, ലോട്ട വേരിയന്റുകള്‍; കടുത്ത ജാഗ്രതയെന്ന് ആരോഗ്യ അധികൃതര്‍
ന്യൂയോര്‍ക്ക് സിറ്റിയില്‍ നിലവില്‍ കോവിഡ് കേസുകളില്‍ ആറ് ശതമാനത്തിലധികവും അപകടകാരിയായ ഇന്ത്യന്‍ വേരിയന്റില്‍ പെട്ട കേസുകളാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്  പുറത്ത് വന്നു. നഗരത്തിലെ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഔദ്യോഗിക ഡാറ്റയാണിക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.  ജൂണ്‍ അഞ്ചിന് അവസാനിച്ച വാരത്തില്‍ നഗരത്തില്‍ സ്ഥിരീകരിച്ച് 105 പുതിയ കോവിഡ്

More »

യുഎസില്‍ 150 ദിവസങ്ങള്‍ കൊണ്ട് 300 മില്യണ്‍ കോവിഡ് വാക്‌സിന്‍ ഷോട്ടുകള്‍ വിതരണം ചെയ്തു; മിക്കവരെയും വാക്‌സിനേറ്റ് ചെയ്ത് ജനജീവിതം സാധാരണ നിലയിലേക്ക്; തന്റെ മഹത്തായ നേട്ടം എടുത്ത് കാട്ടി ഏവര്‍ക്കും നന്ദി പറഞ്ഞ് ജോ ബൈഡന്‍
യുഎസില്‍ 150 ദിവസങ്ങള്‍ കൊണ്ട് 300 മില്യണ്‍ കോവിഡ് വാക്‌സിന്‍ ഷോട്ടുകള്‍ വിതരണം ചെയ്തുവെന്ന് വെളിപ്പെടുത്തിയ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി. താന്‍ പ്രസിഡന്റായതിന് ശേഷമാണ് രാജ്യത്തെ മഹാമാരിക്കെതിരെ ഈ നിര്‍ണായക വിജയം നേടാന്‍ സാധിച്ചിരിക്കുന്നതെന്നും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ കോവിഡിനെ പിടിച്ച് കെട്ടി ജനജീവിതം സാധാരണ നിലയിലാക്കാന്‍ സാധിച്ചുവെന്നും ബൈഡന്‍

More »

യുഎസില്‍ പുതിയ വേരിയന്റിലുള്ള കോവിഡ് കേസുകള്‍ പെരുകുന്നതിനിടെ വാക്‌സിനേഷന്‍ കൂടുതല്‍ ശക്തമാക്കാന്‍ ശക്തമായ ശ്രമം; സമ്പദ് വ്യവസ്ഥകളെ വീണ്ടും തുറക്കുന്നതിനിടെ കോവിഡിനെ രാജ്യത്ത് നിന്നും എന്നെന്നേക്കും തൂത്തെറിയാന്‍ നിര്‍ണായക നീക്കം
യുഎസില്‍  പുതിയ വേരിയന്റിലുള്ള കോവിഡ് കേസുകള്‍ പെരുകുന്നതിനാല്‍ രാജ്യത്തെ കോവിഡ് വാക്‌സിനേഷന്‍ കൂടുതല്‍ ശക്തമാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്.  രാജ്യത്ത് പൊതുവെ കോവിഡ് കേസുകളും മരണങ്ങളും കുറയുന്നതിനാല്‍ വിവിധ സ്റ്റേറ്റുകളിലെ  സമ്പദ് വ്യവസ്ഥകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നതിനിടെയാണ് വാക്‌സിനേഷന്‍ കൂടുതല്‍ ത്വരിതപ്പെടുത്തുന്നത്. 

More »

ന്യൂയോര്‍ക്ക് സിറ്റിയിലെ ഭവനരഹിതരായ 8000ത്തോളം പേരെ ഹോട്ടല്‍ റൂമുകളില്‍ നിന്നും വീണ്ടും ഷെല്‍ട്ടറുകളിലേക്ക് മാറ്റുന്നു; ലക്ഷ്യം കോവിഡാനന്തരം ഹോട്ടല്‍ റൂമുകള്‍ ടൂറിസ്റ്റുകള്‍ക്ക് ലഭ്യമാക്കല്‍; കോവിഡില്‍ കിടപ്പാടം ലഭിച്ചവര്‍ വീണ്ടും തെരുവിലേക്ക്
ന്യൂയോര്‍ക്ക് സിറ്റിയിലെ ഭവനരഹിതരായ ഏതാണ്ട് 8000ത്തോളം പേരെ ഹോട്ടല്‍ റൂമുകളില്‍ നിന്നും  ജൂലൈ അവസാനത്തോടെ ബരാക്‌സ് പോലുള്ള ഷെല്‍ട്ടറുകളിലേക്ക് നീക്കുന്നു. ഇത് സംബന്ധിച്ച ന്യൂയോര്‍ക്ക് സിറ്റി അധികൃതരുടെ നീക്കം കടുത്ത വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.   കോവിഡിന് ശേഷം ഹോട്ടലുകള്‍ പൊതുജനത്തിന് തുറന്ന് കൊടുക്കുന്നതിന്റെ ഭാഗമായിട്ടാണീ നീക്കമെന്നാണ്

More »

യുഎസിലെ സിഡിസിയില്‍ നിന്നും ഇന്ത്യന്‍ വേരിയന്റിനെതിരെ കടുത്ത മുന്നറിയിപ്പ്; ഡെല്‍റ്റാ വേരിയന്റ് ആല്‍ഫാ വേരിയന്റിനേക്കാള്‍ 50 ശഥമാനം വേഗത്തിലും ഒറിജിനല്‍ കോവിഡ് 19നേക്കാള്‍ രണ്ടിരട്ടി വേഗത്തിലും പടരുന്നതാണെന്ന താക്കീതുമായി സിഡിസി
ഇന്ത്യന്‍ വേരിയന്റ് അഥവാ ഡെല്‍റ്റാ വേരിയന്റിലുള്ള ബി.1.617.2 എന്ന സ്‌ട്രെയിനിലുള്ള കൊറോണ വൈറസ് കടുത്ത ആശങ്കയുയര്‍ത്തുന്ന വേരിയന്റാണെന്ന മുന്നറിയിപ്പുമായി യുഎസ് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ (സിഡിസി) രംഗത്തെത്തി.വാക്‌സിനിലൂടെ നേടിയെടുത്ത കോവിഡ് പ്രതിരോധത്തെ വരെ മറി കടക്കാന്‍ ഈ സ്‌ട്രെയിനിന് ശേഷിയുണ്ടെന്ന ആശങ്ക തെളിവുകളുടെ അടിസ്ഥാനത്തില്‍

More »

യുഎസില്‍ കോവിഡ് മരണങ്ങള്‍ ആറ് ലക്ഷത്തിലെത്തി; തുടക്കത്തിലെ ത്വരിതഗതിയിലുള്ള വാക്സിനേഷനിലൂടെ മരണനിരക്ക് കുറയ്ക്കാന്‍ സാധിച്ചു; മരണം അഞ്ച് ലക്ഷത്തില്‍ നിന്നും ആറ് ലക്ഷമാകാന്‍ 113 ദിവസങ്ങളെടുത്തു; ഏഴ് ദിവസത്തെ മരണ ശരാശരിയില്‍ 90 ശതമാനം ഇടിവ്
യുഎസില്‍ മൊത്തം കോവിഡ് മരണങ്ങള്‍  ആറ് ലക്ഷമായെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വന്നു. രാജ്യത്ത് കോവിഡ് മരണങ്ങള്‍ സമീപകാലത്തായി കുറഞ്ഞ് കൊണ്ടിരിക്കുന്നുണ്ടെങ്കിലും തിങ്കളാഴ്ച രാജ്യത്തെ മരണസംഖ്യ ഞെട്ടിപ്പിക്കുന്ന ഈ വഴിത്തിരിവിലെത്തുകയായിരുന്നു. രാജ്യത്ത് കോവിഡ് വാക്സിനേഷന്‍ നിരക്ക് കുറയുന്നതിനാല്‍ ജൂലൈ നാല് ആകുമ്പോഴേക്കും രാജ്യത്തെ 70 ശതമാനം പേര്‍ക്കും

More »

യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ വന്‍മതില്‍ പണിയാന്‍ ട്രംപ് നീക്കി വച്ച 2.2 ബില്യണ്‍ ഡോളര്‍ വഴി തിരിച്ച് വിട്ട് ബൈഡന്‍; ഈ തുക നിര്‍ണായകമായ 66 മിലിട്ടറി പ്രൊജക്ടുകള്‍ക്കായി പുനര്‍വിതരണം ചെയ്യും; ട്രംപിന്റെ ക്രൂരമതില്‍ തകര്‍ത്തെറിഞ്ഞ് ബൈഡന്‍
യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ വന്‍മതില്‍ പണിയാന്‍ വേണ്ടി മുന്‍ യുഎസ് പ്രസിഡന്റ് വകയിരുത്തിയ 2.2 ബില്യണ്‍ ഡോളര്‍ മിലിട്ടറി പ്രൊജക്ടുകള്‍ക്കായി വഴി തിരിച്ച് വിടാനുള്ള നിര്‍ണായക തീരുമാനമെടുത്ത് പുതിയ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി.  മെക്‌സിക്കോയില്‍ നിന്നും മറ്റും അനധികൃത കുടിയേറ്റക്കാരും  അഭയാര്‍ത്ഥികളും മറ്റും യുഎസിലേക്ക് എത്തുന്നത് തടയുന്നതിനെന്ന

More »

യുഎസില്‍ ഫൈസര്‍, മോഡേണ കോവിഡ് 19 വാക്‌സിനുകളുടെ രണ്ടാം ഡോസ് സ്വീകരിച്ചവരില്‍ ഹൃദയമെരിച്ചില്‍;പ്രശ്‌നത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് സിഡിസി; 12 മില്യണ്‍ പേര്‍ക്ക് രണ്ടാം ഡോസ് നല്‍കിയതില്‍ ബുദ്ധിമുട്ടുണ്ടായത് വെറും 275 പേര്‍ക്ക്
യുഎസില്‍ ഫൈസര്‍, മോഡേണ കോവിഡ് 19 വാക്‌സിനുകളുടെ രണ്ടാം ഡോസ് സ്വീകരിച്ചവരില്‍ ഹൃദയമെരിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ (സിഡിസി) രംഗത്തെത്തി. പ്രസ്തുത വാക്‌സിനുകളുടെ രണ്ടാം ഡോസ് സ്വീകരിച്ച കൗമാരക്കാരായ ആണ്‍കുട്ടികളിലും യുവജനങ്ങളിലും മേല്‍പ്പറഞ്ഞ

More »

പള്ളിയില്‍ പരിചയപ്പെട്ട 15കാരനെ ലൈംഗികമായി ദുരുപയോഗം ചെയ്തു, 26കാരി അധ്യാപിക അറസ്റ്റില്‍

15കാരനെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍. യുഎസിലാണ് സംഭവം. അര്‍ക്കന്‍സാസ് പള്ളിയില്‍ വച്ച് കണ്ടുമുട്ടിയ കൗമാരക്കാരനുമായി അടുപ്പം കൂടിയാണ് ഇരുപത്താറുകാരിയായ റീഗന്‍ ഗ്രേ എന്ന അധ്യാപിക ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് കേസ്. ലിറ്റില്‍ റോക്ക് ഇമ്മാനുവല്‍ ബാപ്റ്റിസ്റ്റ്

14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് വന്ധ്യംകരണം

പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് 50 വര്‍ഷം തടവും വന്ധ്യംകരണവും. പ്രതിയുടെ സമ്മതം കിട്ടിയതോടെയാണ് വന്ധ്യംകരണത്തിനും ഉത്തരവായത്. ഇതിന് പ്രതിയുടെ സമ്മതത്തോടെ മാത്രമേ ഉത്തരവിടാന്‍ കഴിയൂ. ലൂസിയാനയിലെ സ്പ്രിങ്ഫീല്‍ഡില്‍ നിന്നുള്ള ഗ്ലെന്‍ സള്ളിവന്‍

ഇസ്രയേലിന്റെ സുരക്ഷ അപകടത്തില്‍; സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍; 9500 കോടി ഡോളറിന്റെ സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍

തീവ്രവാദശക്തികളും അയല്‍ രാജ്യങ്ങളും ഒരുമിച്ച് ആക്രമിക്കുന്നതോടെ ഇസ്രായേലിന്റെ സുരക്ഷ അപകടത്തിലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഹമാസിനെതിരെയും ഇറാനെതിരെയും ഹിസ്ബുള്ള, ഹൂതി വിമതര്‍ക്കെതിരെയും ആക്രമണം നടത്തുന്ന ഇസ്രായേലിന് 9500 കോടി ഡോളറിന്റെ സഹായം നല്‍കുന്ന ബില്ലില്‍

വീണ്ടും ക്രൂരത ; അമേരിക്കന്‍ പൊലീസിന്റെ അതിക്രമത്തില്‍ ഒരു കറുത്ത വര്‍ഗക്കാരന്‍ കൂടി മരിച്ചു

2020ലെ ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തിന് സമാനമായി ഒരു സംഭവം കൂടി അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്രാങ്ക് ടൈസണ്‍ എന്ന 53 കാരനാണ് പൊലീസിന്റെ അക്രമത്തിനിരയായി കൊല്ലപ്പെട്ടത്. ഏപ്രില്‍ 18 ന് ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടുന്നതിനിടയിലാണ് ടൈസണ്‍ മരിച്ചതെന്നാണ്

കലിഫോര്‍ണിയയില്‍ വാഹനാപകടം ; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്‍ണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു. മലയാളിയായ തരുണ്‍ ജോര്‍ജും ഭാര്യയും രണ്ടു കുട്ടികളുമാണ് മരിച്ചത്. സ്‌റ്റോണ്‍റിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹില്‍ റോഡില്‍ പ്രാദേശിക സമയം ബുധനാഴ്ച രാത്രിയായിരുന്നു അപകടം. അമിത വേഗമാണ് അപകടത്തിന്

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട ഹോളിവുഡ് നിര്‍മ്മാതാവിനെതിരെയുള്ള ശിക്ഷ റദ്ദാക്കി യുഎസ് കോടതി

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രശസ്ത ഹോളിവുഡ് നിര്‍മ്മാതാവായ ഹാര്‍വി വെയ്ന്‍സ്റ്റീന്റെ ശിക്ഷ ന്യൂയോര്‍ക്ക് അപ്പീല്‍ കോടതി റദ്ദാക്കി. ലോകമെമ്പാടുമുള്ള മീ ടു ആരോപണങ്ങളില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയ കേസായിരുന്നു ഹാര്‍വി വെയ്ന്‍സ്റ്റീന്റെത്. നിര്‍മ്മാതാവിന്റെ മൊഴികള്‍ക്ക്