പെയ്തിറങ്ങിയത് രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ മഴ; മഴയ്ക്ക് പിന്നാലെ സിഡ്‌നിയില്‍ ജല ഉപയോഗത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ നീക്കം; മാര്‍ച്ച് ഒന്നു മുതല്‍ ലെവല്‍ 2 നിയന്ത്രണം ലെവല്‍ 1ലേക്ക് താഴ്ത്തും

പെയ്തിറങ്ങിയത് രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ മഴ;  മഴയ്ക്ക് പിന്നാലെ സിഡ്‌നിയില്‍ ജല ഉപയോഗത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ നീക്കം; മാര്‍ച്ച് ഒന്നു മുതല്‍ ലെവല്‍ 2 നിയന്ത്രണം ലെവല്‍ 1ലേക്ക് താഴ്ത്തും

രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ മഴ ലഭിച്ചതിനു പിന്നാലെ സിഡ്‌നിയില്‍ ജല ഉപയോഗത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ തീരുമാനം. അതിരൂക്ഷമായ വരള്‍ച്ചയെ തുടര്‍ന്ന് ജദല ദൗര്‍ലഭ്യം ഉണ്ടായതോടെതോടെയാണ് ജല ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഡിസംബര്‍ 10 മുതലാണ് സംസ്ഥാനത്ത് ലെവല്‍ 2 എന്ന നിലയില്‍ ജലോപയോഗ നിയന്ത്രണം പ്രാബല്യത്തില്‍ വന്നത്. ചെടി നനയ്ക്കുന്നതിനും വാഹനം കഴുകന്നതിനും സ്വിമ്മിംഗ് പൂള്‍ നിറയ്ക്കുന്നതിനുമൊക്കെ നിയന്ത്രണം ഉണ്ടായിരുന്നു.


ഗ്രേറ്റര്‍ സിഡ്നി, ഇല്ലവാര, ബ്ളൂ മൗണ്ടന്‍ തുടങ്ങിയ മേഖലകളിലായിരുന്നു ജലോപയോഗം നിയന്ത്രിച്ചത്. നിലവില്‍ ലെവല്‍ 2യിലുള്ള നിയന്ത്രണം ലെവല്‍ 1ലേക്ക് കുറയ്ക്കാനാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്. മാര്‍ച്ച് ഒന്നുമുതല്‍ ഇളവ് പ്രാബല്യത്തിലാകും.

ലെവല്‍ 1 എന്ന രീതിയിലേക്ക് മാറുമ്പോഴും ചില നിയന്ത്രണങ്ങള്‍ നിലവിലുണ്ടാകും. ആരും നിയന്ത്രിക്കാനില്ലാതെ ഹോസുകള്‍ തുറന്നിട്ടിരിക്കാന്‍ പാടില്ല.വാഹനങ്ങള്‍ കഴുകാന്‍ ട്രിഗര്‍ നോസിലുകളോ പ്രഷര്‍ പമ്പുകളോ ഉപയോഗിക്കുന്ന ഹോസുകള്‍ മാത്രമേ പാടുള്ളൂ.വീടുകളില്‍ ഈ നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ 220 ഡോളറും, ബിസിനസുകളില്‍ 550 ഡോളറും പിഴ നല്‍കുന്നത് മാര്‍ച്ച് ഒന്നിനു ശേഷവും തുടരും.


Other News in this category



4malayalees Recommends