യുഎസില്‍ കോവിഡ് മരണങ്ങള്‍ ആറ് ലക്ഷത്തിലെത്തി; തുടക്കത്തിലെ ത്വരിതഗതിയിലുള്ള വാക്സിനേഷനിലൂടെ മരണനിരക്ക് കുറയ്ക്കാന്‍ സാധിച്ചു; മരണം അഞ്ച് ലക്ഷത്തില്‍ നിന്നും ആറ് ലക്ഷമാകാന്‍ 113 ദിവസങ്ങളെടുത്തു; ഏഴ് ദിവസത്തെ മരണ ശരാശരിയില്‍ 90 ശതമാനം ഇടിവ്

യുഎസില്‍ കോവിഡ് മരണങ്ങള്‍ ആറ് ലക്ഷത്തിലെത്തി;  തുടക്കത്തിലെ ത്വരിതഗതിയിലുള്ള വാക്സിനേഷനിലൂടെ മരണനിരക്ക് കുറയ്ക്കാന്‍ സാധിച്ചു; മരണം അഞ്ച് ലക്ഷത്തില്‍ നിന്നും ആറ് ലക്ഷമാകാന്‍ 113 ദിവസങ്ങളെടുത്തു; ഏഴ് ദിവസത്തെ  മരണ ശരാശരിയില്‍  90 ശതമാനം ഇടിവ്

യുഎസില്‍ മൊത്തം കോവിഡ് മരണങ്ങള്‍ ആറ് ലക്ഷമായെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വന്നു. രാജ്യത്ത് കോവിഡ് മരണങ്ങള്‍ സമീപകാലത്തായി കുറഞ്ഞ് കൊണ്ടിരിക്കുന്നുണ്ടെങ്കിലും തിങ്കളാഴ്ച രാജ്യത്തെ മരണസംഖ്യ ഞെട്ടിപ്പിക്കുന്ന ഈ വഴിത്തിരിവിലെത്തുകയായിരുന്നു. രാജ്യത്ത് കോവിഡ് വാക്സിനേഷന്‍ നിരക്ക് കുറയുന്നതിനാല്‍ ജൂലൈ നാല് ആകുമ്പോഴേക്കും രാജ്യത്തെ 70 ശതമാനം പേര്‍ക്കും ചുരുങ്ങിയത് ഒരു ഡോസ് വാക്സിനും 160 മില്യണ്‍ പേര്‍ക്ക് പൂര്‍ണമായ വാക്സിനും നല്‍കാനുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ ലക്ഷ്യം തകിടം മറിയുമെന്ന ആശങ്കയും ശക്തമാണ്.


രാജ്യത്ത് വാക്സിനേഷന്‍ തുടക്കത്തില്‍ വന്‍ വിജയമായതിനെ തുടര്‍ന്ന് മരണനിരക്കിനെ പിടിച്ച് നിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. തല്‍ഫലമായിട്ടാണ് അഞ്ച് ലക്ഷം മരണസംഖ്യ ആറ് ദിവസമാകാന്‍ 113 ദിവസങ്ങളെടുത്തതെന്നാണ് സയന്റിസ്റ്റുകള്‍ എടുത്ത് കാട്ടുന്നത്. രാജ്യത്തെ നാല് ലക്ഷം മരണസംഖ്യ അഞ്ച് ലക്ഷമാകാന്‍ വെറും 35 ദിവസങ്ങള്‍ മാത്രമേ എടുത്തിരുന്നുള്ളുവെന്നറിയമ്പോഴാണിത് മനസിലാക്കാന്‍ സാധിക്കുന്നത്. രാജ്യത്ത് ഇതുവരെ കോവിഡ് ജീവന്‍ കവര്‍ന്നവരുടെ ഉറ്റവരെ കുറിച്ചോര്‍ത്ത് തനിക്കേറെ വിഷമമുണ്ടെന്നാണ് ബൈഡന്‍ പ്രതികരിച്ചിരിക്കുന്നത്.

ഈ വൈറസിനെ തോല്‍പിക്കുന്നതിനായി നമുക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്തേ മതിയാകൂ എന്നും അദ്ദേഹം ഓരോരുത്തരെയും ഓര്‍മിപ്പിക്കുന്നു. ബ്രസല്‍സില്‍ നാറ്റോ മീറ്റിംഗുകളുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്. ഇതിനാല്‍ ഇനിയും കോവിഡ് വാക്സിനെടുക്കാത്തവര്‍ അത് എത്രയു വേഗം സ്വീകരിക്കണമെന്നും ബൈഡന്‍ കടുത്ത നിര്‍ദേശമേകുന്നു. യുഎസിലെ ഏഴ് ദിവസത്തെ മരണ ശരാശരിയില്‍ ജനുവരിയിലെ മൂര്‍ധന്യാവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏതാണ്ട് 90 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മേയ് മാസത്തില്‍ രാജ്യത്ത് 18,587 കോവിഡ് മരണങ്ങളാണുണ്ടായിരിക്കുന്നത്. ജനുവരിയിലേക്കാള്‍ 81 ശതമാനം കുറവാണിത്.


Other News in this category



4malayalees Recommends