കാട്ടുതീയെ തുടര്‍ന്നുള്ള പുകയെ തുടര്‍ന്ന് തലസ്ഥാന നഗരമായ കാന്‍ബറ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ മുടങ്ങി; വിമാനത്താവളം താല്‍ക്കാലികമായി അടക്കുന്നതായി അധികൃതര്‍

കാട്ടുതീയെ തുടര്‍ന്നുള്ള പുകയെ തുടര്‍ന്ന് തലസ്ഥാന നഗരമായ കാന്‍ബറ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ മുടങ്ങി; വിമാനത്താവളം താല്‍ക്കാലികമായി അടക്കുന്നതായി അധികൃതര്‍

കാട്ടുതീയെ തുടര്‍ന്നുള്ള പുകയെ തുടര്‍ന്ന് തലസ്ഥാന നഗരമായ കാന്‍ബറ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ മുടങ്ങി. സര്‍വീസുകളെ ബാധിക്കുമെന്നതിനാല്‍ വിമാനത്താവളം താത്ക്കാലികമായി അടക്കുന്നതായി അധികൃതര്‍ അറിയിച്ചു. കാട്ടുതീ വളരെ വേഗത്തില്‍ മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് പലയിടങ്ങളിലും റോഡിലൂടെയുള്ള ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്നതായും ട്രാഫിക് പൊലീസ് ട്വിറ്ററില്‍ കുറിച്ചു. ഈ പ്രദേശങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും അധികൃതരുടെ നിര്‍ദേശമുണ്ട്. അന്തരീക്ഷ താപനിലയിലുണ്ടായ വര്‍ധനയും ശക്തമായ കാറ്റുമാണ് വീണ്ടും കാട്ടുതീ പടരാന്‍ കാരണമായത്. സിഡ്‌നിയിലും വിഷപ്പുക കനത്ത പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.


കഴിഞ്ഞ ദിവസങ്ങളിലായി ലഭിച്ച മഴ ഓസ്ട്രേലിയന്‍ ജനതക്ക് ആശ്വാസമായതിനു തൊട്ടുപിന്നാലെയാണ് വീണ്ടും കാട്ടുതീ വ്യാപിക്കുന്നതെന്നത് ആശങ്കാജനകമാണ്. ഓസ്ട്രേലിയയിലെ ഏറ്റവും ഉയര്‍ന്ന മലനിരകള്‍ സ്ഥിതിചെയ്യുന്ന സ്നോവി മൗണ്ടെയ്നിലും ബീഗ വാലിയിലുമായി പടരുന്ന കാട്ടുതീകള്‍ ഭീതി പടര്‍ത്തുന്ന സാഹചര്യത്തില്‍ പ്രദേശവാസികളോട് വീടുകളൊഴിഞ്ഞുപോകണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.

Other News in this category



4malayalees Recommends