ഇത് കണ്ണില്ലാത്ത ക്രൂരത; ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്‍സില്‍ പരിക്കേറ്റ കങ്കാരുവിനെ പൊതിരെ തല്ലിയുവാവ്; പരിക്കേറ്റ് നിലത്ത് വീണ് കിടക്കുന്ന കങ്കാരുവിനെ യുവാവ് മുഷ്ടി ചുരുട്ടി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍

ഇത് കണ്ണില്ലാത്ത ക്രൂരത; ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്‍സില്‍ പരിക്കേറ്റ കങ്കാരുവിനെ പൊതിരെ തല്ലിയുവാവ്; പരിക്കേറ്റ് നിലത്ത് വീണ് കിടക്കുന്ന കങ്കാരുവിനെ യുവാവ് മുഷ്ടി ചുരുട്ടി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍

ഓസ്‌ട്രേലിയയില്‍ പരിക്കേറ്റ കങ്കാരുവിനോട് ക്രൂരത കാണിക്കുന്ന യുവാവിന്റെ വീഡിയോ വൈറലാകുന്നു. ഡെയ്‌ലി മെയിലാണ് വീഡിയോ പുറത്തു വിട്ടത്. ന്യൂ സൗത്ത് വെയ്ല്‍സിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. കങ്കാരുവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. പരിക്കേറ്റ് നിലത്ത് വീണ് കിടക്കുന്ന കങ്കാരുവിനെ ആവര്‍ത്തിച്ച് യുവാവ് മുഷ്ടി ചുരുട്ടി മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ കാണാം.


ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്താണ് ഈ ക്രൂര കൃത്യം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചത്. ഈ രം?ഗം ചിത്രീകരിക്കുന്നതിനൊപ്പം സുഹൃത്ത് നിര്‍ത്താതെ ചിരിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാന്‍ സാധിക്കും. ഇയാളുടെ ആക്രമണം സഹിക്കാനാകാതെ കങ്കാരു പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, എതിരാളിയുടെ പ്രഹരത്തെ നേരിടാന്‍ പോന്ന ബലം കങ്കാരുവിന് ഇല്ലാതായിരുന്നു. കങ്കാരുവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന യുവാവിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടുവെന്നും അന്വേഷണം നടന്നുവരികയാണെന്നും ആര്‍എസ്പിസിഎ (റോയല്‍ സൊസൈറ്റി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു അനിമല്‍സ്) അധികൃതര്‍ അറിയിച്ചു. മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ ഒരു തരത്തിലും അനുവദിക്കില്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Other News in this category



4malayalees Recommends