Australia

ക്യൂന്‍സ്ലാന്‍ഡില്‍ പുതുതായി ഏഴ് പ്രാദേശിക കോവിഡ് കേസുകള്‍;പുതിയ രോഗികള്‍ ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍; എന്‍എസ്ഡബ്ല്യൂവില്‍ നിന്ന് രോഗം ക്യൂന്‍സ്ലാന്‍ഡിലേക്ക് വ്യാപിക്കുന്നുവെന്നും കേസുകള്‍ പെരുകുമെന്നും മുന്നറിയിപ്പ്
ക്യൂന്‍സ്ലാന്‍ഡില്‍ പുതുതായി ഏഴ് പ്രാദേശിക കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ട്. എന്‍എസ്ഡബ്ല്യൂവില്‍ നിന്നും രോഗബാധ വടക്കോട്ട് നീങ്ങാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണിത്.ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെങ്കിലും സ്‌റ്റേറ്റിലെ രോഗബാധ പെരുകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ചീഫ് ഹെല്‍ത്ത് ഓഫീസര്‍ ജീനറ്റ് യംഗ് രംഗത്തെത്തിയിട്ടുണ്ട്.സെന്റ് എയ്ഡാന്‍സ് ആംഗ്ലിക്കല്‍ ഗേള്‍സ് സ്‌കൂളിലെ ജപ്പാനീസ് ക്ലാസുമായി ബന്ധപ്പെട്ടതാണ് പുതിയ രോഗബാധിതരിലൊരാളെന്നും യംഗ് വെളിപ്പെടുത്തുന്നു. മറ്റ് കേസുകള്‍ അയേണ്‍ സൈഡ് സ്റ്റേറ്റ് സ്‌കൂള്‍,ബ്രിസ്ബാന്‍ ഗ്രാമര്‍ സ്‌കൂള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടവയാണ്.ആയിരക്കണക്കിന് ക്യൂന്‍സ്ലാന്‍ഡുകാര്‍ നിലവില്‍ കോവിഡ് സമ്പര്‍ക്കത്തിലായതിന്റെ പേരില്‍ ഐസൊലേഷനിലാണ്.

More »

ഗ്രേറ്റര്‍ സിഡ്‌നിയിലുള്ളവര്‍ക്ക് റീജിയണ്‍ വിട്ട് പോകാന്‍ പ്രത്യേക പെര്‍മിറ്റ് നിര്‍ബന്ധമാക്കിയേക്കും; സിംഗിള്‍ ബബിളുകള്‍ക്ക് മേല്‍ കര്‍ക്കശമായ നിയമങ്ങളും;എന്‍എസ്ഡബ്ല്യൂവില്‍ കോവിഡ് കേസുകള്‍ പെരുകുന്നതിനെ തുടര്‍ന്നുള്ള മുന്‍കരുതല്‍
കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഗ്രേറ്റര്‍ സിഡ്‌നി റീജിയണിലുളളവര്‍ക്ക് മേല്‍ പുതിയ നിയമങ്ങള്‍ നിലവില്‍ വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം ഇവിടുത്തുകാര്‍ക്ക് റീജിയണ്‍ വിട്ട് പോകുന്നതിന് പ്രത്യേക പെര്‍മിറ്റ് നിര്‍ബന്ധമാക്കുന്നതായിരിക്കും. ഇതിന് പുറമെ സിംഗിള്‍ ബബിളുകള്‍ക്ക് മേല്‍ കര്‍ക്കശമായ നിയമങ്ങളും നിലവില്‍

More »

വിക്ടോറിയയില്‍ ആറ് പുതിയ കോവിഡ് കേസുകളും ക്വീന്‍സ്ലാന്‍ഡില്‍ പത്ത് പുതിയ കോവിഡ് കേസുകളും; ഇവരില്‍ പലരും രോഗികളായിട്ടും സമൂഹവുമായി ഇടപഴകിയെന്നതിനാല്‍ വരും ദിനങ്ങളില്‍ കേസുകളേറുമെന്ന മുന്നറിയിപ്പ് ശക്തം
വിക്ടോറിയയില്‍ പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്നത് തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം ഇന്നലെ സ്റ്റേറ്റില്‍ പുതിയ ആറ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ സ്‌റ്റേറ്റിലുള്ള ഡെല്‍റ്റാ വേരിയന്റ് ക്ലസ്റ്ററില്‍ ഉള്‍പ്പെട്ടതാണ് ആറ് കേസുകളുമെന്നാണ് റിപ്പോര്‍ട്ട്.രോഗം ബാധിച്ചിട്ടും ഇവര്‍ സമൂഹത്തിലുള്ളവരുമായി ഇടപഴകിയെന്നത് കടുത്ത ആശങ്കക്കാണ്

More »

ന്യൂ സൗത്ത് വെയില്‍സില്‍ പുതിയ 291 കോവിഡ് കേസുകള്‍ കൂടി; 48 പേര്‍ കോവിഡ് ബാധിച്ചിട്ടും ഏവരുമായി ഇടപഴകിയെന്നത് ആശങ്കയേറ്റുന്നു; വരും ദിനങ്ങളില്‍ രോഗപ്പകര്‍ച്ചയേറുമെന്ന മുന്നറിയിപ്പുമായി പ്രീമിയര്‍; ഐസിയുവിലെ 50 പേരില്‍ 44 പേരും വാക്‌സിനെടുക്കാത്തവര്‍
ന്യൂ സൗത്ത് വെയില്‍സില്‍ പുതിയ കോവിഡ് കേസുകളേറി വരുന്നുവെന്ന് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വന്നു. രോഗത്തെ പിടിച്ച് കെട്ടാന്‍ ഏവരിലും വാക്‌സിനെത്തിക്കുക മാത്രമാണ് ഏകമാര്‍ഗമെന്ന മുന്നറിയിപ്പുമായി സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുമുണ്ട്. സ്റ്റേറ്റില്‍ ഏറ്റവും പുതുതായി 291 കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കൂട്ടത്തില്‍ 48 പേര്‍ കോവിഡ് ബാധിച്ചിട്ടും

More »

ഓസ്‌ട്രേലിയക്കാര്‍ വിദേശത്ത് സ്ഥിരമായി ജീവിക്കുന്നവരാണെങ്കില്‍ പോലും തിരിച്ച് പോകാന്‍ നിയന്ത്രണം; ഇത്തരക്കാര്‍ക്ക് ഓസ്‌ട്രേലിയയില്‍ നിന്ന് തിരിച്ച് പോകാന്‍ പ്രത്യേക അനുമതി നിര്‍ബന്ധമാക്കി
ഓസ്‌ട്രേലിയ കോവിഡ് 19 കാരണമേര്‍പ്പെടുത്തിയിരുന്ന അതിര്‍ത്തി നിയന്ത്രണങ്ങള്‍ ഇനി മുതല്‍ വിദേശ രാജ്യങ്ങളില്‍ പെര്‍മനന്റ് റെസിഡന്റുമാരായ ഓസ്‌ട്രേലിയക്കാര്‍ക്കും ബാധകമാകും. മഹാമാരി രൂക്ഷമായതിനെ തുടര്‍ന്ന്  കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ ഓസ്‌ട്രേലിയക്കാരുടെ ഫോറിന്‍ യാത്രകള്‍ക്ക് വിലക്കുണ്ട്. ഇതിനെ തുടര്‍ന്ന് ഫെഡറല്‍ സര്‍ക്കാരിന്റെ പ്രത്യേക പെര്‍മിഷന്‍

More »

ക്വീന്‍സ്ലാന്‍ഡിലെ പ്രമുഖ സ്‌കൂളുകളിലില്‍ കോവിഡ് ബാധയേറുന്നു;സൗത്ത് ഈസ്റ്റിലെ 79 കേസുകളില്‍ 52 കേസുകളും ബ്രിസ്ബാനിലെ ഇന്‍ഡോറൂപില്ലി സ്റ്റേറ്റ് സ്‌കൂളില്‍; ബ്രിസ്ബാന്‍ ഗ്രാമര്‍ സ്‌കൂളില്‍ നിലവില്‍ 12 കേസുകള്‍
 ക്വീന്‍സ്ലാന്‍ഡിലെ പ്രമുഖ സ്‌കൂളുകളിലില്‍ കോവിഡ് ബാധയേറുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ഇത് പ്രകാരം സൗത്ത് ഈസ്റ്റിലെ 79 കേസുകളില്‍ 52 കേസുകളും ബ്രിസ്ബാനിലെ എലൈറ്റ് സ്‌കൂളായ ഇന്‍ഡോറൂപില്ലി സ്റ്റേറ്റ് സ്‌കൂളിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്.  ബ്രിസ്ബാന്‍ ഗ്രാമര്‍ സ്‌കൂളില്‍ നിലവില്‍ 12 കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ

More »

വിക്ടോറിയയില്‍ ഇന്ന് മുതല്‍ ഒരാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍; മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ആറാം ലോക്ക്ഡൗണ്‍; പെരുകുന്ന കോവിഡിനെ പിടിച്ച് കെട്ടാന്‍ ലോക്ക്ഡൗണല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് പ്രീമിയര്‍; സ്റ്റേറ്റില്‍ പുതുതായി എട്ട് കേസുകള്‍
ഓസ്‌ട്രേലിയയില്‍ കോവിഡ് രണ്ടാം തരംഗം ഏറ്റവും കൂടുതല്‍ ബാധിച്ചതിന്റെ ആഘാതത്തില്‍ നിന്നും കരകയറുന്നതിന് മുമ്പേ വിക്ടോറിയയില്‍ വീണ്ടും കോവിഡ് പിടിമുറുക്കുന്നു. പുതുതായി എട്ട് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സ്‌റ്റേറ്റില്‍ ഇന്ന് (വ്യാഴാഴ്ച) മുതല്‍ ഏഴ് ദിവസത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ; മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ആറാം ലോക്ക്ഡൗണിലേക്കാണ്

More »

എന്‍എസ്ഡബ്ല്യൂവില്‍ കോവിഡ് കേസുകളേറുന്നു; കോവിഡ് പുതുതായി അഞ്ച് ജീവനുകള്‍ കൂടി കവര്‍ന്നു; കേസുകളേറിയ ഹണ്ടര്‍ മേഖലയും ലോക്ക്ഡൗണിലേക്ക്; സ്റ്റേറ്റില്‍ 262 കോവിഡ് കേസുകള്‍ കൂടി; ഡെല്‍റ്റ പടരാന്‍ തുടങ്ങിയ ശേഷം പ്രതിദിന കേസുകള്‍ ഏറ്റവും ഉയര്‍ന്ന ദിനം
എന്‍എസ്ഡബ്ല്യൂവിലെ കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത് പ്രകാരം  ഡെല്‍റ്റ പടരാന്‍ തുടങ്ങിയ ശേഷം പ്രതിദിന കേസുകള്‍ ഏറ്റവും ഉയര്‍ന്ന ദിനമാണിന്ന്. ഇത് പ്രകാരം 262 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.ഇതിന് പുറമെ അഞ്ച് പേരുടെ ജീവനുകള്‍ കൂടി കോവിഡ് കവര്‍ന്നിട്ടുണ്ട്. കേസുകള്‍ വര്‍ധിച്ചതിനാല്‍ ഹണ്ടര്‍ മേഖലയും

More »

ഓസ്‌ട്രേലിയയില്‍ കോവിഡ് ഭീഷണിയേറിയ സ്‌റ്റേറ്റുകളായ എന്‍എസ്ഡബ്ല്യൂവിനും ക്വീന്‍സ്ലാന്‍ഡിലും കൂടുതല്‍ ഫൈസര്‍ വാക്‌സിന്‍ അനുവദിക്കുമെന്ന് പ്രധാനമന്ത്രി; എന്‍എസ്ഡബ്ല്യൂവിലേക്ക് 1,83,690 അധിക ഡോസുകളും ക്വീന്‍സ്ലാന്റിലേക്ക് 1,12,000 അധിക ഡോസുകളും
 ഓസ്‌ട്രേലിയയില്‍ കോവിഡ് ഭീഷണിയേറിയ സ്‌റ്റേറ്റുകളായ എന്‍എസ്ഡബ്ല്യൂവിനും ക്വീന്‍സ്ലാന്‍ഡിലും കൂടുതല്‍ ഫൈസര്‍ വാക്‌സിന്‍ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ രംഗത്തെത്തി. ഇത് പ്രകാരം എന്‍എസ്ഡബ്ല്യൂവിലേക്ക് 1,83,690 അധിക ഡോസുകളും ക്വീന്‍സ്ലാന്റിലേക്ക് 1,12,000 അധിക ഡോസുകളുമാണെത്താന്‍ പോകുന്നത്. ഇത് പ്രകാരം കോവിഡ് രൂക്ഷമായ സൗത്ത്

More »

സിഡ്‌നി ആക്രമണം ; പാക് സ്വദേശിയായ സുരക്ഷാ ജീവനക്കാരന്‍ മരിച്ചത് ജോലിയുടെ ആദ്യ ദിവസം

സിഡ്‌നിയിലെ ഷോപ്പിങ് മാളില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കിസ്ഥാന്‍ സ്വദേശിയായ സുരക്ഷാ ജീവനക്കാരന്‍ ഫറാസ് താഹിറിന്റെ സംസ്‌കാരം നടത്തി. സിഡ്‌നിയിലെ ബൈത്തൂര്‍ ഹുദാ പള്ളിയ്ക്ക് പുറത്ത് ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഫറാസ് താഹില്‍ ഒരു ഹീറോ ആയി മരിച്ചു എന്ന്

മൈഗ്രേഷന്‍ 'ഹോട്ട്‌സ്‌പോട്ടുകളില്‍' ഹൗസിംഗ് മേഖല ഞെരുക്കത്തില്‍; വാടക വര്‍ദ്ധന ഇരട്ട അക്കത്തില്‍; വിദേശത്ത് നിന്നുമുള്ള റെക്കോര്‍ഡ് ഒഴുക്ക് തിരിച്ചടിയായി

കഴിഞ്ഞ വര്‍ഷം കുടിയേറ്റക്കാര്‍ ഏറ്റവും കൂടുതലായി വന്നുചേര്‍ന്ന ഇടങ്ങളിലാണ് ഏറ്റവും വലിയ വാടക വര്‍ദ്ധന രേഖപ്പെടുത്തിയതെന്ന് കണക്കുകള്‍. ഓസ്‌ട്രേലിയയിലെ കുടിയേറ്റക്കാരുടെ ഹോട്ട് സ്‌പോട്ടുകളായി കരുതുന്ന മേഖലകളിലാണ് വാടക കുതിച്ചുയര്‍ന്നത്. ചില ഭാഗങ്ങളില്‍ 30% വരെ വര്‍ദ്ധന

സിഡ്‌നി മാളിലെ ആക്രമി എന്ന പേരില്‍ തെറ്റായി ചിത്രീകരിച്ച 20 കാരനുമായി ധാരണയിലെത്തി ചാനല്‍ 7

സിഡ്‌നിയിലെ ബോണ്ടി മാളിലെ ആക്രമി എന്ന പേരില്‍ തെറ്റായി യുവാവിന്റെ ചിത്രം പ്രചരിപ്പിച്ചത് വിവാദമായിരുന്നു. സംഭവത്തില്‍ 20 കാരനോട് മാപ്പ് ചോദിച്ച് ചാനല്‍ 7. ബെന്‍ കോഹന്‍ എന്ന യുവാവിന്റെ പേരും ചിത്രങ്ങളുമാണ് ചാനല്‍ നല്‍കിയിരുന്നത്. നിരവധി സോഷ്യല്‍മീഡിയ ഹാന്‍ഡിലുകള്‍ യുവാവിന്റെ

എലോണ്‍ മസ്‌കുമായുള്ള സര്‍ക്കാര്‍ പോരാട്ടത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷം ; സര്‍ക്കാരിന് മറ്റുരാജ്യങ്ങളുടെ വിദേശകാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് പ്രതിപക്ഷത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍

സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ മേധാവി ഇലോണ്‍ മസ്‌കുമായുള്ള നിയമ പോരാട്ടത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്ത്. മുമ്പ് സ്വീകരിച്ചിരുന്ന നിലപാടിന് വ്യത്യസ്തമായ നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. സിഡ്‌നി പള്ളിയിലെ

സിഡ്‌നി ആക്രമണം ; സര്‍ക്കാരിന്റെയും പൊലീസിന്റെയും പ്രസ്താവനകള്‍ ഇസ്ലാമോഫോമിയ വളര്‍ത്താന്‍ കാരണമായെന്ന് ഇമാംസ് കൗണ്‍സില്‍

സിഡ്‌നിയില്‍ ഭീകരാക്രമണം നടന്ന പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയയില്‍ വിവിധ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സിഡ്‌നി ആക്രമണം ഇസ്ലാമോഫോബിയയ്ക്ക് കാരണമായിരിക്കുകയാണ്. സര്‍ക്കാരിന്റെയും പൊലീസിന്റെയും പല പ്രസ്താവനകളും സമൂഹത്തില്‍ മുസ്ലീം സമുദായത്തിനെതിരെ

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്നു ; നിയമം പരിഷ്‌കരിക്കാന്‍ ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നിയമവും ജാമ്യ വ്യവസ്ഥകളും പുനപരിശോധിക്കാനൊരുങ്ങി ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍. ന്യൂ സൗത്ത് വെയില്‍സില്‍ 28 കാരി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിയമ പരിഷ്‌കരണത്തിനൊരുങ്ങുന്നത് ഗാര്‍ഹിക