ഓസ്‌ട്രേലിയയില്‍ വാട്ടര്‍ ബോംബര്‍ വിമാനം തകര്‍ന്ന് മൂന്ന് യുഎസ് രക്ഷാപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു; അപകടം സംഭവിച്ചത് കാട്ടൂതീ രക്ഷാപ്രവര്‍ത്തനത്തിനിടെ; അപകടകാരണം വ്യക്തമല്ലെന്ന് റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ വാട്ടര്‍ ബോംബര്‍ വിമാനം തകര്‍ന്ന് മൂന്ന് യുഎസ് രക്ഷാപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു; അപകടം സംഭവിച്ചത് കാട്ടൂതീ രക്ഷാപ്രവര്‍ത്തനത്തിനിടെ; അപകടകാരണം വ്യക്തമല്ലെന്ന് റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ വാട്ടര്‍ ബോംബര്‍ വിമാനം തകര്‍ന്ന് മൂന്ന് യുഎസ് രക്ഷാപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. കാട്ടൂതീ രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് അപകടം.സിഡ്‌നിക്ക് സമീപം തീയണയ്ക്കുന്നതിനിടെയാണ് കാനഡയുടെ ഇ130 ഹെര്‍കുലിസ് എയര്‍ക്രാഫ്റ്റ് അപകടത്തിലായത്. ഇന്നലെയാണ് സംഭവം. കൊല്ലപ്പെട്ട മൂന്നുപേരും യുഎസ് പൗരന്‍മാരാണെന്ന് ന്യൂ സൗത്ത് വെയില്‍സ് റൂറല്‍ ഫയര്‍ സര്‍വീസ് കമ്മീഷണര്‍ ഷെയ്ന്‍ ഫിറ്റ്‌സിമ്മണ്‍സ് പറഞ്ഞു.


വിമാനം തകരാനുള്ള കാരണം വ്യക്തമല്ലെന്നും ശക്തമായ കാറ്റുള്ളതിനാല്‍ വലിയ ടാങ്കറുകള്‍ക്ക് പറക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും ഫിറ്റ്‌സിമ്മണ്‍സ് പറഞ്ഞു. തകര്‍ന്ന വിമാനത്തിന്റെ ഉടമകളായ കനേഡിയന്‍ കമ്പനി കോള്‍സണ്‍ ഏവിയേഷന്‍ അവരുടെ മറ്റു വാട്ടര്‍ ബോംബര്‍ വിമാനങ്ങളെല്ലാം അപകടത്തെ തുടര്‍ന്ന് താഴെയിറക്കി. കാട്ടുതീ ഏറ്റവും രൂക്ഷമായ ന്യൂ സൗത്ത് വെയില്‍സിലും വിക്‌റ്റോറിയയിലും ഈ കമ്പനിയുടെ നിരവധി വിമാനങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. വിമാനം തറയില്‍ ഇടിച്ചിറങ്ങിയപ്പോള്‍ വലിയ തീഗോളമുയര്‍ന്നതായി പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.

സെപ്റ്റംബറില്‍ തുടങ്ങിയ കാട്ടുതീയില്‍ ഇതുവരെ ഓസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ടത് 32 രക്ഷാപ്രവര്‍ത്തകരാണ്. യുഎസ് ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരാണ് കാട്ടുതീ പിടികൂടിയ ഓസ്‌ട്രേലിയയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരിക്കുന്നത്.
Other News in this category



4malayalees Recommends