ഓസ്‌ട്രേലിയയില്‍ ഹോള്‍ഡന്‍ ബ്രാന്‍ഡ് നിര്‍ത്തലാക്കാന്‍ തീരുമാനം; കാര്‍ ബ്രാന്‍ഡിന്റെ വിപണിയിലെ പിന്മാറ്റത്തോടെ ഈ വര്‍ഷം ജൂണില്‍ ഓസ്‌ട്രേലിയയിലുള്ള 600 പേര്‍ക്ക് തൊഴില്‍ നഷ്ടമാകും; ഓസ്‌ട്രേലിയയ്‌ക്കൊപ്പം ന്യൂസിലന്‍ഡിലും പ്രവര്‍ത്തനം അവസാനിപ്പിക്കും

ഓസ്‌ട്രേലിയയില്‍ ഹോള്‍ഡന്‍ ബ്രാന്‍ഡ് നിര്‍ത്തലാക്കാന്‍ തീരുമാനം; കാര്‍ ബ്രാന്‍ഡിന്റെ  വിപണിയിലെ പിന്മാറ്റത്തോടെ ഈ വര്‍ഷം ജൂണില്‍ ഓസ്‌ട്രേലിയയിലുള്ള 600 പേര്‍ക്ക് തൊഴില്‍ നഷ്ടമാകും; ഓസ്‌ട്രേലിയയ്‌ക്കൊപ്പം ന്യൂസിലന്‍ഡിലും പ്രവര്‍ത്തനം അവസാനിപ്പിക്കും

ഓസ്‌ട്രേലിയയില്‍ ഹോള്‍ഡന്‍ ബ്രാന്‍ഡ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചു. ഹോള്‍ഡന്‍ കാറുകള്‍ നിര്‍മിക്കുന്ന ജനറല്‍ മോട്ടോര്‍സ് കമ്പനി തന്നെയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഓസ്‌ട്രേലിയയില്‍ മാത്രമല്ല ന്യൂസിലന്‍ഡിലും ബ്രാന്‍ഡ് നിര്‍ത്തലാക്കാന്‍ തീരുമാനമായിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി. ഹോള്‍ഡന്‍ ബ്രാന്റിന്റെ വിപണി സാധ്യത നഷ്ടമായതാണ് പിന്‍വലിയാന്‍ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഇക്കാര്യങ്ങളെല്ലാം ജനറല്‍ മോട്ടോര്‍സ് തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്.


2021ഓടെ ഓസ്‌ട്രേലിയയിലും ന്യൂസ്ലന്‍ഡിലും ഹോള്‍ഡന്റെ സെയ്ല്‍സ്, ഡിസൈന്‍, എന്‍ജിനിയറിംഗ് മേഖലകള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. ജൂണ്‍ 2020 ഓടെ ഓസ്‌ട്രേലിയയിലുള്ള 600 ഹോള്‍ഡന്‍ ജീവനക്കാര്‍ക്ക് ഇതോടെ തൊഴില്‍ നഷ്ടമാകും. ബുദ്ധിമുട്ടേറിയ ഒരു തീരുമാനമായിരുന്നു ഇതെന്ന് ജനറല്‍ മോട്ടോര്‍സ് മേധാവികള്‍ പ്രതികരിച്ചു. എന്നാല്‍ തങ്ങളോട് ആലോചിക്കാതെയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും തീരുമാനം സ്വീകാര്യമല്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ ഹോള്‍ഡന്‍ കാര്‍ വാങ്ങിയിട്ടുള്ളവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഒന്നുമുണ്ടാകില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. കാറിന്റെ വാറണ്ടി, സ്‌പെയര്‍പാര്‍ട്‌സ്, സര്‍വീസിംഗ് തുടങ്ങിയ കാര്യങ്ങള്‍ക്കുള്ള പിന്തുണ അടുത്ത 10 വര്‍ഷത്തേക്കെങ്കിലും തുടരുമെന്നും ജനറല്‍ മോട്ടോര്‍സ് അറിയിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends