Australia

ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്ക് ഇനി ഓസ്‌ട്രേലിയയിലേക്കും കാനഡയിലേക്കും പോകാന്‍ അല്‍പ്പം ബുദ്ധിമുട്ടേണ്ടി വരും; വിസയ്ക്ക് അപേക്ഷിച്ചയാളുടെ കേസുകളെ കുറിച്ചുള്ള അന്വേഷണങ്ങളില്‍ ട്രാഫിക് നിയമലംഘനങ്ങളും ഉള്‍പ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്
 ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്ക് ഇനി ഓസ്‌ട്രേലിയയിലേക്കും കാനഡയിലേക്കും പോകാന്‍ അല്‍പ്പം ബുദ്ധിമുട്ടേണ്ടി വരും. വിസയ്ക്ക് അപേക്ഷിച്ചയാളുടെ കേസുകളെ കുറിച്ചുള്ള അന്വേഷണങ്ങളുടെ കൂട്ടത്തില്‍ ട്രാഫിക് നിയമലംഘനങ്ങളും കൂടി ഉള്‍പ്പെടുത്തിയതാണ് നിലവില്‍ യുവാക്കള്‍ക്ക് തിരിച്ചടിയാകുന്നത്.  ദീര്‍ഘകാല വിസയ്ക്കായി അപേക്ഷിക്കുന്നവരുടെ നിയമലംഘനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ തേടുന്ന കൂട്ടത്തില്‍ ട്രാഫിക് നിയമലംഘനങ്ങളെ കുറിച്ചും ഓസ്‌ട്രേലിയന്‍, കാനഡ എംബസികള്‍ അന്വേഷിക്കുന്നുണ്ടെന്ന് ലുധിയാന പോലീസാണ് വെളിപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട ഒരു കാംപെയ്‌നിനു തന്നെ ലുധിയാന പോലീസ് തുടക്കം കുറിച്ചു കഴിഞ്ഞു.  മുമ്പ് വിസയ്ക്ക് അപേക്ഷിച്ചയാളുടെ ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ മാത്രമാണ് പരിശോധിച്ചിരുന്നത്. ഡ്രൈവര്‍മാര്‍ നടത്തുന്ന നിയമ

More »

ക്വീന്‍സ്‌ലാന്റില്‍ ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള ശിക്ഷ വന്‍ തോതില്‍ വര്‍ദ്ധിപ്പിക്കും; ഫെബ്രുവരി ഒന്നു മുതല്‍ നിയമം ലംഘിക്കുന്നവര്‍ക്ക് ലഭിക്കുക നാലു ഡീമെറിറ്റ് പോയിന്റും 1000 ഡോളര്‍ പിഴയും
ക്വീന്‍സ്‌ലാന്റില്‍ ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള ശിക്ഷ അടുത്ത മാസം മുതല്‍ വന്‍ തോതില്‍ വര്‍ദ്ധിപ്പിക്കും. ഫെബ്രുവരി ഒന്നു മുതല്‍ തന്നെ മാറ്റം നിലവില്‍ വരും.നാലു ഡീമെറിറ്റ് പോയിന്റും 1000 ഡോളര്‍ പിഴയുമായിരിക്കും സംസ്ഥാനത്ത് ഇനി ഡ്രൈവിംഗിനിടയിലെ മൊബൈല്‍ ഉപയോഗത്തിന് കിട്ടുക. നിലവില്‍ ഇത് മൂന്നു ഡീമെറിറ്റ് പോയിന്റും 400 ഡോളര്‍ പിഴയുമാണ്. ഡീമെറിറ്റ്

More »

മരണ ഭീതി പരത്തി ലോകത്ത് പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസ് ഓസ്‌ട്രേലിയയിലും സ്ഥിരീകരിച്ചു; രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത് നാല് പേര്‍ക്ക്; വിക്ടോറിയയില്‍ ഒരാളും എന്‍എസ്ഡബ്ല്യുവില്‍ മൂന്നു പേരും രോഗ ബാധിതര്‍
 ഓസ്‌ട്രേലിയയില്‍ നാല് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ന്യൂ സൗത്ത് വെയ്ല്‍സില്‍ മൂന്നു പേര്‍ക്കും വിക്ടോറിയയില്‍ ഒരാള്‍ക്കുമാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. ന്യൂ സൗത്ത് വെയ്ല്‍സില്‍ രോഗ ബാധ സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ജനുവരി ആറിനും മറ്റൊരാള്‍ ജനുവരി ഒമ്പതിനും ഓസ്ട്രേലിയയില്‍ തിരിച്ചെത്തിയവരാണെന്ന് എന്‍എസ്ഡബ്ല്യു  ചീഫ് ഹെല്‍ത് ഉദ്യോഗസ്ഥന്‍ ഡോ കെറി ചാന്റ്

More »

ഓസ്ട്രേലിയയില്‍ അഗ്‌നിശമനസേനാംഗങ്ങളുടെ വിമാനം തകര്‍ന്ന് മരിച്ചവരുടെ മൃതദേഹം തിരിച്ചറിഞ്ഞു; തകര്‍ന്നു വീണ വിമാനത്തിന്റെ ഭീതിയുണര്‍ത്തുന്ന ചിത്രങ്ങളും പുറത്ത്; ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍ വൈറല്‍
ഓസ്ട്രേലിയയില്‍ അഗ്‌നിശമനസേനാംഗങ്ങളുടെ വിമാനം തകര്‍ന്ന് മരിച്ചവരുടെ മൃതദേഹം തിരിച്ചറിഞ്ഞു. ന്യൂസൗത്ത് വെയില്‍സിലുണ്ടായ അപകടത്തില്‍ മരിച്ച മൂന്ന് അഗ്‌നിശമനസേനാഗങ്ങളുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. ക്യാപ്റ്റന്‍ ഇവാന്‍ മാക്ബെത്ത്, പോള്‍ ക്ലൈഡ് ഹുഡ്സണ്‍, റിക്ക് എ ഡിമോര്‍ഗന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചിരുന്ന വിമാനം തകര്‍ന്ന്

More »

ഇത് കണ്ണില്ലാത്ത ക്രൂരത; ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്‍സില്‍ പരിക്കേറ്റ കങ്കാരുവിനെ പൊതിരെ തല്ലിയുവാവ്; പരിക്കേറ്റ് നിലത്ത് വീണ് കിടക്കുന്ന കങ്കാരുവിനെ യുവാവ് മുഷ്ടി ചുരുട്ടി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍
 ഓസ്‌ട്രേലിയയില്‍ പരിക്കേറ്റ കങ്കാരുവിനോട് ക്രൂരത കാണിക്കുന്ന യുവാവിന്റെ വീഡിയോ വൈറലാകുന്നു. ഡെയ്‌ലി മെയിലാണ് വീഡിയോ പുറത്തു വിട്ടത്. ന്യൂ സൗത്ത് വെയ്ല്‍സിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. കങ്കാരുവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. പരിക്കേറ്റ് നിലത്ത് വീണ് കിടക്കുന്ന കങ്കാരുവിനെ ആവര്‍ത്തിച്ച് യുവാവ് മുഷ്ടി

More »

ഓസ്‌ട്രേലിയയില്‍ വാട്ടര്‍ ബോംബര്‍ വിമാനം തകര്‍ന്ന് മൂന്ന് യുഎസ് രക്ഷാപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു; അപകടം സംഭവിച്ചത് കാട്ടൂതീ രക്ഷാപ്രവര്‍ത്തനത്തിനിടെ; അപകടകാരണം വ്യക്തമല്ലെന്ന് റിപ്പോര്‍ട്ട്
 ഓസ്‌ട്രേലിയയില്‍ വാട്ടര്‍ ബോംബര്‍ വിമാനം തകര്‍ന്ന് മൂന്ന് യുഎസ് രക്ഷാപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. കാട്ടൂതീ രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് അപകടം.സിഡ്‌നിക്ക് സമീപം തീയണയ്ക്കുന്നതിനിടെയാണ് കാനഡയുടെ ഇ130 ഹെര്‍കുലിസ് എയര്‍ക്രാഫ്റ്റ് അപകടത്തിലായത്. ഇന്നലെയാണ് സംഭവം. കൊല്ലപ്പെട്ട മൂന്നുപേരും യുഎസ് പൗരന്‍മാരാണെന്ന് ന്യൂ സൗത്ത് വെയില്‍സ് റൂറല്‍ ഫയര്‍ സര്‍വീസ്

More »

കാട്ടുതീയെ തുടര്‍ന്നുള്ള പുകയെ തുടര്‍ന്ന് തലസ്ഥാന നഗരമായ കാന്‍ബറ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ മുടങ്ങി; വിമാനത്താവളം താല്‍ക്കാലികമായി അടക്കുന്നതായി അധികൃതര്‍
 കാട്ടുതീയെ തുടര്‍ന്നുള്ള പുകയെ തുടര്‍ന്ന് തലസ്ഥാന നഗരമായ കാന്‍ബറ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ മുടങ്ങി. സര്‍വീസുകളെ ബാധിക്കുമെന്നതിനാല്‍ വിമാനത്താവളം താത്ക്കാലികമായി അടക്കുന്നതായി അധികൃതര്‍ അറിയിച്ചു. കാട്ടുതീ വളരെ വേഗത്തില്‍ മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് പലയിടങ്ങളിലും റോഡിലൂടെയുള്ള ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്നതായും ട്രാഫിക് പൊലീസ്

More »

കൊറോണാ വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്ന ആറ് പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ഓസ്‌ട്രേലിയന്‍ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു; പരിശോധനകള്‍ക്ക് വിധേയരാക്കിയത് എന്‍എസ്ഡബ്ല്യുവിലെ 4 പേരെയും ക്യൂന്‍സ്ലാന്റിലെ രണ്ട് പേരെയും
 കൊറോണാ വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്ന ആറ് പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് സ്ഥിരീകരിച്ച് ഓസ്‌ട്രേലിയന്‍ ആരോഗ്യ വകുപ്പ്. കുറഞ്ഞത് ആറ് പേര്‍ക്കെങ്കിലും രോഗം ബാധിച്ചിട്ടുണ്ടോ എന്നതാണ് സംശയം. ഇതേത്തുടര്‍ന്ന് ന്യൂ സൗത്ത് വെയില്‍സില്‍ നാല് പേരെയും ക്വീന്‍സ്ലാന്റില്‍ രണ്ട് പേരെയും പരിശോധനകള്‍ക്ക് വിധേയരാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. വൈറസ്ബാധ സംശിച്ച്

More »

ഓസ്‌ട്രേലിയ ഡേയ്ക്ക് മുന്നോടിയായി രാജ്യത്ത് പെട്രോള്‍ വിലയിടിഞ്ഞു; സിഡ്‌നിയിലും ന്യൂ സൗത്ത് വെയ്ല്‍സിലും വമ്പന്‍ ഇടിവ്; വരും ആഴ്ചകളിലും വന്‍ വിലയിടിവിന് സാധ്യതയെന്ന് വ്യക്തമാക്കി എന്‍ആര്‍എംഎ
 ഓസ്‌ട്രേലിയ ഡേയ്ക്ക് മുന്നോടിയായി ന്യൂ സൗത്ത് വെയ്ല്‍സില്‍ പെട്രോള്‍ വില കുറയുന്നു. ഏഷ്യന്‍ വിപണിയിലെ അമിത എണ്ണ വിതരണമാണ് സംസ്ഥാനത്തൊട്ടാകെ വിലയിടിയുന്നതിന് കാരണമായതെന്നാണ് വിലയിരുത്തല്‍. സിങ്കപ്പൂര്‍ മൊഗാസ് എന്നറിയപ്പെടുന്ന റിഫൈന്‍ഡ് പെട്രോളിന്റെ ഇന്റര്‍നാഷണല്‍ ബെഞ്ച്മാര്‍ക്ക് പ്രൈസ് ഓസ്‌ട്രേലിയയില്‍ ബാരലിന് 77.5 ഡോളര്‍ എന്നതില്‍ നിന്ന് 77.5 ഡോളര്‍ ആയി കുറഞ്ഞു.

More »

ന്യൂസൗത്ത് വെയില്‍സില്‍ ജനങ്ങളെ തടയാനും പരിശോധിക്കാനും ഇനി പൊലീസിന് കൂടുതല്‍ അധികാരം ; നിയമം നിലവില്‍ വന്നു

ന്യൂസൗത്ത് വെയില്‍സില്‍ സംശയം തോന്നിയാല്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കാന്‍ പൊലീസിന് കൂടുതല്‍ അധികാരം നല്‍കുന്ന നിയമം നിലവില്‍ വന്നു.നിയമപ്രകാരം സംശയാസ്പദമായ സാഹചര്യം അല്ലെങ്കിലും ഒരാളെ തടയാനും മെറ്റല്‍ ഡിറ്റക്ടര്‍ പോലുള്ളവ ഉപയോഗിച്ച് പരിശോധന നടത്താനും പൊലീസിന്

ആശ്വാസം! പലിശ നിരക്കുകള്‍ മേയ് മാസത്തിലും മാറ്റമില്ലാതെ നിലനിര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ; 13 പലിശ നിരക്ക് വര്‍ദ്ധനവുകളുടെ ഭാരം തുടരും

13 പലിശ നിരക്ക് വര്‍ദ്ധനവുകളുടെ ആഘാതവും, ജീവിതച്ചെലവ് പ്രതിസന്ധിയും നേരിടുന്നതിനിടെ ഭവനഉടമകള്‍ക്ക് ആശ്വാസമായി നിരക്കുകള്‍ മേയ് മാസത്തിലും നിലനിര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ. മാര്‍ച്ചില്‍ പലിശ നിരക്കുകള്‍ 4.35 ശതമാനത്തില്‍ നിലനിര്‍ത്തിയ ശേഷം ആദ്യമായാണ് ആര്‍ബിഎ

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു ; കൊലപാതകം നടത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി തിരച്ചില്‍

ഓസ്‌ട്രേലിയയില്‍ എംടെകിന് പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു. ഒരു കൂട്ടം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള വഴക്ക് തടയുന്നതിന് ശ്രമിച്ചപ്പോഴാണ് ഹരിയാനയിലെ കര്‍ണാല്‍ സ്വദേശി നവജീത് സന്ധു (22) കൊല്ലപ്പെട്ടതെന്ന് കുടുംബം അറിയിച്ചു. മെല്‍ബണില്‍ രാത്രി 9

കുടിയേറ്റം വെട്ടിക്കുറക്കാനുള്ള നീക്കം ഫലം കാണുന്നു ; സ്റ്റുഡന്റ് വീസയ്ക്ക് ശ്രമിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ബാധിക്കുന്നതായി റിപ്പോര്‍ട്ട്

വാര്‍ഷിക കുടിയേറ്റം പകുതിയായി കുറയ്ക്കാനുള്ള ഓസ്‌ട്രേലിയയുടെ നീക്കം ഫലം കാണുന്നു. ഈ നീക്കം സ്റ്റുഡന്റ് വീസയ്ക്ക് ശ്രമിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ബാധിച്ചു. പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിന്റെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഉയര്‍ന്ന ഐഇഎല്‍ടിഎസ്

പലിശ നിരക്ക് വര്‍ദ്ധന അവസാനിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്ത്; 2024 വര്‍ഷത്തിലും നിരക്ക് വര്‍ദ്ധനവുകളുടെ അപായ സൂചന മുഴക്കി സമ്പദ് വ്യവസ്ഥ; ഭവനഉടമകള്‍ക്ക് ആശങ്ക

ഈ വര്‍ഷം മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ വീണ്ടും വര്‍ദ്ധിക്കുമോയെന്ന് ആശങ്കയോടെ കാത്തിരിക്കുകയാണ് ഭവനഉടമകള്‍. ഈ ആശങ്കയ്ക്ക് എണ്ണ പകര്‍ന്ന് പലിശ നിരക്കുകള്‍ വീണ്ടും ഉയരുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ

കൂട്ടുകാരുടെ തമാശയില്‍ ഡോക്ടറാകാന്‍ കൊതിച്ച യുവാവ് ജീവച്ഛവമായി; നീന്തലറിയില്ലെന്ന് അറിഞ്ഞ് കൊണ്ട് കൂട്ടുകാര്‍ തടാകത്തിലേക്ക് തള്ളിയിട്ട 26-കാരന്‍ ബ്രെയിന്‍ ഡെഡായി

ചില തമാശകള്‍ ആളുകളുടെ ജീവന്‍ വരെ കവരും. ചിലരുടെ ജീവിതം അപ്രതീക്ഷിതമായി തകര്‍ക്കും. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ 26-കാരന്‍ ക്രിസ്റ്റഫര്‍ ഗില്‍ബെര്‍ട്ടിന്റെയും ജീവിതം മാറ്റിമറിച്ചത് കൂട്ടുകാരുടെ തമാശയാണ്. നീന്തല്‍ അറിയാത്ത ഗില്‍ബെര്‍ട്ടിനെ മനഃപ്പൂര്‍വ്വം ലൂസിയാന