ഓസ്ട്രേലിയയില്‍ അഗ്‌നിശമനസേനാംഗങ്ങളുടെ വിമാനം തകര്‍ന്ന് മരിച്ചവരുടെ മൃതദേഹം തിരിച്ചറിഞ്ഞു; തകര്‍ന്നു വീണ വിമാനത്തിന്റെ ഭീതിയുണര്‍ത്തുന്ന ചിത്രങ്ങളും പുറത്ത്; ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍ വൈറല്‍

ഓസ്ട്രേലിയയില്‍ അഗ്‌നിശമനസേനാംഗങ്ങളുടെ വിമാനം തകര്‍ന്ന് മരിച്ചവരുടെ മൃതദേഹം തിരിച്ചറിഞ്ഞു; തകര്‍ന്നു വീണ വിമാനത്തിന്റെ ഭീതിയുണര്‍ത്തുന്ന ചിത്രങ്ങളും പുറത്ത്; ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍ വൈറല്‍

ഓസ്ട്രേലിയയില്‍ അഗ്‌നിശമനസേനാംഗങ്ങളുടെ വിമാനം തകര്‍ന്ന് മരിച്ചവരുടെ മൃതദേഹം തിരിച്ചറിഞ്ഞു. ന്യൂസൗത്ത് വെയില്‍സിലുണ്ടായ അപകടത്തില്‍ മരിച്ച മൂന്ന് അഗ്‌നിശമനസേനാഗങ്ങളുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. ക്യാപ്റ്റന്‍ ഇവാന്‍ മാക്ബെത്ത്, പോള്‍ ക്ലൈഡ് ഹുഡ്സണ്‍, റിക്ക് എ ഡിമോര്‍ഗന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചിരുന്ന വിമാനം തകര്‍ന്ന് മരിച്ചത്.രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചിരുന്ന സി 130 വിമാനത്തിലുണ്ടായിരുന്ന അമേരിക്കക്കാരായ മൂന്ന് അഗ്‌നിശമനസേനാംഗങ്ങളുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്.


കാട്ടൂതീ രക്ഷാപ്രവര്‍ത്തനത്തിനിടെയായിരുന്നു അപകടം.സിഡ്നിക്ക് സമീപം തീയണയ്ക്കുന്നതിനിടെയാണ് കാനഡയുടെ ഇ130 ഹെര്‍കുലിസ് എയര്‍ക്രാഫ്റ്റ് അപകടത്തിലായത്.

വിമാനം തകരാനുള്ള കാരണം വ്യക്തമല്ലെന്നും ശക്തമായ കാറ്റുള്ളതിനാല്‍ വലിയ ടാങ്കറുകള്‍ക്ക് പറക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും ഫിറ്റ്സിമ്മണ്‍സ് പറഞ്ഞു. തകര്‍ന്ന വിമാനത്തിന്റെ ഉടമകളായ കനേഡിയന്‍ കമ്പനി കോള്‍സണ്‍ ഏവിയേഷന്‍ അവരുടെ മറ്റു വാട്ടര്‍ ബോംബര്‍ വിമാനങ്ങളെല്ലാം അപകടത്തെ തുടര്‍ന്ന് താഴെയിറക്കി. കാട്ടുതീ ഏറ്റവും രൂക്ഷമായ ന്യൂ സൗത്ത് വെയില്‍സിലും വിക്റ്റോറിയയിലും ഈ കമ്പനിയുടെ നിരവധി വിമാനങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. വിമാനം തറയില്‍ ഇടിച്ചിറങ്ങിയപ്പോള്‍ വലിയ തീഗോളമുയര്‍ന്നതായി പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.സെപ്റ്റംബറില്‍ തുടങ്ങിയ കാട്ടുതീയില്‍ ഇതുവരെ ഓസ്ട്രേലിയയില്‍ കൊല്ലപ്പെട്ടത് 32 രക്ഷാപ്രവര്‍ത്തകരാണ്. യുഎസ് ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള അഗ്നിരക്ഷാ ഉദ്യോഗസ്ഥരാണ് കാട്ടുതീ പിടികൂടിയ ഓസ്ട്രേലിയയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരിക്കുന്നത്.



Other News in this category



4malayalees Recommends