USA

യുഎസില്‍ കോവിഡ് 19 കേസുകളില്‍ കഴിഞ്ഞ വാരത്തില്‍ 70 ശതമാനവും മരണത്തില്‍ 26 ശതമാനവവും പെരുപ്പം; പുതിയ രോഗികളില്‍ ഭൂരിഭാഗം പേരും വാക്‌സിനെടുക്കാത്തവര്‍; രാജ്യത്ത് നിലവില്‍ കൂടുതല്‍ മരണം വിതയ്ക്കുന്നത് ഡെല്‍റ്റാ വേരിയന്റ്
യുഎസില്‍ കോവിഡ് 19 കേസുകളില്‍ കഴിഞ്ഞ വാരത്തില്‍ 70 ശതമാനത്തിനടുത്ത് വര്‍ധനവുണ്ടായെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.സിഡിസി ഡയറക്ടറായ റോച്ചെല്ലെ വാലെന്‍സ്‌കിയാണ് പുതിയ സ്ഥിരീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.നിലവില്‍ ലോകമെമ്പാടും മേല്‍ക്കൈ നേടി പടരുന്ന കോവിഡ് വേരിയന്റായ ഡെല്‍റ്റ തന്നെയാണ് നിലവില്‍ യുഎസില്‍ കൂടുതല്‍ കോവിഡ് മരണങ്ങള്‍ക്ക് കാരണമായിത്തീര്‍ന്നിരിക്കുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്.         രാജ്യത്ത് വെള്ളിയാഴ്ച രേഖപ്പെടുത്തിയ കോവിഡ് 19 കേസുകളില്‍ അതിന് മുമ്പത്തെ വാരത്തിലെ കേസുകളേക്കാള്‍ 70 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ കോവിഡ് മരണങ്ങളില്‍ 26 ശതമാനം പെരുപ്പമാണ് ഈ സമയത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ കൂടുതലായും കോവിഡ് ബാധിക്കുന്നത് വാക്‌സിനെടുക്കാത്തവര്‍ക്കാണെന്നും

More »

യുഎസില്‍ കഴിഞ്ഞ മൂന്നാഴ്ചക്കിടെ പ്രദിദിന കോവിഡ് കേസുകള്‍ ഇരട്ടിയായി; ഡെല്‍റ്റാ വേരിയന്റിന്റെ പെരുപ്പവും വാക്‌സിനേഷനിലെ മന്ദഗതിയിലും ജൂലൈ നാലിന്റെ ആഘോഷങ്ങളില്‍ ജനം നിയന്ത്രണം വിട്ട് സംഗമിച്ചതും കാരണങ്ങളായി; കടുത്ത ജാഗ്രതയോടെ അധികൃതര്‍
യുഎസില്‍ കഴിഞ്ഞ നിരവധി മാസങ്ങളായുള്ള കോവിഡ് കേസുകളുടെ ചുരുക്കത്തിന് ശേഷം വീണ്ടും കേസുകള്‍ വര്‍ധിക്കാന്‍ തുടങ്ങിയെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വന്നു.  ഇത് പ്രകാരം കഴിഞ്ഞ മൂന്നാഴ്ചകള്‍ക്കിടെ രാജ്യത്തെ കോവിഡ് കേസുകള്‍ ഇരട്ടിക്കുന്ന അവസ്ഥയാണുള്ളത്. അപകടകാരിയായ ഡെല്‍റ്റാ വേരിയന്റ് പടരുന്നതാണ് ഇതിന് പ്രധാന കാരണമായി എക്‌സ്പര്‍ട്ടുകള്‍ എടുത്ത് കാട്ടുന്നത്.

More »

യുഎസിലെ കടുത്ത കാട്ടുതീ പത്ത് പടിഞ്ഞാറന്‍ സ്റ്റേറ്റുകള്‍ക്ക് വന്‍ ഭീഷണിയായി;നിരവധി വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും വെല്ലുവിളിയുയര്‍ത്തി തീ പടരുന്നു; കടുത്ത കാറ്റും ഉയര്‍ന്ന താപനിലയും ഇടിമിന്നലും സ്ഥിതി വഷളാക്കുന്നു; ജാഗ്രതാ നിര്‍ദേശം ശക്തം
യുഎസിലെ കടുത്ത കാട്ടുതീ പത്ത് പടിഞ്ഞാറന്‍ സ്റ്റേറ്റുകള്‍ക്ക് വന്‍ ഭീഷണിയായിത്തീര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. ഇവിടങ്ങളിലെ നിരവധി വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും ഭീഷണിയായാണ് കാട്ടുതീ നിയന്ത്രണമില്ലാതെ കത്തിപ്പടരുന്നത്. ചൊവ്വാഴ്ച ഈ സ്റ്റേറ്റുകളിലെ നിരവധി വീടുകളില്‍ നിന്ന് പതിനായിരക്കണക്കിന് പേരെയാണ് അടിയന്തിരമായി ഒഴിപ്പിച്ചിരിക്കുന്നത്.  ഇതില്‍ ഏറ്റവും വലിയൊരു

More »

യുഎസ് അംബാസിഡറായി ഇന്ത്യയിലേക്ക് ലോസ് ഏയ്ജല്‍സ് മേയറായ എറിക് ഗാര്‍സെറ്റിയെ നിയമിച്ച് ബൈഡന്‍; രാഷ്ട്രീയ രംഗത്തിന് പുറമെ യുഎസ് നേവിയില്‍ ഒരു വ്യാഴവട്ടം പ്രവര്‍ത്തിച്ച പരിചയവും എറികിന് മുതല്‍ക്കൂട്ടാകുമെന്ന് വൈറ്റ്ഹൗസ്
ലോസ് ഏയ്ജല്‍സ് മേയറായ എറിക്  ഗാര്‍സെറ്റിയെ ഇന്ത്യയിലേക്കുള്ള യുഎസ് അംബാസിഡറായി പ്രസിഡന്റ് ജോ ബൈഡന്‍ നിയമിച്ചു.ട്രംപ് ഭരണകാലത്ത് നിയമിതനായിരുന്ന കെന്നെത്ത് ജസ്റ്ററിന് പകരമായിട്ടാണ് 50കാരനായ എറിക് നിയമിക്കപ്പെട്ടിരിക്കുന്നത്. 2013 മുതലാണ് ലോസ് ഏയ്ജല്‍സ് നഗരത്തിന്റെ മേയറായി എറിക് സേവനമനുഷ്ഠിച്ച് വരുന്നത്. അതിന് മുമ്പ് 12 വര്‍ഷം സിറ്റി കൗണ്‍സില്‍ അംഗമായിരുന്ന ഇദ്ദേഹം ആ

More »

യുഎസില്‍ മൂന്നാം ഡോസിന് അംഗീകാരം തേടി ഫൈസര്‍; ലക്ഷ്യം ജനങ്ങളില്‍ ഒന്നും രണ്ടും ഡോസുകളിലൂടെ സൃഷ്ടിക്കപ്പെട്ട ആന്റിബോഡികള്‍ ശക്തമാക്കല്‍; മൂന്നാം ഡോസിലൂടെ അപകടകാരികളായ പുതിയ കോവിഡ് വേരിയന്റുകളെ ചെറുക്കാമെന്ന് ഫൈസര്‍
യുഎസില്‍ തങ്ങളുടെ വാക്‌സിന്റെ മൂന്നാം ഡോസിന് അംഗീകാരം തേടി ഫൈസര്‍ രംഗത്തെത്തി.  വരാനിരിക്കുന്ന 12 മാസങ്ങള്‍ക്കുള്ളില്‍ മറ്റൊരു ഡോസ് കൂടി ജനത്തിന് ലഭ്യമാക്കുന്നതിലൂടെ കോവിഡിനെതിരായ പ്രതിരോധത്തില്‍ നാടകീയമായ വര്‍ധനവുണ്ടാകുമെന്നാണ് ഫൈസര്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലൂടെ അപകടകാരികളായ പുതിയ കോവിഡ് വേരിയന്റുകളെ ചെറുക്കാന്‍ സാധിക്കുമെന്നും കമ്പനി പറയുന്നു.

More »

യുഎസ് കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാ നിയന്ത്രണങ്ങള്‍ ഉടനടി എടുത്ത് മാറ്റണം; വൈറ്റ്ഹൗസിന് മേല്‍ സമ്മര്‍ദം ചെലുത്തി യുഎസ് ഇന്റസ്ട്രി ഗ്രൂപ്പുകളും ലോ മേയ്ക്കര്‍മാരും;ഇനിയും വൈകിച്ചാല്‍ ട്രാവല്‍ ഇന്റസ്ട്രി തകരുമെന്ന് മുന്നറിയിപ്പ്
യുഎസ് കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാ നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റണമെന്ന്  വൈറ്റ്ഹൗസിന് മേല്‍ സമ്മര്‍ദം ചെലുത്തി യുഎസ് ഇന്റസ്ട്രി ഗ്രൂപ്പുകളും ലോ മേയ്ക്കര്‍മാരും രംഗത്തെത്തി. ലോകത്തിലെ മിക്ക രാജ്യങ്ങളും യുഎസിലേക്ക് വരുന്നതിനുള്ള ഇത്തരം നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റിയിട്ടും യുഎസ് ഇക്കാര്യത്തില്‍ വിട്ട് വീഴ്ച ചെയ്യാത്തത് ട്രാവല്‍ ഇന്റസ്ട്രിയെ

More »

യുഎസിലെ നഴ്‌സിംഗ് ഹോമുകളില്‍ ജീവനക്കാരുടെ ക്ഷാമം രൂക്ഷമാക്കി കോവിഡ് ബാധ; ദശാബ്ദങ്ങളായി സ്റ്റാഫിന്റെ അപര്യാപ്ത നേരിടുന്ന ലോംഗ് ടേം കെയര്‍ ഫെസിലിറ്റികളില്‍ സ്ഥിതി വഷളാക്കി മഹാമാരി; നഴ്‌സിംഗ് ഹോമുകളില്‍ കോവിഡ് കവര്‍ന്നത് 1900 ജീവനക്കാരുടെ ജീവനുകള്‍
കോവിഡ് ബാധ യുഎസിലെ നഴ്‌സിംഗ് ഹോമുകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം നഴ്‌സിംഗ് ഹോമുകളിലെ  1,32,000 അന്തേവാസികളും  1900 ജീവനക്കാരും കോവിഡ് ബാധിച്ച് മരിച്ചുവെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. സെന്റേര്‍സ് ഫോര്‍ മെഡിസിന്‍സ് ആന്‍ഡ് മെഡിക് എയ്ഡ് സര്‍വീസസ് (സിഎംഎസ്) ആണ് ജൂണ്‍ 13 വരെയുള്ള ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. 

More »

യുഎസില്‍ ഈ വാരം അവസാനമാകുമ്പോഴേക്കും 160 മില്യണോളം പേരെ പൂര്‍ണമായി വാക്‌സിനേഷന് വിധേയമാക്കാനാവും; ഡെല്‍റ്റാ വേരിയന്റിനെ ചെറുക്കാന്‍ ശേഷിക്കുന്നവര്‍ കൂടി എത്രയും വേഗം വാക്‌സിനെടുക്കാന്‍ ആഹ്വാനം നല്‍കി ബൈഡന്‍
യുഎസില്‍ ഈ വാരം അവസാനമാകുമ്പോഴേക്കും 160 മില്യണോളം പേരെ പൂര്‍ണമായി വാക്‌സിനേഷന് വിധേയമാക്കാന്‍ സാധിക്കുമെന്നാണ് ഒരു വൈറ്റ്ഹൗസ് ഒഫീഷ്യല്‍ സ്ഥിരീകരിച്ചിരിക്കുന്നത്. വ്യാപകമായി പടര്‍ന്ന് പിടിക്കുന്ന അപകടകാരിയായ ഡെല്‍റ്റാ വേരിയന്റ് കോവിഡില്‍ നിന്നും രക്ഷ നേടുന്നതിന് ഇനിയും വാക്‌സിനെടുക്കാത്ത അമേരിക്കക്കാരും കൂടി അതിന് മുന്നോട്ട് വരണമെന്ന് ആഹ്വാനം ചെയ്ത് പ്രസിഡന്റ് ജോ

More »

യുഎസ് കോവിഡിനെതിരായ പോരാട്ടത്തില്‍ നിര്‍ണായകമായ നേട്ടങ്ങള്‍ കൈവരിച്ചുവെന്ന് അവകാശപ്പെട്ട് പ്രസിഡന്റ് ; രാജ്യം സാധാരണ നിലയിലേക്കെത്താനും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനും തുടങ്ങിയെന്ന് ജോയ് ബൈഡന്‍
കോവിഡിനെതിരായ പോരാട്ടത്തില്‍ യുഎസ് നിര്‍ണായകമായ നേട്ടങ്ങള്‍ കൈവരിച്ചുവെന്ന് വെളിപ്പെടുത്തി പ്രസിഡന്റ് ജോയ് ബൈഡന്‍ രംഗത്തെത്തി. യുഎസുകാര്‍ മരണകാരിയായ വൈറസില്‍ നിന്നും മോചനം നേടുന്നതിന് അടുത്തെത്തിയെന്നാണ് ബൈഡന്‍ പറയുന്നത്.  ജൂലൈ നാലിന്റ അവധി ദിവസത്തിന്റെ ആഘോഷങ്ങള്‍ക്കിടെയാണ് വൈറ്റ്ഹൗസില്‍ വച്ച് ബൈഡന്‍ ഈ അവകാശവാദങ്ങളുന്നയിച്ചിരിക്കുന്നത്.  കോവിഡ് അവസ്ഥയില്‍

More »

14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് വന്ധ്യംകരണം

പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് 50 വര്‍ഷം തടവും വന്ധ്യംകരണവും. പ്രതിയുടെ സമ്മതം കിട്ടിയതോടെയാണ് വന്ധ്യംകരണത്തിനും ഉത്തരവായത്. ഇതിന് പ്രതിയുടെ സമ്മതത്തോടെ മാത്രമേ ഉത്തരവിടാന്‍ കഴിയൂ. ലൂസിയാനയിലെ സ്പ്രിങ്ഫീല്‍ഡില്‍ നിന്നുള്ള ഗ്ലെന്‍ സള്ളിവന്‍

ഇസ്രയേലിന്റെ സുരക്ഷ അപകടത്തില്‍; സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍; 9500 കോടി ഡോളറിന്റെ സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍

തീവ്രവാദശക്തികളും അയല്‍ രാജ്യങ്ങളും ഒരുമിച്ച് ആക്രമിക്കുന്നതോടെ ഇസ്രായേലിന്റെ സുരക്ഷ അപകടത്തിലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഹമാസിനെതിരെയും ഇറാനെതിരെയും ഹിസ്ബുള്ള, ഹൂതി വിമതര്‍ക്കെതിരെയും ആക്രമണം നടത്തുന്ന ഇസ്രായേലിന് 9500 കോടി ഡോളറിന്റെ സഹായം നല്‍കുന്ന ബില്ലില്‍

വീണ്ടും ക്രൂരത ; അമേരിക്കന്‍ പൊലീസിന്റെ അതിക്രമത്തില്‍ ഒരു കറുത്ത വര്‍ഗക്കാരന്‍ കൂടി മരിച്ചു

2020ലെ ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തിന് സമാനമായി ഒരു സംഭവം കൂടി അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്രാങ്ക് ടൈസണ്‍ എന്ന 53 കാരനാണ് പൊലീസിന്റെ അക്രമത്തിനിരയായി കൊല്ലപ്പെട്ടത്. ഏപ്രില്‍ 18 ന് ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടുന്നതിനിടയിലാണ് ടൈസണ്‍ മരിച്ചതെന്നാണ്

കലിഫോര്‍ണിയയില്‍ വാഹനാപകടം ; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്‍ണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു. മലയാളിയായ തരുണ്‍ ജോര്‍ജും ഭാര്യയും രണ്ടു കുട്ടികളുമാണ് മരിച്ചത്. സ്‌റ്റോണ്‍റിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹില്‍ റോഡില്‍ പ്രാദേശിക സമയം ബുധനാഴ്ച രാത്രിയായിരുന്നു അപകടം. അമിത വേഗമാണ് അപകടത്തിന്

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട ഹോളിവുഡ് നിര്‍മ്മാതാവിനെതിരെയുള്ള ശിക്ഷ റദ്ദാക്കി യുഎസ് കോടതി

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രശസ്ത ഹോളിവുഡ് നിര്‍മ്മാതാവായ ഹാര്‍വി വെയ്ന്‍സ്റ്റീന്റെ ശിക്ഷ ന്യൂയോര്‍ക്ക് അപ്പീല്‍ കോടതി റദ്ദാക്കി. ലോകമെമ്പാടുമുള്ള മീ ടു ആരോപണങ്ങളില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയ കേസായിരുന്നു ഹാര്‍വി വെയ്ന്‍സ്റ്റീന്റെത്. നിര്‍മ്മാതാവിന്റെ മൊഴികള്‍ക്ക്

യുഎസില്‍ ടിക് ടോക് നിരോധനം ; ബില്ലിന് സെനറ്റ് അനുമതി നല്‍കി

യുഎസില്‍ ടിക് ടോക് നിരോധനത്തിന് വഴിയൊരുക്കുന്ന ബില്ലിന് സെനറ്റ് അനുമതി നല്‍കി. ചൈനീസ് ഐടി കമ്പനിയായ ബൈഡ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക് യുഎസില്‍ 17 കോടി ആളുകള്‍ ഉപയോഗിക്കുന്നുണ്ട്. 270 ദിവസത്തിനുള്ളില്‍ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയില്‍ നിന്ന് മാറിയില്ലെങ്കില്‍ ഗൂഗിള്‍, ആപ്പിള്‍