യുഎസില്‍ ഈ വാരം അവസാനമാകുമ്പോഴേക്കും 160 മില്യണോളം പേരെ പൂര്‍ണമായി വാക്‌സിനേഷന് വിധേയമാക്കാനാവും; ഡെല്‍റ്റാ വേരിയന്റിനെ ചെറുക്കാന്‍ ശേഷിക്കുന്നവര്‍ കൂടി എത്രയും വേഗം വാക്‌സിനെടുക്കാന്‍ ആഹ്വാനം നല്‍കി ബൈഡന്‍

യുഎസില്‍ ഈ വാരം അവസാനമാകുമ്പോഴേക്കും 160 മില്യണോളം പേരെ പൂര്‍ണമായി വാക്‌സിനേഷന് വിധേയമാക്കാനാവും; ഡെല്‍റ്റാ വേരിയന്റിനെ ചെറുക്കാന്‍ ശേഷിക്കുന്നവര്‍ കൂടി എത്രയും വേഗം വാക്‌സിനെടുക്കാന്‍ ആഹ്വാനം നല്‍കി ബൈഡന്‍
യുഎസില്‍ ഈ വാരം അവസാനമാകുമ്പോഴേക്കും 160 മില്യണോളം പേരെ പൂര്‍ണമായി വാക്‌സിനേഷന് വിധേയമാക്കാന്‍ സാധിക്കുമെന്നാണ് ഒരു വൈറ്റ്ഹൗസ് ഒഫീഷ്യല്‍ സ്ഥിരീകരിച്ചിരിക്കുന്നത്. വ്യാപകമായി പടര്‍ന്ന് പിടിക്കുന്ന അപകടകാരിയായ ഡെല്‍റ്റാ വേരിയന്റ് കോവിഡില്‍ നിന്നും രക്ഷ നേടുന്നതിന് ഇനിയും വാക്‌സിനെടുക്കാത്ത അമേരിക്കക്കാരും കൂടി അതിന് മുന്നോട്ട് വരണമെന്ന് ആഹ്വാനം ചെയ്ത് പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തിയിട്ടുണ്ട്.

ചൊവ്വാഴ്ച വൈറ്റ്ഹൗസില്‍ റിപ്പോര്‍ട്ടര്‍മാരോട് സംസാരിക്കവേയാണ് ബൈഡന്‍ ഈ നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. വാക്‌സിനേഷന്‍ ക്യാമ്പയിനിലൂടെ രാജ്യത്തെ ഭൂരിഭാഗം പേരെയും ചുരുങ്ങിയ സമയത്തിനുള്ളില്‍ വാക്‌സിനേഷന് വിധേയമാക്കിയതിലൂടെ രാജ്യം മഹാമാരിയില്‍ നിന്നും പുറത്ത് കടന്ന് കൊണ്ടിരിക്കുകയാണെന്നും അതിനാല്‍ ഇനിയും വാക്‌സിനെടുക്കാത്തവര്‍ അതിന് മുന്നോട്ട വരണമെന്നുമാണ് ബൈഡന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

ഡെല്‍റ്റാ വേരിയന്റ് യുഎസിലെ മിക്ക സ്‌റ്റേറ്റുകളിലും ഇന്ന് മേല്‍ക്കൈ നേടി അതിവേഗം പടരുന്നുണ്ടെന്നും അത് യുവജനങ്ങളെയാണ് വേഗത്തില്‍ ബാധിക്കുന്നതെന്നും അതിനാല്‍ കോവിഡ് കേസുകളും മരണങ്ങളും ഇനിയും വര്‍ധിക്കുമെന്നും മുന്നറിയിപ്പേകാനും ബൈഡന്‍ മറന്നിട്ടില്ല. ഇതിനെ ചെറുക്കാന്‍ ശേഷിക്കുന്നവര്‍ കൂടി വാക്‌സിനെടുത്തേ പറ്റുകയുള്ളുവെന്നും പ്രസിഡന്റ് ആവര്‍ത്തിച്ച് മുന്നറിയിപ്പേകുന്നു. ബൈഡന്‍ അധികാരത്തിലെത്തിയ ശേഷമാണ് രാജ്യത്ത് വാക്‌സിനേഷന്‍ അടക്കമുള്ള കോവിഡ് പ്രതിരോധം ശക്തമായിരിക്കുന്നത്.

Other News in this category



4malayalees Recommends