യുഎസ് കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാ നിയന്ത്രണങ്ങള്‍ ഉടനടി എടുത്ത് മാറ്റണം; വൈറ്റ്ഹൗസിന് മേല്‍ സമ്മര്‍ദം ചെലുത്തി യുഎസ് ഇന്റസ്ട്രി ഗ്രൂപ്പുകളും ലോ മേയ്ക്കര്‍മാരും;ഇനിയും വൈകിച്ചാല്‍ ട്രാവല്‍ ഇന്റസ്ട്രി തകരുമെന്ന് മുന്നറിയിപ്പ്

യുഎസ് കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാ നിയന്ത്രണങ്ങള്‍ ഉടനടി എടുത്ത് മാറ്റണം; വൈറ്റ്ഹൗസിന് മേല്‍ സമ്മര്‍ദം ചെലുത്തി യുഎസ് ഇന്റസ്ട്രി ഗ്രൂപ്പുകളും ലോ മേയ്ക്കര്‍മാരും;ഇനിയും വൈകിച്ചാല്‍ ട്രാവല്‍ ഇന്റസ്ട്രി തകരുമെന്ന് മുന്നറിയിപ്പ്

യുഎസ് കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാ നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റണമെന്ന് വൈറ്റ്ഹൗസിന് മേല്‍ സമ്മര്‍ദം ചെലുത്തി യുഎസ് ഇന്റസ്ട്രി ഗ്രൂപ്പുകളും ലോ മേയ്ക്കര്‍മാരും രംഗത്തെത്തി. ലോകത്തിലെ മിക്ക രാജ്യങ്ങളും യുഎസിലേക്ക് വരുന്നതിനുള്ള ഇത്തരം നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റിയിട്ടും യുഎസ് ഇക്കാര്യത്തില്‍ വിട്ട് വീഴ്ച ചെയ്യാത്തത് ട്രാവല്‍ ഇന്റസ്ട്രിയെ തകര്‍ക്കുമെന്നാണിവര്‍ മുന്നറിയിപ്പേകിയിരിക്കുന്നത്. എന്നാല്‍ യാത്രാ നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റുന്നതിന് കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമുള്ള കാര്യമാണെന്നാണ് വൈറ്റ്ഹൗസ് ഒഫീഷ്യല്‍ ബുധനാഴ്ച റോയിട്ടേര്‍സിനോട് പ്രതികരിച്ചിരിക്കുന്നത്.


യുഎസ് ട്രാവല്‍ അസോസിയേഷനാണ് ഇന്റസ്ട്രി ഗ്രൂപ്പിനെ നയിച്ച് ഇക്കാര്യത്തില്‍ വൈറ്റ്ഹൗസിന് മേല്‍ സമ്മര്‍ദം ചെലുത്തി രംഗത്തെത്തിയിരിക്കുന്നത്.എയര്‍ലൈനുകള്‍, കാസിനോകള്‍, ഹോട്ടലുകള്‍, എയര്‍പോര്‍ട്ടുകള്‍, എയര്‍ലൈന്‍ മാനുഫാക്ചര്‍മാര്‍, മറ്റുള്ളവര്‍ തുടങ്ങിയവരെ പ്രതിനിധീകരിക്കുന്നതാണ് യുഎസ് ട്രാവല്‍ അസോസിയേഷന്‍. ലോകമെമ്പാടും യുഎസിലും കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ജൂലൈ 15ന് ഇളവുകള്‍ അനുവദിക്കണമെന്നാണ് ഇവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

യാത്രാ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കാന്‍ ആവശ്യപ്പെട്ട് യുഎസ് ഹൗസ് ഓഫ് റപ്രസന്റേറ്റീവ്‌സിലെ 75 അംഗങ്ങളും മുന്നോട്ട് വന്നിട്ടുണ്ട്. പ്രത്യേകിച്ചും കാനഡയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും യുഎസിലേക്ക് പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങളെങ്കിലും എടുത്ത് മാറ്റണമെന്നാണിവര്‍ യുഎസ് ഭരണകൂടത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരം നിയന്ത്രണങ്ങള്‍ ഏത് വിധത്തിലാണ് ഘട്ടം ഘട്ടമായി എടുത്ത് മാറ്റുകയെന്ന് വൈറ്റ് ഹൗസ് ജൂണ്‍ ആദ്യം മുതല്‍ യൂറോപ്യന്‍ യൂണിയന്‍, ബ്രിട്ടന്‍, കാനഡ, മെക്‌സിക്കോ എന്നിവയുമായി ആലോചന ആരംഭിച്ചിട്ടുണ്ട്. രണ്ടാഴ്ച കൂടുമ്പോള്‍ ഇത് സംബന്ധിച്ച സംയുക്ത യോഗവും ഇവര്‍ നടത്തി വരുന്നുണ്ട്.

യുഎസിലേക്ക് വരുന്ന യൂറോപ്യന്‍ യൂണിയന്‍ യാത്രക്കാര്‍, തുടങ്ങിയവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഉടന്‍ എടുത്ത് മാറ്റണമെന്നാണ് ഇന്റസ്ട്രി ഗ്രൂപ്പുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് അപകടകരമല്ലാത്ത മേഖലകളില്‍ നിന്നും വരുന്നവരും കോവിഡ് വാക്‌സിന്‍ പൂര്‍ണമായി സ്വീകരിച്ചവരുമായവര്‍ക്ക് ആദ്യ ഘട്ടത്തില്‍ നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റാമെന്നും ഇവര്‍ നിര്‍ദേശിക്കുന്നു.

Other News in this category



4malayalees Recommends