യുഎസില്‍ കഴിഞ്ഞ മൂന്നാഴ്ചക്കിടെ പ്രദിദിന കോവിഡ് കേസുകള്‍ ഇരട്ടിയായി; ഡെല്‍റ്റാ വേരിയന്റിന്റെ പെരുപ്പവും വാക്‌സിനേഷനിലെ മന്ദഗതിയിലും ജൂലൈ നാലിന്റെ ആഘോഷങ്ങളില്‍ ജനം നിയന്ത്രണം വിട്ട് സംഗമിച്ചതും കാരണങ്ങളായി; കടുത്ത ജാഗ്രതയോടെ അധികൃതര്‍

യുഎസില്‍ കഴിഞ്ഞ മൂന്നാഴ്ചക്കിടെ പ്രദിദിന കോവിഡ് കേസുകള്‍ ഇരട്ടിയായി; ഡെല്‍റ്റാ വേരിയന്റിന്റെ പെരുപ്പവും വാക്‌സിനേഷനിലെ മന്ദഗതിയിലും ജൂലൈ നാലിന്റെ ആഘോഷങ്ങളില്‍ ജനം നിയന്ത്രണം വിട്ട് സംഗമിച്ചതും കാരണങ്ങളായി; കടുത്ത ജാഗ്രതയോടെ അധികൃതര്‍
യുഎസില്‍ കഴിഞ്ഞ നിരവധി മാസങ്ങളായുള്ള കോവിഡ് കേസുകളുടെ ചുരുക്കത്തിന് ശേഷം വീണ്ടും കേസുകള്‍ വര്‍ധിക്കാന്‍ തുടങ്ങിയെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വന്നു. ഇത് പ്രകാരം കഴിഞ്ഞ മൂന്നാഴ്ചകള്‍ക്കിടെ രാജ്യത്തെ കോവിഡ് കേസുകള്‍ ഇരട്ടിക്കുന്ന അവസ്ഥയാണുള്ളത്. അപകടകാരിയായ ഡെല്‍റ്റാ വേരിയന്റ് പടരുന്നതാണ് ഇതിന് പ്രധാന കാരണമായി എക്‌സ്പര്‍ട്ടുകള്‍ എടുത്ത് കാട്ടുന്നത്. രാജ്യത്തിലെ മിക്കയിടങ്ങളിലും നിലവില്‍ ഡെല്‍റ്റയുടെ പരക്കല്‍ രൂക്ഷമായി വരുകയാണ്.

ഉദാഹരണമായി ന്യൂയോര്‍ക്ക് സിറ്റിയില്‍ ഡെല്‍റ്റാ വേരിയന്റ് അതിവേഗത്തില്‍ പടരുന്നുവെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.രാജ്യത്ത് വാക്‌സിനേഷന്‍ നിരക്ക് മന്ദീഭവിച്ചതും ജൂലൈ നാലിന്റെ ആഘോഷത്തിനായി നിരവധി പേര്‍ സാമൂഹിക അകല നിയമങ്ങള്‍ ലംഘിച്ച് ഒത്ത് കൂടിയതും രോഗവ്യാപനത്തിന് കാരണങ്ങളായി വര്‍ത്തിച്ചിട്ടുണ്ട്.ജൂണ്‍ 23 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 11,300 പ്രതിദിന രോഗികളായിരുന്നു ഉണ്ടായിരുന്നുവെങ്കില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം പ്രതിദിന രോഗികളുടെ എണ്ണം 23,600 ആയാണ് വര്‍ധിച്ചിരിക്കുന്നത്.

ജോണ്‍ ഹോപികിന്‍സ് യൂണിവേഴ്‌സിറ്റിയാണ് ഇത് സംബന്ധിച്ച പുതിയ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.മെയ്‌നെ,, സൗത്ത് ഡെക്കോട്ട എന്നീ സ്‌റ്റേറ്റുകള്‍ ഒഴിച്ചുള്ള രാജ്യത്തെ എല്ലാ സ്‌റ്റേറ്റുകളിലും കഴിഞ്ഞ രണ്ട് വാരത്തിനിടയില്‍ കേസുകള്‍ കുതിച്ച് കയറുന്നുവെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. പ്രസിഡന്റായി ജോ ബൈഡന്‍ അധികാരമേറ്റെടുത്ത ശേഷം രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ ത്വരിതപ്പെട്ടതിനെ തുടര്‍ന്നായിരുന്നു കേസുകളെയും മരണങ്ങളെയും നിയന്ത്രിക്കാന്‍ സാധിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി ഡെല്‍റ്റാ വേരിയന്റ് രാജ്യത്ത് പടര്‍ന്ന് പിടിച്ചതാണ് കാര്യങ്ങള്‍ വീണ്ടും കൈവിട്ട് പോകാന്‍ കാരണമായിത്തീര്‍ന്നിരിക്കുന്നത്.

Other News in this category



4malayalees Recommends