യുഎസിലെ കടുത്ത കാട്ടുതീ പത്ത് പടിഞ്ഞാറന്‍ സ്റ്റേറ്റുകള്‍ക്ക് വന്‍ ഭീഷണിയായി;നിരവധി വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും വെല്ലുവിളിയുയര്‍ത്തി തീ പടരുന്നു; കടുത്ത കാറ്റും ഉയര്‍ന്ന താപനിലയും ഇടിമിന്നലും സ്ഥിതി വഷളാക്കുന്നു; ജാഗ്രതാ നിര്‍ദേശം ശക്തം

യുഎസിലെ കടുത്ത കാട്ടുതീ പത്ത് പടിഞ്ഞാറന്‍ സ്റ്റേറ്റുകള്‍ക്ക് വന്‍ ഭീഷണിയായി;നിരവധി വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും വെല്ലുവിളിയുയര്‍ത്തി തീ പടരുന്നു; കടുത്ത കാറ്റും ഉയര്‍ന്ന താപനിലയും ഇടിമിന്നലും സ്ഥിതി വഷളാക്കുന്നു; ജാഗ്രതാ നിര്‍ദേശം ശക്തം
യുഎസിലെ കടുത്ത കാട്ടുതീ പത്ത് പടിഞ്ഞാറന്‍ സ്റ്റേറ്റുകള്‍ക്ക് വന്‍ ഭീഷണിയായിത്തീര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. ഇവിടങ്ങളിലെ നിരവധി വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും ഭീഷണിയായാണ് കാട്ടുതീ നിയന്ത്രണമില്ലാതെ കത്തിപ്പടരുന്നത്. ചൊവ്വാഴ്ച ഈ സ്റ്റേറ്റുകളിലെ നിരവധി വീടുകളില്‍ നിന്ന് പതിനായിരക്കണക്കിന് പേരെയാണ് അടിയന്തിരമായി ഒഴിപ്പിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും വലിയൊരു കാട്ടുതീ ഒറിഗോണിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കാലിഫോര്‍ണിയ നഗരത്തിലെ വൈദ്യുതി വിതരണത്തിന് വരെ അത് ഭീഷണിയായിത്തീര്‍ന്നിട്ടുണ്ട്. അലാസ്‌ക മുതല്‍ വ്യോമിംഗ് വരെയുള്ള പ്രദേശങ്ങളില്‍ ഏതാണ്ട് 60 കാട്ടുതീകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഉണക്ക മരത്തിലും കുറ്റിക്കാടുകളിലും അതിവേഗത്തില്‍ നിയന്ത്രണാതീതമായി കാട്ടുതീകള്‍ വ്യാപിച്ച് കൊണ്ടിരിക്കുകയാണെന്നാണ് നാഷണല്‍ ഇന്റര്‍ജെന്‍സി ഫയര്‍ സെന്റര്‍ വെളിപ്പെടുത്തുന്നത്. ഇതില്‍ സക്രിയമായ കാട്ടുതീകളില്‍ പകുതിയിലധികവും അരിസോണ, ഇദാഹോ, മോണ്‍ടാന എന്നിവിടങ്ങളിലാണ്.

ഏതാനും വാരങ്ങള്‍ക്ക് മുമ്പ് പടിഞ്ഞാറന്‍ ഭാഗത്തായിരുന്നു കാട്ടുതീകള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നത്. ഉയര്‍ന്ന താപനില ഇവ പെട്ടെന്ന് വ്യാപിക്കാന്‍ കാരണമായിത്തീരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിനൊപ്പം കാറ്റുകളും ഇടിമിന്നലും സ്ഥിതി വഷളാക്കി. കാലാവസ്ഥാ വ്യതിയാനം കാട്ടുതീക്ക് വഴിയൊരുക്കിയെന്നും ഇത് മുമ്പില്ലാത്ത അപകടം വിതയ്ക്കുമെന്നുമാണ് സയന്റിസ്റ്റുകള്‍ മുന്നറിയിപ്പേകുന്നത്. കടുത്ത ഉഷ്ണ തരംഗം കാട്ടുതീകളുടെ ആക്കം കൂട്ടിയെന്നാണ് നാഷണല്‍ വെതര്‍ സര്‍വീസ് വെളിപ്പെടുത്തുന്നത്.

Other News in this category



4malayalees Recommends