ക്വീന്‍സ്‌ലാന്റില്‍ ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള ശിക്ഷ വന്‍ തോതില്‍ വര്‍ദ്ധിപ്പിക്കും; ഫെബ്രുവരി ഒന്നു മുതല്‍ നിയമം ലംഘിക്കുന്നവര്‍ക്ക് ലഭിക്കുക നാലു ഡീമെറിറ്റ് പോയിന്റും 1000 ഡോളര്‍ പിഴയും

ക്വീന്‍സ്‌ലാന്റില്‍ ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള ശിക്ഷ വന്‍ തോതില്‍ വര്‍ദ്ധിപ്പിക്കും; ഫെബ്രുവരി ഒന്നു മുതല്‍ നിയമം ലംഘിക്കുന്നവര്‍ക്ക് ലഭിക്കുക നാലു ഡീമെറിറ്റ് പോയിന്റും 1000 ഡോളര്‍ പിഴയും

ക്വീന്‍സ്‌ലാന്റില്‍ ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള ശിക്ഷ അടുത്ത മാസം മുതല്‍ വന്‍ തോതില്‍ വര്‍ദ്ധിപ്പിക്കും. ഫെബ്രുവരി ഒന്നു മുതല്‍ തന്നെ മാറ്റം നിലവില്‍ വരും.നാലു ഡീമെറിറ്റ് പോയിന്റും 1000 ഡോളര്‍ പിഴയുമായിരിക്കും സംസ്ഥാനത്ത് ഇനി ഡ്രൈവിംഗിനിടയിലെ മൊബൈല്‍ ഉപയോഗത്തിന് കിട്ടുക. നിലവില്‍ ഇത് മൂന്നു ഡീമെറിറ്റ് പോയിന്റും 400 ഡോളര്‍ പിഴയുമാണ്. ഡീമെറിറ്റ് പോയിന്റ് കൂടുന്നതോടെ ലേണേഴ്സ് ലൈസന്‍സും P പ്ലേറ്റും ഉള്ളവര്‍ക്ക് മൊബൈല്‍ ഉപയോഗിച്ചാല്‍ ലൈസന്‍സ് നഷ്ടമാകാം.


കാറിലിരുന്ന സിഗററ്റ് വലിച്ച് കുറ്റി പുറത്തേക്കെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ന്യൂ സൗത്ത് വെയ്ല്‍സ് ഈ മാസം രംഗത്തെത്തിയിരുന്നു.ജനുവരി 17 മുതല്‍ സിഗരറ്റ് കുറ്റി പുറത്തേക്ക് എറിയുന്ന ഡ്രൈവര്‍ക്ക് 660 ഡോളര്‍ പിഴയും അഞ്ചു ഡീമെറിറ്റ് പോയിന്റുമാണ് ലഭിക്കുന്നത്. ഇതാദ്യമായാണ് ഇത്തരമൊരു കുറ്റത്തിന് ഡീമെറിറ്റ് പോയിന്റ് കൊണ്ടുവരുന്നത്. സംസ്ഥാനത്ത് ടോട്ടല്‍ ഫയര്‍ ബാന്‍ നിലവിലുള്ള ദിവസമാണ് ഇത്തരത്തില്‍ സിഗരറ്റ് കുറ്റി പുറത്തേക്ക് എറിയുന്നതെങ്കില്‍ പിഴ പല മടങ്ങ് കൂടും.11,000 ഡോളര്‍ പിഴയും, പത്ത് ഡീമെറിറ്റ് പോയിന്റുമായിരിക്കും ടോട്ടല്‍ ഫയര്‍ ബാന്‍ ദിവസങ്ങിലെ ശിക്ഷ.
Other News in this category



4malayalees Recommends