യുഎസ് കോവിഡിനെതിരായ പോരാട്ടത്തില്‍ നിര്‍ണായകമായ നേട്ടങ്ങള്‍ കൈവരിച്ചുവെന്ന് അവകാശപ്പെട്ട് പ്രസിഡന്റ് ; രാജ്യം സാധാരണ നിലയിലേക്കെത്താനും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനും തുടങ്ങിയെന്ന് ജോയ് ബൈഡന്‍

യുഎസ് കോവിഡിനെതിരായ പോരാട്ടത്തില്‍ നിര്‍ണായകമായ നേട്ടങ്ങള്‍ കൈവരിച്ചുവെന്ന് അവകാശപ്പെട്ട് പ്രസിഡന്റ് ; രാജ്യം സാധാരണ നിലയിലേക്കെത്താനും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനും തുടങ്ങിയെന്ന് ജോയ് ബൈഡന്‍

കോവിഡിനെതിരായ പോരാട്ടത്തില്‍ യുഎസ് നിര്‍ണായകമായ നേട്ടങ്ങള്‍ കൈവരിച്ചുവെന്ന് വെളിപ്പെടുത്തി പ്രസിഡന്റ് ജോയ് ബൈഡന്‍ രംഗത്തെത്തി. യുഎസുകാര്‍ മരണകാരിയായ വൈറസില്‍ നിന്നും മോചനം നേടുന്നതിന് അടുത്തെത്തിയെന്നാണ് ബൈഡന്‍ പറയുന്നത്. ജൂലൈ നാലിന്റ അവധി ദിവസത്തിന്റെ ആഘോഷങ്ങള്‍ക്കിടെയാണ് വൈറ്റ്ഹൗസില്‍ വച്ച് ബൈഡന്‍ ഈ അവകാശവാദങ്ങളുന്നയിച്ചിരിക്കുന്നത്.


കോവിഡ് അവസ്ഥയില്‍ നിന്നും രാജ്യം കഴിഞ്ഞ വര്‍ഷത്തെ സ്ഥിതിയില്‍ നിന്നും വളരെയധികം കരകയറിയെന്നാണ് ക്രൗഡ് സര്‍വീസ് അംഗങ്ങളോടും ആഘോഷത്തിനെത്തിയ മറ്റുള്ളരോടും എടുത്ത് കാട്ടിയിരിക്കുന്നത്. ശാസ്ത്രത്തിന്റെ അപാരമായ കഴിവുകള്‍ മൂലമാണ് രാജ്യത്തിന് മഹാമാരിയെ പിടിച്ച് കെട്ടാന്‍ സാധിച്ചതെന്ന് പ്രശംസിക്കാനും ബൈഡന്‍ മറന്നില്ല. ഇതിലൂടെ രാജ്യത്തെ ജീവിതം സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയെന്നും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ തുടങ്ങിയെന്നും പ്രസിഡന്റ് എടുത്തു കാട്ടുന്നു.

എന്നാല്‍ രാജ്യത്തിന് ഇപ്പോഴും കോവിഡ് വൈറസിനെ പൂര്‍ണമായും കീഴ്‌പ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്നും അപകടകാരികളായ പുതിയ വേരിയന്റുകളിലൂടെ അത് ഇപ്പോഴും ഭീഷണിയുയര്‍ത്തുന്നുവെന്നും അതിനാല്‍ ഏവരും ജാഗ്രത പാലിക്കണമെന്നും ബൈഡന്‍ മുന്നറിയിപ്പേകുന്നു. ഇനിയും കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവരെല്ലാം എത്രയും വേഗം വാക്‌സിനെടുക്കണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരില്‍ 98 ശതമാനം പേരും വാക്‌സിനെടുക്കാത്തവരാണെന്ന കാര്യം കഴിഞ്ഞ ദിവസം ബൈഡന്‍ ഓര്‍മിപ്പിച്ചിരുന്നു.

Other News in this category



4malayalees Recommends