Australia

സിഡ്‌നിയില്‍ ഇന്നലെയുണ്ടായത് അതിരൂക്ഷമായ കാലാവസ്ഥ; 24 മണിക്കൂറില്‍ സംസ്ഥാനത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 800,000 ഇടിമിന്നലുകള്‍; രാത്രി എട്ടു മണി മുതല്‍ ഇമജന്‍സി വിഭാഗത്തിന് ലഭിച്ചത് ആയിരത്തിലേറെ ഫോണ്‍ കോളുകള്‍
 സിഡ്‌നിയില്‍ ഇന്നലെയുണ്ടായത് അതിരൂക്ഷമായ കാലാവസ്ഥ. 800,000 ഇടിമിന്നലുകളാണ് 24 മണിക്കൂറില്‍ സംസ്ഥാനത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.ആയിരത്തിലേറെ ഫോണ്‍ കോളുകളാണ് രാത്രി എട്ടു മണി മുതല്‍ ഇമജന്‍സി വിഭാഗത്തിന് ലഭിച്ചതെന്ന് ന്യൂ സൗത്ത് വെയ്ല്‍സ് എസ്ഇഎസ് വക്താവ് അറിയിച്ചു.റയ്ഡ്, ഹോണ്‍സ്ബി, ഹില്‍സ്, നോര്‍ത്തേണ്‍ ബീച്ചസ്, സെന്‍ട്രല്‍ കോസ്റ്റ് എന്നീ പ്രദേശങ്ങളിലാണ് കാലാവസ്ഥ ഏറ്റവും കൂടുതല്‍ നാശം വിതച്ചത്.നിരവധി വൃക്ഷങ്ങള്‍ വേരോടെ പിഴുതെറിയപ്പെട്ടു. മരങ്ങള്‍ വീണ് വാഹനങ്ങള്‍ക്കും വീടുകള്‍ക്കും മറ്റും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. മണിക്കൂറില്‍ 111 കിലോമീറ്റര് വേഗതയില്‍ വീശിയ കാറ്റ് മൂലം 65,000 ത്തോളം വീടുകളുടെ വൈദ്യുതി ബന്ധമാണ് വിച്ഛേദിക്കപ്പെട്ടത്. റോഡ്-ട്രെയിന്‍ ഗതാഗത സംവിധാനങ്ങളും താറുമാറായി. ഇതിനിടെ ഗ്യാസ് സിലിണ്ടര്‍ പറന്ന് ദേഹത്ത് വീണ്

More »

ഉല്ലാസയാത്രയ്ക്കിടെ വഴിതെറ്റിയ ചൈനീസ് വിദ്യാര്‍ത്ഥിനി ഘോര വനത്തില്‍ ഒറ്റയ്ക്ക് കഴിഞ്ഞത് അഞ്ച് ദിവസം; പെണ്‍കുട്ടിയുടെ ആത്മധൈര്യത്തെ പ്രശംസിച്ച് ഓസ്ട്രേലിയന്‍ പൊലീസ്
 യാങ് ചെങ് എന്ന ചൈനീസ് വിദ്യാര്‍ത്ഥിനിയുടെ ആത്മധൈര്യത്തെ പ്രശംസിക്കുകയാണ് ഓസ്ട്രേലിയന്‍ പൊലീസിപ്പോള്‍. അഞ്ച് ദിവസമാണ് ഒരു വനത്തിനുള്ള ഒറ്റയ്ക്ക് യാങ് ചെങ് കഴിച്ചുകൂട്ടിയത്. പഠനത്തിനായി ഓസ്ട്രേലിയയില്‍ എത്തിയതാണ് ചൈനക്കാരിയായ യാങ് ചെങ്. കഴിഞ്ഞ ദിവസം സുഹൃത്തിനൊപ്പം ചെങ് കാല്‍ നടയായി വനത്തിലൂടെ ഉല്ലാസയാത്രക്കിറങ്ങി. ഇടയ്ക്ക് യാങ് ചെങിന് വഴി തെറ്റി. സുഹൃത്ത് നോക്കുമ്പോള്‍

More »

ഓസ്‌ട്രേലിയയില്‍ ഹോള്‍ഡന്‍ ബ്രാന്‍ഡ് നിര്‍ത്തലാക്കാന്‍ തീരുമാനം; കാര്‍ ബ്രാന്‍ഡിന്റെ വിപണിയിലെ പിന്മാറ്റത്തോടെ ഈ വര്‍ഷം ജൂണില്‍ ഓസ്‌ട്രേലിയയിലുള്ള 600 പേര്‍ക്ക് തൊഴില്‍ നഷ്ടമാകും; ഓസ്‌ട്രേലിയയ്‌ക്കൊപ്പം ന്യൂസിലന്‍ഡിലും പ്രവര്‍ത്തനം അവസാനിപ്പിക്കും
 ഓസ്‌ട്രേലിയയില്‍ ഹോള്‍ഡന്‍ ബ്രാന്‍ഡ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചു. ഹോള്‍ഡന്‍ കാറുകള്‍ നിര്‍മിക്കുന്ന ജനറല്‍ മോട്ടോര്‍സ് കമ്പനി തന്നെയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഓസ്‌ട്രേലിയയില്‍ മാത്രമല്ല ന്യൂസിലന്‍ഡിലും ബ്രാന്‍ഡ് നിര്‍ത്തലാക്കാന്‍ തീരുമാനമായിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി. ഹോള്‍ഡന്‍ ബ്രാന്റിന്റെ വിപണി സാധ്യത

More »

സിഡ്‌നിയില്‍ റൈഡ് ഷെയര്‍ സേവനങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ച് ചൈനീസ് കമ്പനിയായ ദിദി; യൂബറിന്റെ പ്രധാന എതിരാളിയായ ദിദിയുടെ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക മാര്‍ച്ച് 16 മുതല്‍
 സിഡ്‌നിയില്‍ റൈഡ് ഷെയര്‍ സേവനങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ച് ചൈനീസ് കമ്പനിയായ ദിദി. യൂബറിന്റെ പ്രധാന എതിരാളിയായ ദിദി മാര്‍ച്ച് 16 മുതലാണ് തങ്ങളുടെ സേവനങ്ങള്‍ ലഭ്യമാക്കിത്തുടങ്ങുക. ഓസ്‌ട്രേലിയയിലേക്കുള്ള തങ്ങളുടെ വിപുലീകരണത്തിലെ നാഴികക്കല്ലെന്നാണ് സിഡ്‌നിയിലേക്ക് കൂടി സര്‍വീസ് വ്യാപിപ്പിക്കുന്നതിനെ കമ്പനി വിശേഷിപ്പിച്ചത്. രാജ്യത്തുടനീളുമുള്ള തങ്ങളുടെ വിപുലീകരണം

More »

ജെറ്റ്സ്റ്റാര്‍ ജീവനക്കാര്‍ നാളെ 24 മണിക്കൂര്‍ പണിമുടക്കും; സമര പ്രഖ്യാപനം കാരണം ഇതുവരെ റദ്ദുചെയ്തത് 48 ഫ്‌ളൈറ്റുകള്‍; പണിമുടക്കുന്നത് മെല്‍ബണ്‍, അവലോണ്‍, ബ്രിസ്ബെയ്ന്‍, കെയ്ന്‍സ്, അഡലെയ്ഡ് വിമാനത്താവളങ്ങളിലെ ജീവനക്കാര്‍
 ജെറ്റ്സ്റ്റാര്‍ ജീവനക്കാര്‍ നാളെ നടത്താനിരിക്കുന്ന സമരം നൂറുകണക്കിന് യാത്രക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേസ് യൂണിയന്റെ സമര പ്രഖ്യാപനം കാരണം ഇതുവരെ 48 ഫ്‌ളൈറ്റുകളാണ് റദ്ദ് ചെയ്തിരിക്കുന്നത്. 24 മണിക്കൂര്‍ നേരത്തെക്കാണ് ജെറ്റ്സ്റ്റാര്‍ ജീവനക്കാര്‍ പണി മുടക്കുന്നത്. കാന്‍സലേഷന്‍ കാരണം ബാധിക്കപ്പെടാനിടയുള്ള എല്ലാ യാത്രക്കാരുമായും

More »

പെയ്തിറങ്ങിയത് രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ മഴ; മഴയ്ക്ക് പിന്നാലെ സിഡ്‌നിയില്‍ ജല ഉപയോഗത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ നീക്കം; മാര്‍ച്ച് ഒന്നു മുതല്‍ ലെവല്‍ 2 നിയന്ത്രണം ലെവല്‍ 1ലേക്ക് താഴ്ത്തും
 രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ മഴ ലഭിച്ചതിനു പിന്നാലെ സിഡ്‌നിയില്‍ ജല ഉപയോഗത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ തീരുമാനം. അതിരൂക്ഷമായ വരള്‍ച്ചയെ തുടര്‍ന്ന് ജദല ദൗര്‍ലഭ്യം ഉണ്ടായതോടെതോടെയാണ് ജല ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഡിസംബര്‍ 10 മുതലാണ് സംസ്ഥാനത്ത് ലെവല്‍ 2 എന്ന നിലയില്‍ ജലോപയോഗ നിയന്ത്രണം പ്രാബല്യത്തില്‍

More »

നികുതിയടയ്ക്കാതെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുന്ന മദ്യത്തിന്റെയും പുകയില ഉല്‍പ്പന്നങ്ങളുടെയും അളവ് അറിയാമോ? പരിധിയില്‍ കൂടുതല്‍ ഉല്‍പന്നങ്ങള്‍ കൊണ്ടുവരികയാണെങ്കില്‍ എന്താണ് ശിക്ഷ? അത്യാവശ്യ വിവരങ്ങള്‍ അറിയാം
നികുതിയടയ്ക്കാതെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുന്ന മദ്യത്തിന്റെയും പുകയില ഉല്‍പ്പന്നങ്ങളുടെയും അളവ് അറിയാമോ? ഇത്തരം കാര്യങ്ങളെ കുറിച്ച് ധാരണയില്ലാത്തതിനാല്‍ വന്‍തോതില്‍ ധനനഷ്ടമാണ് ഓസ്‌ട്രേലിയയിലേക്ക് വരുന്ന ആളുകള്‍ക്ക് ഉണ്ടാവുന്നതെന്നാണ് റിപ്പോര്‍ട്ട്. 18 വയസില്‍ കൂടുതല്‍ പ്രായമുള്ള ഒരാള്‍ക്ക് 2.25 ലിറ്റര്‍ മദ്യമാണ് ഡ്യൂട്ടിയടക്കാതെ ഓസ്ട്രേലിയയിലേക്ക്

More »

സിഡ്‌നിയും മെല്‍ബണുമുള്‍പ്പടെയുള്ള ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ നാളെ മുതല്‍ ശക്തമായ മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യത; വരാനിരിക്കുന്നത് അതിതീവ്രവും ശക്തവുമായ കൊടുങ്കാറ്റ്; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം
സിഡ്‌നിയും മെല്‍ബണുമുള്‍പ്പടെയുള്ള ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ നാളെ മുതല്‍ ശക്തമായ മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യത. ഓസ്‌ട്രേലിയയുടെ വടക്കന്‍ ഭാഗത്ത് രൂപപ്പെടുന്ന കൊടുങ്കാറ്റാണ് കനത്ത മഴയ്ക്കും മറ്റുമുള്ള കാരണം. അതിതീവ്രവും ശക്തവുമായ കൊടുങ്കാറ്റ് ചൊവ്വാഴ്ചയോടെ രാജ്യത്തിന്റെ തെക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ എത്തും എന്നാണ് പ്രവചനം. അതിവേഗത്തില്‍

More »

ഡയമണ്ട് പ്രിന്‍സസ് കപ്പലില്‍ നിന്ന് ഓസ്‌ട്രേലിയന്‍ പൗരന്മാരെ തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍; ഓസ്‌ട്രേലിയക്കാരെയും വഹിച്ചുകൊണ്ടുള്ള ക്വാന്റാസ് വിമാനം ബുധനാഴ്ച ജപ്പാനില്‍ നിന്ന് പറന്നുയരും; കപ്പലിലുള്ള 24 ഓസ്‌ട്രേലിയക്കാര്‍ക്ക് രോഗബാധ
 കൊറോണ വൈറസ് ബാധിച്ച യാത്രക്കാരുമായി ജപ്പാനിലെ യോകോഹാമയില്‍ നങ്കൂരമിട്ടിരിക്കുന്ന ഡയമണ്ട് പ്രിന്‍സസ് ക്രൂയിസ് ലൈനര്‍ കപ്പലില്‍ നിന്ന് ഓസ്‌ട്രേലിയന്‍ പൗരന്മാരെ തിരിച്ചുകൊണ്ടുവരാന്‍ നടപടികളുമായി സര്‍ക്കാര്‍. കപ്പലില്‍ 200ല്‍ അധികം ഓസ്‌ട്രേലിയക്കാരാണ് ഉള്ളത്. ഇതില്‍ 20ല്‍ അധികം പേര്‍ കൊറോണ ബാധിതരാണ്. ബുധനാഴ്ച ഓസ്‌ട്രേലിയന്‍ പൗരന്മാരെയും വഹിച്ചുകൊണ്ടുള്ള ക്വാന്റാസ്

More »

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു ; പ്രതിപക്ഷം

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് പീറ്റര്‍ഡറ്റന്‍. ആറ് ഓസ്‌ട്രേലിയന്‍ ക്യാമ്പസുകളിലായാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നത്.

അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ 925 മില്യണിന്റെ പാക്കേജ് ; കൂടുതല്‍ പ്രഖ്യാപനമുണ്ടാകുമെന്ന് സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ പ്രഖ്യാപിച്ച 925 മില്യണിന്റെ പാക്കേജ് പ്രശ്‌നപരിഹാരത്തിന്റെ ഒരു ഭാഗം മാത്രമെന്ന് ഫെഡറല്‍ സര്‍ക്കാര്‍. കൂടുതല്‍ സഹായങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍ നല്‍കുന്നത്

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയും ; അശ്ലീല ഉള്ളടക്കങ്ങള്‍ക്ക് പ്രായ പരിധി കൊണ്ടുവരുമെന്നും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയാനുള്ള സര്‍ക്കാര്‍ നീക്കം അഭിപ്രായ സ്വാതന്ത്രത്തെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് .സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാന്‍ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയെന്ന് റിപ്പോര്‍ട്ട്

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയുണ്ടായതായി റിപ്പോര്‍ട്ട്. വെസ്‌റ്റേണ്‍ ഓസ്ട്രലിയയില്‍ പ്രായമായ ദമ്പതികളെ ആക്രമിച്ചതിനും കൊള്ളയടിച്ചതിനും അറസ്റ്റിലായ മൂന്നുപേരില്‍ ഒരാള്‍ ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുവെന്ന് റിപ്പോര്‍ട്ട്.2023 ജൂണ്‍ വരെയുള്ള കണക്കു പ്രകാരം മുന്‍ പങ്കാളികളാലോ ഇപ്പോഴുള്ള പങ്കാളികളാലോ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ദ്ധനവുണ്ടെന്നാണ്. 1989 മുതലുള്ള കണക്കുകള്‍

സെന്‍സസ് ചോദ്യാവലി വിശ്വാസത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നത് ; വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ

രാജ്യത്തെ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കുന്ന ഓസ്‌ട്രേലിയന്‍ സെന്‍സസ് ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റും പെര്‍ത്ത് ആര്‍ച്ച് ബിഷപ്പുമായ തിമോത്തി കോസ്റ്റലോ. രാജ്യത്ത് നടക്കാനിരിക്കുന്ന ജനസംഖ്യ കണക്കെടുപ്പില്‍ മത