Australia

ചൈനയില്‍ കുടുങ്ങിക്കിടക്കുന്ന കൊണ്ടു വരുന്ന ഓസ്ട്രേലിയക്കാരെ ക്രിസ്ത്മസ് ഐലന്റിലേക്ക് കൊണ്ടുവരും; ഐലന്റില്‍ ക്വാറന്റ്റൈന്‍ കേന്ദ്രം സജ്ജമാക്കും; വിശദീകരണവുമായി സ്‌കോട്ട് മോറിസണ്‍
 ചൈനയില്‍ നിന്ന് ഒഴിപ്പിച്ച് കൊണ്ടു വരുന്ന ഓസ്ട്രേലിയക്കാരെ ക്രിസ്ത്മസ് ഐലന്റിലേക്ക് കൊണ്ടുവരുമെന്നും ഇവിടെ ഒരു  ക്വാറന്റ്റൈന്‍ കേന്ദ്രം സജ്ജമാക്കുമെന്നും പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അറിയിച്ചു. വിമാനമാര്‍ഗ്ഗം ഇവിടേക്ക് എത്തിക്കുന്നവരെ ഇവിടെ പാര്‍പ്പിച്ച് ചികിത്സിക്കാനുള്ള സൗകര്യമുണ്ടാകും.എന്നാല്‍ എങ്ങനെ ഇവരെ ഹുബെയില്‍ നിന്ന് ഒഴിപ്പിക്കുമെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ തീരുമാനമായിട്ടില്ല. ഹുബെയ് പ്രവിശ്യയില്‍ 600 ഓസ്ട്രേലിയക്കാരാണ് കുടുങ്ങിക്കിടക്കുന്നതെന്ന് വിദേശകാര്യ മന്ത്രി മരിസ പെയ്ന്‍ അറിയിച്ചു.ഇതില്‍ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും മുന്‍ഗണന നല്‍കുമെന്നും ഇതിനായി സര്‍ക്കാര്‍ വേണ്ട നടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അറിയിച്ചു.അതിനിടെ, കൊറോണ വൈറസ് ബാധയേറ്റ് ചൈനയില്‍

More »

കാട്ടുതീ വരുത്തിയ വലിയ മുറിവുകള്‍ മായുന്നതിനു മുന്‍പ് പിടിമുറുക്കിയ കൊറോണ വൈറസ് ഓസ്‌ട്രേലിയയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത ആഘാതമേല്‍പ്പിക്കുമെന്ന് റിപ്പോര്‍ട്ട്; ചൈനീസ് വിനോദസഞ്ചാരികളുടെയും വിദ്യാര്‍ത്ഥികളുടെയും എണ്ണം കുറയുന്നത് തിരിച്ചടിയാകും
 കാട്ടുതീ വരുത്തിയ വലിയ മുറിവുകള്‍ മായുന്നതിനു മുന്‍പ് തന്നെ കൊറോണ വൈറസ് എന്ന മാരകമായ രോഗത്തെക്കൂടി അഭിമുഖീകരിക്കുകയാണ് ഓസ്‌ട്രേലിയ. സാമ്പത്തികമായും വളരെയേറെ പ്രശ്‌നങ്ങളാണ് രാജ്യം അഭിമുഖീകരിക്കുന്നത്. ഇപ്പോഴിതാ കൊറോണ വൈറസ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് 2.3 ബില്യണ്‍ ഡോളറിന്റെയെങ്കിലും നഷ്ടം വരുത്തിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓരോ വര്‍ഷവും ഒരു മില്യണ്‍ വീതം

More »

ഓസ്‌ട്രേലിയയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആത്മവിശ്വാസം പകരുന്ന വാര്‍ത്ത; 2018 - 2019 കാലയളവില്‍ ഓസ്ട്രേലിയന്‍ പൗരന്മാരായവരുടെ പട്ടികയില്‍ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്നത് ഇന്ത്യക്കാര്‍; ഇക്കാലയളവില്‍ പൗരത്വം ലഭിച്ചത് 28470 ഇന്ത്യക്കാര്‍
 2018 - 2019 കാലയളവില്‍  ഓസ്ട്രേലിയന്‍ പൗരന്മാരായവരുടെ പട്ടികയില്‍ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്നത് ഇന്ത്യക്കാര്‍. 28470 പേര്‍ക്കാണ് ഈ കാലയളവില്‍ പൗരത്വം ലഭിച്ചത്. യുകെയില്‍ നിന്നുള്ളവരാണ് പൗരത്വം ലഭിച്ചതിന്റെ കാര്യത്തില്‍ രണ്ടാമതുള്ളത്. യുകെയില്‍ നിന്നുള്ള 13364  പേര്‍ ഇക്കാലയളവില്‍ ഓസ്‌ട്രേലിയന്‍ പൗരത്വം നേടി. ഇന്ത്യയെ അപേക്ഷിച്ച് പൗരത്വം നേടിയവരുടെ എണ്ണത്തിന്റെ

More »

ഓസ്‌ട്രേലിയ ഈ ആഴ്ച സാക്ഷ്യം വഹിക്കാനിരിക്കുന്നത് കടുത്ത ചൂടിനെന്ന് വെളിപ്പെടുത്തി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റ് നടക്കുന്ന മെല്‍ബണില്‍ ഉള്‍പ്പടെ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് ഉയരും
 ഓസ്‌ട്രേലിയ ഈ ആഴ്ച സാക്ഷ്യം വഹിക്കാനിരിക്കുന്നത് കടുത്ത ചൂടിനെന്ന് വെളിപ്പെടുത്തി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചൂടുകൂടുന്നുവെന്ന മുന്നറിയിപ്പ് വരുമ്പോള്‍ തന്നെ നേരത്തെയുണ്ടായ പോലെ സ്ഥിതിഗതികള്‍ വഷളാകുമോയെന്ന ആശങ്കയിലാണ് ജനങ്ങള്‍. നിലവില്‍ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ നിലനില്‍ക്കുന്ന കടുത്ത ചൂട് വരുന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഓസ്‌ട്രേലിയ മുഴുവന്‍

More »

'കോവാല കുഞ്ഞുങ്ങളെ പാലൂട്ടുന്ന അമ്മക്കുറുക്കന്‍'; മനുഷ്യരെ പോലും അത്ഭുതപ്പെടുത്തിയ പ്രവര്‍ത്തിയെന്ന് സൈബര്‍ ലോകം വാഴ്ത്തിയ വീഡിയോയ്ക്ക് പിന്നിലെ രഹസ്യം ചുരുളഴിയുന്നു; വൈറലായ വീഡിയോ ദൃശ്യങ്ങള്‍ കാണാം
കാട്ടുതീ നശിപ്പിച്ച ഓസ്ട്രേലിയയില്‍ നിന്ന് നന്മ നിറഞ്ഞൊരു വീഡിയോ എന്ന തലക്കെട്ടില്‍ കഴിഞ്ഞ ദിവസം ചില ദൃശ്യങ്ങള്‍ വൈറലായിരുന്നു. ക്ഷമയോടെ കോവാല കുഞ്ഞുങ്ങളെ പാലൂട്ടുന്ന അമ്മക്കുറുക്കന്റെ വീഡിയോയാണ് വൈറലായത്. മൂന്ന് കോവാല കുഞ്ഞുങ്ങളെ പാലൂട്ടുന്ന അമ്മ കുറുക്കന്റെ വീഡിയോ ട്വിറ്ററിലൂടെയാണ് ആദ്യമായി പുറത്ത് വന്നത്. മാതൃത്വത്തിന്റെ മഹത്തായ ഉദാഹരണമെന്ന് ഇതിനെ പലരും

More »

കാട്ടുതീ ദുരന്തം സമ്മാനിച്ച ഞെട്ടല്‍ മാറിയില്ല; ഓസ്‌ട്രേലിയക്കാര്‍ക്കിത് നിറം മങ്ങിയ ദേശീയ ദിനം; രാജ്യത്തെ സ്‌നേഹിക്കുന്ന നമുക്ക് ഈ വെല്ലുവിളികളെല്ലാം നേരിട്ടേ മതിയാകൂവെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍
 കാട്ടുതീ സമ്മാനിച്ച ദുരന്തത്തിന്റെ ഓര്‍മകള്‍ മായുന്നതിനു മുന്‍പേ ഒരു ദേശീയ ദിനം ഓസ്‌ട്രേലിയയെ കടന്നു പോയി. ബീച്ചുകളിലും സംഗീത ക്ലബ്ബുകളിലുമായാണ് ഓസ്‌ട്രേലിയക്കാര്‍ നിറം മങ്ങിയ ഇത്തവണത്തെ ഓസ്‌ട്രേലിയന്‍ ദിനം ആഘോഷിച്ചത്. പൊതു അവധിയായതുകൊണ്ടുതന്നെ ഉത്സവപ്രതീതിയോടെയാണ് ഇവിടെയുള്ളവര്‍ ഓസ്‌ട്രേലിയ ദിനം ആചരിക്കുന്നത്. എന്നാല്‍ ഒരു വിഭാഗം ഓസ്ട്രേലിയക്കാര്‍ക്ക് ഇത്

More »

വടക്കന്‍ ക്യൂന്‍സ്‌ലാന്‍ഡില്‍ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്; നാളെയും ബുധനാഴ്ചയും കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നിരവധി സ്ഥലങ്ങളില്‍ കടുത്ത വെള്ളപ്പൊക്ക മുന്നറിയിപ്പ് പ്രഖ്യാപിച്ചു
 വടക്കന്‍ ക്യൂന്‍സ്‌ലാന്‍ഡില്‍ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. നാളെയും ബുധനാഴ്ചയും കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നിരവധി സ്ഥലങ്ങളില്‍ കടുത്ത വെള്ളപ്പൊക്ക മുന്നറിയിപ്പ് പ്രഖ്യാപിച്ചു. നോട്ടിങ്ഹാമിലും ബ്രൂക്ടൗണിലുമാണ് കനത്ത വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് ബ്യൂറോ ഓഫ് മീറ്ററോളജി

More »

കൊറോണ വൈറസ് ഭീതി; ചൈനയില്‍ നിന്ന് മടങ്ങിയെത്തിയ കുട്ടികളുടെ രക്ഷകര്‍ത്താക്കളോട് മെഡിക്കല്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ നിര്‍ദേശിച്ച് ഓസ്‌ട്രേലിയയിലെ പ്രമുഖ സ്വകാര്യ സ്‌കൂളുകള്‍; കുട്ടികളോട് 14 ദിവസം സ്‌കൂളില്‍ വരേണ്ടെന്നും നിര്‍ദേശം
 കൊറോണ വൈറസ് ഭീതി വിതച്ച സാഹചര്യത്തില്‍ ചൈനയില്‍ നിന്ന് മടങ്ങിയെത്തിയ കുട്ടികളുടെ രക്ഷകര്‍ത്താക്കളോട് ഡോക്ടേസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ നിര്‍ദേശിച്ച് സിഡ്‌നിയിലെ പ്രമുഖ സ്വകാര്യ സ്‌കൂളുകള്‍. സ്‌കോട്ട് കോളേജ്, പിമ്പിള്‍ ലേഡീസ് കോളേജ് എന്നീ ഓസ്‌ട്രേലിയയിലെ പ്രമുഖ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കളോടാണ് ഈ ആവശ്യം

More »

ചൈനയിലെ വുഹാന്‍ നഗരത്തില്‍ കുടുങ്ങിക്കിടക്കുന്നത് കുട്ടികള്‍ അടക്കം നൂറുറോളം വരുന്ന ഓസ്‌ട്രേലിയന്‍ പൗരന്‍മാര്‍; കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ പൗരന്‍മാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എല്ലാം ചെയ്യുമെന്ന് വ്യക്തമാക്കി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍
 കുട്ടികള്‍ അടക്കം നൂറുറോളം വരുന്ന ഓസ്‌ട്രേലിയന്‍ പൗരന്‍മാര്‍ നിലവില്‍ ചൈനയിലെ വുഹാന്‍ നഗരത്തില്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന് റിപ്പോര്‍ട്ട്.  ചൈനീസ് പുതുവര്‍ഷമായ ലൂണാര്‍ ന്യൂ ഇയര്‍ ആഘോഷിക്കാന്‍ ഓസ്ട്രേലിയയില്‍ നിന്ന് അവധിക്ക് വുഹാനില്‍ എത്തിയവരാണ് അവിടെ കുടുങ്ങിക്കിടക്കുന്നത്. ആറ് മാസം മുതല്‍ 16 വയസ്സുവരെ പ്രായമായ നൂറിലേറെ കുട്ടികളും ഇതില്‍

More »

ന്യൂസൗത്ത് വെയില്‍സില്‍ ജനങ്ങളെ തടയാനും പരിശോധിക്കാനും ഇനി പൊലീസിന് കൂടുതല്‍ അധികാരം ; നിയമം നിലവില്‍ വന്നു

ന്യൂസൗത്ത് വെയില്‍സില്‍ സംശയം തോന്നിയാല്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കാന്‍ പൊലീസിന് കൂടുതല്‍ അധികാരം നല്‍കുന്ന നിയമം നിലവില്‍ വന്നു.നിയമപ്രകാരം സംശയാസ്പദമായ സാഹചര്യം അല്ലെങ്കിലും ഒരാളെ തടയാനും മെറ്റല്‍ ഡിറ്റക്ടര്‍ പോലുള്ളവ ഉപയോഗിച്ച് പരിശോധന നടത്താനും പൊലീസിന്

ആശ്വാസം! പലിശ നിരക്കുകള്‍ മേയ് മാസത്തിലും മാറ്റമില്ലാതെ നിലനിര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ; 13 പലിശ നിരക്ക് വര്‍ദ്ധനവുകളുടെ ഭാരം തുടരും

13 പലിശ നിരക്ക് വര്‍ദ്ധനവുകളുടെ ആഘാതവും, ജീവിതച്ചെലവ് പ്രതിസന്ധിയും നേരിടുന്നതിനിടെ ഭവനഉടമകള്‍ക്ക് ആശ്വാസമായി നിരക്കുകള്‍ മേയ് മാസത്തിലും നിലനിര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ. മാര്‍ച്ചില്‍ പലിശ നിരക്കുകള്‍ 4.35 ശതമാനത്തില്‍ നിലനിര്‍ത്തിയ ശേഷം ആദ്യമായാണ് ആര്‍ബിഎ

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു ; കൊലപാതകം നടത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി തിരച്ചില്‍

ഓസ്‌ട്രേലിയയില്‍ എംടെകിന് പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു. ഒരു കൂട്ടം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള വഴക്ക് തടയുന്നതിന് ശ്രമിച്ചപ്പോഴാണ് ഹരിയാനയിലെ കര്‍ണാല്‍ സ്വദേശി നവജീത് സന്ധു (22) കൊല്ലപ്പെട്ടതെന്ന് കുടുംബം അറിയിച്ചു. മെല്‍ബണില്‍ രാത്രി 9

കുടിയേറ്റം വെട്ടിക്കുറക്കാനുള്ള നീക്കം ഫലം കാണുന്നു ; സ്റ്റുഡന്റ് വീസയ്ക്ക് ശ്രമിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ബാധിക്കുന്നതായി റിപ്പോര്‍ട്ട്

വാര്‍ഷിക കുടിയേറ്റം പകുതിയായി കുറയ്ക്കാനുള്ള ഓസ്‌ട്രേലിയയുടെ നീക്കം ഫലം കാണുന്നു. ഈ നീക്കം സ്റ്റുഡന്റ് വീസയ്ക്ക് ശ്രമിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ബാധിച്ചു. പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിന്റെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഉയര്‍ന്ന ഐഇഎല്‍ടിഎസ്

പലിശ നിരക്ക് വര്‍ദ്ധന അവസാനിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്ത്; 2024 വര്‍ഷത്തിലും നിരക്ക് വര്‍ദ്ധനവുകളുടെ അപായ സൂചന മുഴക്കി സമ്പദ് വ്യവസ്ഥ; ഭവനഉടമകള്‍ക്ക് ആശങ്ക

ഈ വര്‍ഷം മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ വീണ്ടും വര്‍ദ്ധിക്കുമോയെന്ന് ആശങ്കയോടെ കാത്തിരിക്കുകയാണ് ഭവനഉടമകള്‍. ഈ ആശങ്കയ്ക്ക് എണ്ണ പകര്‍ന്ന് പലിശ നിരക്കുകള്‍ വീണ്ടും ഉയരുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ

കൂട്ടുകാരുടെ തമാശയില്‍ ഡോക്ടറാകാന്‍ കൊതിച്ച യുവാവ് ജീവച്ഛവമായി; നീന്തലറിയില്ലെന്ന് അറിഞ്ഞ് കൊണ്ട് കൂട്ടുകാര്‍ തടാകത്തിലേക്ക് തള്ളിയിട്ട 26-കാരന്‍ ബ്രെയിന്‍ ഡെഡായി

ചില തമാശകള്‍ ആളുകളുടെ ജീവന്‍ വരെ കവരും. ചിലരുടെ ജീവിതം അപ്രതീക്ഷിതമായി തകര്‍ക്കും. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ 26-കാരന്‍ ക്രിസ്റ്റഫര്‍ ഗില്‍ബെര്‍ട്ടിന്റെയും ജീവിതം മാറ്റിമറിച്ചത് കൂട്ടുകാരുടെ തമാശയാണ്. നീന്തല്‍ അറിയാത്ത ഗില്‍ബെര്‍ട്ടിനെ മനഃപ്പൂര്‍വ്വം ലൂസിയാന