കൊറോണാ വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്ന ആറ് പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ഓസ്‌ട്രേലിയന്‍ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു; പരിശോധനകള്‍ക്ക് വിധേയരാക്കിയത് എന്‍എസ്ഡബ്ല്യുവിലെ 4 പേരെയും ക്യൂന്‍സ്ലാന്റിലെ രണ്ട് പേരെയും

കൊറോണാ വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്ന ആറ് പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ഓസ്‌ട്രേലിയന്‍ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു; പരിശോധനകള്‍ക്ക് വിധേയരാക്കിയത് എന്‍എസ്ഡബ്ല്യുവിലെ 4 പേരെയും ക്യൂന്‍സ്ലാന്റിലെ രണ്ട് പേരെയും

കൊറോണാ വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്ന ആറ് പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് സ്ഥിരീകരിച്ച് ഓസ്‌ട്രേലിയന്‍ ആരോഗ്യ വകുപ്പ്. കുറഞ്ഞത് ആറ് പേര്‍ക്കെങ്കിലും രോഗം ബാധിച്ചിട്ടുണ്ടോ എന്നതാണ് സംശയം. ഇതേത്തുടര്‍ന്ന് ന്യൂ സൗത്ത് വെയില്‍സില്‍ നാല് പേരെയും ക്വീന്‍സ്ലാന്റില്‍ രണ്ട് പേരെയും പരിശോധനകള്‍ക്ക് വിധേയരാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. വൈറസ്ബാധ സംശിച്ച് ബ്രിസ്‌ബെയ്‌നില്‍ നിന്നുള്ള ഒരാളെ കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ക്ക് രോഗമില്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു.


ചൈനയിലെ 29 പ്രവിശ്യകളില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൈനിയിലെ വുഹാന്‍ നഗരത്തില്‍ നിന്നാണ് വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത്. ഇവിടെ തെരുവുകളെല്ലാം വിജനമായിക്കഴിഞ്ഞു. എന്നാല്‍ ഇവിടുത്തെ പ്രദേശവാസികള്‍ മറ്റിടങ്ങളിലേക്ക് പോകുന്നത് വിലക്കിയിരിക്കുകയാണ്. വുഹാനില്‍ മാത്രം 1.1 കോടി ആളുകളാണ് ഉള്ളത്. ഇവര്‍ക്കാര്‍ക്കും പുറംലോകത്തേക്ക് പോകാന്‍ അനുവാദമില്ല. ഇവിടേക്കുള്ള ഗതാഗത മാര്‍ഗങ്ങളും അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചു. വുഹാനില്‍ നിന്ന് ആഴ്ചയില്‍ മൂന്ന് വിമാനങ്ങളാണ് സിഡ്നിയില്‍ എത്താറുള്ളത്. എന്നാല്‍ നഗരം അടച്ചിട്ടതോടെ അവസാന വിമാനം വ്യാഴാഴ്ച എത്തുകയും ഇതിലെ യാത്രക്കാരെയെല്ലാം പരിശോധനക്ക് വിധേയരാക്കുകയും ചെയ്തിരുന്നു.

ജപ്പാന്‍, ഹോങ്കോങ്, മക്കാവു, ദക്ഷിണ കൊറിയ, തായ്വാന്‍, തായ്ലാന്‍ഡ്, അമേരിക്ക, സിങ്കപ്പുര്‍, വിയറ്റ്നാം എന്നീ രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഓസ്ട്രേലിയയില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടില്ല.

Other News in this category



4malayalees Recommends