Australia

ഓസ്‌ട്രേലിയയില്‍ വീട് വാങ്ങാന്‍ പദ്ധതിയുണ്ടോ? എങ്കില്‍ സിഡ്‌നിയിലേക്കും മെല്‍ബണിലേക്കും കാന്‍ബറയിലേക്കുമൊന്നും പോകണ്ട; ഈ നഗരങ്ങളില്‍ നിലവിലുള്ളത് തൊട്ടാല്‍ പൊള്ളുന്ന വില; പകരം പെര്‍ത്ത്, ഡാര്‍വിന്‍, അഡലൈയ്ഡും തെരഞ്ഞെടുക്കു
 ഓസ്‌ട്രേലിയയുടെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് ചെലവേറിയതായി വരികയാണെന്നാണ് പുറത്തുവരുന്ന ഏറ്റവും പ്രധാനപ്പെട്ട റിപ്പോര്‍ട്ട്. ഭവന വില വലിയ തോതില്‍ വര്‍ധിക്കുന്നത് പ്രതിസന്ധിക്ക് കാരണമാകുമോ എന്നതാണ് നിലനില്‍ക്കുന്ന ആശങ്ക. ചില സ്‌റ്റേറ്റുകളില്‍ ഒരു ആവറേജ് കുടുംബം തങ്ങളുടെ ശമ്പളത്തിന്റെ പകുതിയോളം മോര്‍ട്ട്‌ഗേജിനായി ചെലവിടേണ്ടി വരുന്നുവെന്നാണ് വസ്തുത. സിഡ്‌നിയില്‍ മാത്രം 5.7 ശതമാനം വര്‍ധനയാണ് ഭവന വിലയില്‍ ഉണ്ടായത്. ഒരു വ്യക്തിയുടെ വരുമാനത്തില്‍ 30 ശതമാനത്തിലധികം മോര്‍ട്ട്‌ഗേജിനായി ചെലവഴിക്കേണ്ടതായി വന്നാല്‍ തന്നെ ഭവനം എന്നത് ആ വ്യക്തിയെ സംവന്ധിച്ച് അഫോഡബിള്‍ അല്ലാതായി മാറും.  ഭവനം വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ഓസ്‌ട്രേലിയയില്‍ താങ്ങാവുന്ന നിരക്കില്‍ അത് വാങ്ങാന്‍ സാധിക്കുന്ന പ്രധാന നഗരം പെര്‍ത്ത് ആണ്. ഇവിടെ ശരാശരി വരുമാനത്തിന്റെ

More »

മലയാളി യുവാവ് കാനഡയിലെ നീന്തല്‍കുളത്തില്‍ മുങ്ങി മരിച്ചു; മരണപ്പെട്ടത് ബിടെകിന് ശേഷം മികച്ച ഉപരിപഠനമെന്ന സ്വപ്‌നവുമായി കാനഡയിലെത്തിയ കട്ടപ്പനക്കാരനായ നിതിന്‍; നാട്ടില്‍ വിവരം അറിയിച്ചത് മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിയിലെ മലയാളി നഴ്സ്
കട്ടപ്പന കാഞ്ചിയാര്‍ പള്ളിക്കവല അമ്പാട്ടുകുന്നേല്‍ ഗോപിയുടെ മകന്‍ നിതിന്‍(25) കാനഡയിലെ നീന്തല്‍ കുളത്തില്‍ മുങ്ങി മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ദക്ഷിണ കാനഡയിലെ ഒന്റാറിയോ മേഖലയില്‍ താമസിക്കുന്ന നിതിനെ ബുധനാഴ്ച  ജിമ്മിന് സമീപമുള്ള നീന്തല്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെന്നാണ് വിവരം. അവിടുത്തെ സമൂഹ മാധ്യമങ്ങളിലൂടെ ചിത്രം പ്രചരിച്ചശേഷമാണ് നിതിനാണെന്ന്

More »

വുഹാനില്‍ കുടുങ്ങിക്കിടക്കുന്ന ഓസ്‌ട്രേലിയക്കാരെ രക്ഷിക്കാന്‍ രണ്ടാമത്തെ ക്വാന്റാസ് ഫ്‌ളൈറ്റും പറന്നു; 200 പേരെങ്കിലും തിരിച്ച് ജന്മനാട്ടില്‍ ഈ ഫ്‌ളൈറ്റില്‍ എത്തുമെന്ന് പ്രതീക്ഷ
കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമെന്നു കരുതുന്ന ചൈനയിലെ വുഹാനില്‍ കുടുങ്ങിക്കിടക്കുന്ന ഓസ്‌ട്രേലിയക്കാരെ രക്ഷിക്കാന്‍ രണ്ടാമത്തെ ക്വാന്റാസ് ഫ്‌ളൈറ്റും പറന്നു. 200 പേരെങ്കിലും തിരിച്ച് ജന്മനാട്ടില്‍ ഈ ഫ്‌ളൈറ്റില്‍ എത്തുമെന്നാണ് കരുതുന്നതെന്ന് ഓസ്‌ട്രേലിയന്‍ ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു. പൗരന്മാരെ ചൈനയില്‍ നിന്ന് തിരിച്ചുകൊണ്ടുവരുന്നതിനുള്ള ആദ്യ ദൗത്യത്തില്‍ 243

More »

കാട്ടുതീ സീസണ്‍ സമ്മാനിച്ച ഭീതിയില്‍ നിന്ന് മുക്തമായതോടെ ഓസ്‌ട്രേലിയയിലെ കങ്കാരു ഐലന്റില്‍ പ്രതീക്ഷയുടെ നാമ്പുകള്‍ പൂത്തു തുടങ്ങി; ചാരത്തില്‍ കുരുത്ത പച്ചപ്പിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
കാട്ടുതീ സീസണ്‍ സമ്മാനിച്ച ഭീതിയില്‍ നിന്ന് മുക്തമായതോടെ ഓസ്‌ട്രേലിയയിലെ കങ്കാരു ഐലന്റില്‍ പ്രതീക്ഷയുടെ നാമ്പുകള്‍ പൂത്തു തുടങ്ങി. കത്തിക്കരിഞ്ഞ മേഖലകളിലാണ് പുതിയ ചെടികള്‍ നാമ്പെടുത്ത് തുടങ്ങിയത്. കഴിഞ്ഞ ജനുവരിയില്‍ ഇവിടെ പടര്‍ന്നു പിടിച്ച കാട്ടുതീ രണ്ടു പേരുടെ ജീവനാണ് കവര്‍ന്നത്. ഐലന്റില്‍ നിന്നുള്ള പച്ചപ്പിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. മേഖലയിലേക്ക്

More »

ചെളിക്കുഴിയിലൂടെ വണ്ടിയോടിച്ച് സമീപത്തെ ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്നവരുടെ ദേഹത്തേക്ക് ചെളി തെറിപ്പിച്ചാല്‍ ഓസ്‌ട്രേലിയയിലെ എന്‍എസ്ഡബ്ല്യുവില്‍ ലഭിക്കുക 2,200 ഡോളര്‍ വരെ പിഴ; മഴയത്ത് വാഹനവുമായി റോഡില്‍ ഇറങ്ങുന്നതിന് മുന്‍പ് ഈ നിയമങ്ങള്‍ ശ്രദ്ധിക്കൂ
 ഓസ്‌ട്രേലിയയുടെ മിക്ക ഭാഗങ്ങളിലും മഴ തകര്‍ത്തു പെയ്യുകയാണ്. ചിലയിടങ്ങളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴ പ്രതീക്ഷിക്കുന്നുമുണ്ട്. മഴയത്ത് വണ്ടിയുമായി റോഡിലേക്കിറങ്ങുമ്പോള്‍ നിയമങ്ങള്‍ പാലിക്കാതിരുന്നാല്‍ കാത്തിരിക്കുന്നത് കനത്ത പിഴയാണ്. നാം അധികം ശ്രദ്ധിക്കാത്ത പല കാര്യങ്ങളും ഓസ്‌ട്രേലിയയില്‍ കനത്ത കുറ്റമാണ്. ചെളിക്കുഴിയിലൂടെ വണ്ടിയോടിച്ച് സമീപത്തെ ബസ്

More »

ജാപ്പനീസ് ആഡംബരക്കപ്പലിലെ 61 വിനോദ സഞ്ചാരികള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു; പുതുതായി രോഗബാധ സ്ഥിരീകരിച്ചവരില്‍ അഞ്ച് ഓസ്‌ട്രേലിയക്കാരും; കപ്പലില്‍ ആകെയുള്ളത് 223 ഓസ്ട്രേലിയന്‍ പൗരന്‍മാര്‍
ജാപ്പനീസ് ആഡംബരക്കപ്പലിലെ 61 വിനോദ സഞ്ചാരികള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അഞ്ച് ഓസ്‌ട്രേലിയക്കാര്‍ കൂടി ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.  ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലിലുള്ളവരെ പുറത്തിറങ്ങാന്‍ അനുവദിച്ചിട്ടില്ല. 3700 സഞ്ചാരികളും ജീവനക്കാരും കപ്പലിലുണ്ട്. കപ്പലിലുള്ള 273 പേരുടെ സാംപിളുകള്‍ പരിശോധിച്ചതില്‍ 61

More »

എന്നാലും പച്ചത്തവളയുടെ ഒരു ധൈര്യമേ! കൊടും വിഷമുള്ള കോസ്റ്റല്‍ തായ്പാന്‍ പാമ്പിനെ ജീവനോടെ വിഴുങ്ങിയ പച്ചത്തവളയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍; സംഭവം നടന്നത് ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്‌ലാന്‍ഡില്‍; വീഡിയോ കാണാം
 ജീവനുള്ള വിഷപാമ്പിനെ വിഴുങ്ങിയ തവളയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. വിഷപ്പാമ്പുകളിലൊന്നായ കോസ്റ്റല്‍ തായ്പാനെ വിഴുങ്ങുന്ന പച്ചത്തവളയാണിപ്പോള്‍ താരം.ഓസ്ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡിലെ ടൗണ്‍സ് വില്ലെയിലാണ് സംഭവം.ടൗണ്‍സ് വില്ലെയിലെ വീട്ടില്‍ വിഷപ്പാമ്പിനെ കണ്ടെന്ന് വിവരം അനുസരിച്ച് പാമ്പു പിടിത്ത വിദഗ്ധനായ ജാമി ചാപല്‍ പുറപ്പെട്ടു. എന്നാല്‍ പാതി വഴിയെത്തിയപ്പോഴേക്കും

More »

ഫെബ്രുവരി അവസാനത്തോടെയാണ് ഓസ്‌ട്രേലിയയിലെ മിക്ക സര്‍വകലാശാലകളിലും പുതിയ അധ്യയന വര്‍ഷം ആരംഭിക്കും; പഠനം തുടരാന്‍ തിരിച്ചെത്താന്‍ കഴിയുമോ എന്ന ആശങ്കയോടെ ചൈനയില്‍ കുടുങ്ങിയിരിക്കുന്നത് നിരവധി വിദ്യാര്‍ത്ഥികള്‍
ഫെബ്രുവരി അവസാനത്തോടെയാണ് ഓസ്‌ട്രേലിയയിലെ മിക്ക സര്‍വകലാശാലകളിലും പുതിയ അധ്യയന വര്‍ഷം ആരംഭിക്കുകയാണ്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയ സര്‍ക്കാര്‍ ചൈനയില്‍ നിന്ന് വരുന്നവര്‍ക്ക് രാജ്യത്ത് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ഈ സാഹചര്യത്തില്‍  ഓസ്‌ട്രേലിയയിലെ വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്ന ചൈനീസ് വിദ്യാര്‍ഥികള്‍ പഠനം തുടരാന്‍ തിരിച്ചെത്താന്‍

More »

ഓസ്‌ട്രേലിയന്‍ വിനോദ സഞ്ചാരികള്‍ക്ക് ചുരുങ്ങിയ ചിലവില്‍ യൂറോപ്പിലേക്ക് പറക്കാന്‍ സാധിച്ചേക്കും; മികച്ച ഓഫറുകളുമായി വിവിധ എയര്‍ലൈന്‍ കമ്പനികള്‍; യാത്രക്കാരെ ആകര്‍ഷിക്കാന്‍ മികച്ച ഇളവുകള്‍ മുന്നോട്ട് വെച്ച് എയര്‍ഏഷ്യ ഉള്‍പ്പടെയുള്ള കമ്പനികള്‍
 ഓസ്‌ട്രേലിയന്‍ വിനോദ സഞ്ചാരികള്‍ക്ക് വെറും 900 ഡോളര്‍ ചിലവില്‍ യൂറോപ്പിലേക്ക് പറക്കാന്‍ സാധിച്ചേക്കും. ഈ വര്‍ഷം അവസാനത്തോടെ ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പരഗ്വായിലേക്ക് ബജറ്റ് ഫ്‌ളൈറ്റിന് തുടക്കം കുറിക്കാന്‍ ആലോചിക്കുകയാണ് മലേഷ്യന്‍ വിമാനക്കമ്പനിയായ എയര്‍ ഏഷ്യ. കഴിഞ്ഞ മാസം സിംഗപ്പൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്‌കൂട്ട് എയര്‍ലൈന്‍

More »

ഓസ്‌ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ചരിത്രമായി മാറുന്നു; മുന്‍ പള്ളികള്‍ വീടുകളാക്കി മാറ്റുന്നു; പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികളില്ലാതെ വരുന്നതോടെ ആരാധനാലയങ്ങള്‍ വില്‍പ്പനയ്ക്ക്

വീട് വാങ്ങാന്‍ തിരച്ചില്‍ നടത്തുന്നവര്‍ ഓസ്‌ട്രേലിയയില്‍ വലിയ ലാഭത്തില്‍ പള്ളികള്‍ വാങ്ങുന്നു. പ്രദേശത്തെ പല പള്ളികളിലും പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികള്‍ ഇല്ലാതെ വരുന്നതോടെയാണ് കെട്ടിടങ്ങള്‍ നിലനിര്‍ത്തുന്നത് ചെലവേറിയ പണിയായി മാറുകയാണ്. ഇതോടെയാണ് പള്ളികള്‍

ന്യൂസിലാന്‍ഡ് ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് ഓടി കിവികള്‍; ഉയര്‍ന്ന പലിശ നിരക്കും, തൊഴില്‍ നഷ്ടവും പ്രധാന ഘടകങ്ങള്‍; ഓരോ മാസവും 2000 പേരെങ്കിലും അതിര്‍ത്തി കടക്കുന്നു

ന്യൂസിലാന്‍ഡില്‍ തൊഴില്‍ നഷ്ടം കുതിച്ച് കയറുന്നത് സാരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പബ്ലിക് സര്‍വ്വീസ് വെട്ടിക്കുറയ്ക്കുകയും, പ്രധാന മീഡിയ കമ്പനികള്‍ അടച്ചിടുകയും, പ്രോഗ്രാമിംഗ്, ഫുഡ് മാനുഫാക്ചറിംഗ്, ഫാഷന്‍ എന്നീ മേഖലകളിലും ജോലികള്‍ കുറയ്ക്കുകയാണ്. തൊഴിലില്ലായ്മ

മഴ, ആലിപ്പഴ വര്‍ഷം ഒപ്പം മഞ്ഞും; ഓസ്‌ട്രേലിയന്‍ വീക്കെന്‍ഡ് കാലാവസ്ഥ മാറ്റിമറിച്ച് ശൈത്യകാല കാറ്റ്; ഈ മേഖലകളില്‍ മുന്നറിയിപ്പ്

ടാസ്മാനിയയില്‍ നിന്നും വീശുന്ന തണുപ്പ് കാറ്റ് ഓസ്‌ട്രേലിയയുടെ വീക്കെന്‍ഡ് മഴയില്‍ മുക്കും. ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീക്കെന്‍ഡ് എത്തുന്നതോടെയാകും ഇത് ഭൂമിയിലേക്ക്

ഒരാഴ്ചയ്ക്കിടെ 2000 പേര്‍ രോഗബാധിതരായി; ന്യൂ സൗത്ത് വെയില്‍സില്‍ വൈറസ് ബാധയ്‌ക്കെതിരെ മുന്നറിയിപ്പ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% വര്‍ദ്ധന; കോവിഡ്, ഫ്‌ളൂ ഒപ്പം ശ്വാസകോശ രോഗങ്ങളും

ന്യൂ സൗത്ത് വെയില്‍സില്‍ ഒരാഴ്ചയ്ക്കിടെ 2000-ലേറെ ആളുകള്‍ക്ക് ഫ്‌ളൂ പിടിപെട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% അധികമാണ് ഈ കണക്കുകള്‍. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല രോഗം പിടിപെടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഫ്‌ളൂ പിടിപെടുന്ന ചെറിയ കുട്ടികളുടെ എണ്ണത്തിലും വലിയ

ഞങ്ങളെ തെരഞ്ഞെടുക്കൂ, ഇമിഗ്രേഷന്‍ കുറയ്ക്കാം! പെര്‍മനന്റ് മൈഗ്രേഷന്‍ 140,000-ലേക്ക് കുറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം; പെര്‍മനന്റ് വിസകളുടെ എണ്ണം താഴ്ത്തും

ബജറ്റ് മറുപടി പ്രസംഗത്തില്‍ കുടിയേറ്റ നിരക്കുകള്‍ കുറയ്ക്കുന്നതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊളീഷന്‍ പെര്‍മനന്റ് വിസകളുടെ എണ്ണം പ്രതിവര്‍ഷം 140,000 ആയി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഓരോ സാമ്പത്തിക വര്‍ഷവും ഗവണ്‍മെന്റ്

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി