യുഎസില്‍ മൂന്നാം ഡോസിന് അംഗീകാരം തേടി ഫൈസര്‍; ലക്ഷ്യം ജനങ്ങളില്‍ ഒന്നും രണ്ടും ഡോസുകളിലൂടെ സൃഷ്ടിക്കപ്പെട്ട ആന്റിബോഡികള്‍ ശക്തമാക്കല്‍; മൂന്നാം ഡോസിലൂടെ അപകടകാരികളായ പുതിയ കോവിഡ് വേരിയന്റുകളെ ചെറുക്കാമെന്ന് ഫൈസര്‍

യുഎസില്‍ മൂന്നാം ഡോസിന് അംഗീകാരം തേടി ഫൈസര്‍; ലക്ഷ്യം ജനങ്ങളില്‍ ഒന്നും രണ്ടും ഡോസുകളിലൂടെ സൃഷ്ടിക്കപ്പെട്ട ആന്റിബോഡികള്‍ ശക്തമാക്കല്‍;  മൂന്നാം ഡോസിലൂടെ അപകടകാരികളായ പുതിയ കോവിഡ് വേരിയന്റുകളെ ചെറുക്കാമെന്ന് ഫൈസര്‍

യുഎസില്‍ തങ്ങളുടെ വാക്‌സിന്റെ മൂന്നാം ഡോസിന് അംഗീകാരം തേടി ഫൈസര്‍ രംഗത്തെത്തി. വരാനിരിക്കുന്ന 12 മാസങ്ങള്‍ക്കുള്ളില്‍ മറ്റൊരു ഡോസ് കൂടി ജനത്തിന് ലഭ്യമാക്കുന്നതിലൂടെ കോവിഡിനെതിരായ പ്രതിരോധത്തില്‍ നാടകീയമായ വര്‍ധനവുണ്ടാകുമെന്നാണ് ഫൈസര്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലൂടെ അപകടകാരികളായ പുതിയ കോവിഡ് വേരിയന്റുകളെ ചെറുക്കാന്‍ സാധിക്കുമെന്നും കമ്പനി പറയുന്നു. കടുത്ത രീതിയില്‍ പടരുന്ന ഡെല്‍റ്റാ വേരിയന്റില്‍ നിന്ന് സംരക്ഷണമേകാന്‍ ഫൈസര്‍ വാക്‌സിനും മറ്റ് കോവിഡ് 19 വാക്‌സിനുകള്‍ക്കും കഴിവുണ്ടെന്ന് വിവിധ രാജ്യങ്ങളില്‍ നടത്തിയ ഗവേഷണങ്ങളിലൂടെ സ്ഥിരീകരിക്കപ്പെട്ടിരുന്നു.


ആദ്യം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ഡെല്‍റ്റാ ലോകത്തിലെ മിക്കരാജ്യങ്ങളിലും പടര്‍ന്ന് പിടിക്കുന്ന അവസ്ഥയാണിപ്പോഴുള്ളത്. നിലവില്‍ യുഎസിലെ പുതിയ കോവിഡ് രോഗികളില്‍ മിക്കവരിലും ഡെല്‍റ്റയാണ് സ്ഥിരീകരിച്ചിരിക്കുന്നതെന്നതും കടുത്ത ആശങ്കക്ക് വഴിയൊരുക്കുന്നുണ്ട്. മിക്ക വാക്‌സിനുകളുടെയും രണ്ട് ഡോസുകളെടുക്കുന്നതിലൂടെ തന്നെ മിക്ക കോവിഡ് വേര്‍ഷനുകള്‍ക്കെതിരെയും ശരീരത്തില്‍ ആന്റിബോഡികള്‍ സൃഷ്ടിക്കപ്പെടുന്നുവെന്ന് തെളിഞ്ഞ കാര്യമാണ്.

മിക്ക രാജ്യങ്ങളും പൗരന്‍മാര്‍ക്ക് കോവിഡ് വാക്‌സിന്റെ രണ്ട് ഡോസ് എത്രയും വേഗം ലഭ്യമാക്കുന്നതിന് ത്വരിതഗതിയിലുളള നീക്കം നടത്തിക്കൊണ്ടിരിക്കുന്ന അവസരവുമാണിത്. എന്നാല്‍ ഇത്തരത്തില്‍ സൃഷ്ടിക്കപ്പെടുന്ന ആന്റിബോഡികള്‍ ഒരു സമയം കഴിഞ്ഞാല്‍ ഇല്ലാതാകുമെന്നും അതിനാല്‍ അവയെ ത്വരിതപ്പെടുത്താന്‍ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കണമോ എന്ന കാര്യത്തില്‍ ലോകമാകമാനം ഗവേഷണങ്ങള്‍ നടന്ന് വരുന്നുമുണ്ട്. മൂന്നാം ഡോസ് നല്‍കുന്നതിലൂടെ ആളുകളിലെ ആന്റിബോഡികള്‍ അഞ്ച് മുതല്‍ പത്ത് ഇരട്ടി വരെ വര്‍ധിക്കുമെന്ന് ഫൈസര്‍ നടത്തിയ ബൂസ്റ്റര്‍ സ്റ്റഡിയിലൂടെ വ്യക്തമായിട്ടുണ്ടെന്നാണ് വ്യാഴാഴ്ച ഫൈസറിലെ ഡോ. മൈക്കല്‍ ഡോല്‍സ്റ്റണ്‍ ദി അസോസിയേറ്റഡ്പ്രസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് യുഎസില്‍ മൂന്നാം ഡോസ് നല്‍കുന്നതിനുള്ള അംഗീകാരം തേടി കമ്പനി രംഗത്തെത്തിയിരിക്കുന്നത്.



Other News in this category



4malayalees Recommends