യുഎസിലെ നഴ്‌സിംഗ് ഹോമുകളില്‍ ജീവനക്കാരുടെ ക്ഷാമം രൂക്ഷമാക്കി കോവിഡ് ബാധ; ദശാബ്ദങ്ങളായി സ്റ്റാഫിന്റെ അപര്യാപ്ത നേരിടുന്ന ലോംഗ് ടേം കെയര്‍ ഫെസിലിറ്റികളില്‍ സ്ഥിതി വഷളാക്കി മഹാമാരി; നഴ്‌സിംഗ് ഹോമുകളില്‍ കോവിഡ് കവര്‍ന്നത് 1900 ജീവനക്കാരുടെ ജീവനുകള്‍

യുഎസിലെ നഴ്‌സിംഗ് ഹോമുകളില്‍ ജീവനക്കാരുടെ ക്ഷാമം രൂക്ഷമാക്കി കോവിഡ് ബാധ;  ദശാബ്ദങ്ങളായി സ്റ്റാഫിന്റെ അപര്യാപ്ത നേരിടുന്ന ലോംഗ് ടേം കെയര്‍ ഫെസിലിറ്റികളില്‍ സ്ഥിതി വഷളാക്കി മഹാമാരി; നഴ്‌സിംഗ് ഹോമുകളില്‍ കോവിഡ് കവര്‍ന്നത് 1900 ജീവനക്കാരുടെ ജീവനുകള്‍
കോവിഡ് ബാധ യുഎസിലെ നഴ്‌സിംഗ് ഹോമുകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം നഴ്‌സിംഗ് ഹോമുകളിലെ 1,32,000 അന്തേവാസികളും 1900 ജീവനക്കാരും കോവിഡ് ബാധിച്ച് മരിച്ചുവെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. സെന്റേര്‍സ് ഫോര്‍ മെഡിസിന്‍സ് ആന്‍ഡ് മെഡിക് എയ്ഡ് സര്‍വീസസ് (സിഎംഎസ്) ആണ് ജൂണ്‍ 13 വരെയുള്ള ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.

ലോംഗ് ടേം കെയര്‍ ഫെസിലിറ്റികളിലെ ജീവനക്കാരുടെ കടുത്ത ക്ഷാമവും പുതിയ റിപ്പോര്‍ട്ടിലൂടെ സിഎംഎസ് ഉയര്‍ത്തിക്കാട്ടുന്നു. കോവിഡിന് മുമ്പ് തന്നെ രാജ്യത്തെ നഴ്‌സിംഗ് ഹോമുകളില്‍ ജീവനക്കാരുടെ ക്ഷാമം രൂക്ഷമായിരുന്നുവെന്നും കോവിഡ് തുടങ്ങിയതോടെ ഇത് വഷളായിരിക്കുന്നുവെന്നുമാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്.ദശാബ്ദങ്ങളായി ഈ പ്രശ്‌നം രാജ്യത്തെ നഴ്‌സിംഗ് ഹോമുകള്‍ നേരിടുന്നുവെന്നും കോവിഡ് ഇത് വഷളാക്കിയെന്നുമാണ് എക്‌സ്പര്‍ട്ടുകള്‍ പറയുന്നത്.

രാജ്യത്തെ 75 ശതമാനം നഴ്‌സിംഗ് ഹോമുകളിലും ജീവനക്കാരുടെ ക്ഷാമം രൂക്ഷമാണെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ പ്രഫസറായ ചാര്‍ലെന്‍ ഹാരിംഗ്ടണ്‍ പറയുന്നത്. കോവിഡ് തുടങ്ങിയതിന് ശേഷം സ്ഥിതി വഷളായതില്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. നേരത്തെ തന്നെ ഇവിടങ്ങളിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നത് വിഷമം പിടിച്ച കാര്യമായിരുന്നുവെന്നും നഴ്‌സിംഗ് ഹോമുകളില്‍ കോവിഡ് ബാധയും കോവിഡ് മരണങ്ങളുമേറിയതിനാല്‍ ഇത് കൂടുതല്‍ ബുദ്ധിമുട്ടാര്‍ന്നിരിക്കുന്നുവെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.

Other News in this category



4malayalees Recommends