ചൈനയിലെ വുഹാന്‍ നഗരത്തില്‍ കുടുങ്ങിക്കിടക്കുന്നത് കുട്ടികള്‍ അടക്കം നൂറുറോളം വരുന്ന ഓസ്‌ട്രേലിയന്‍ പൗരന്‍മാര്‍; കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ പൗരന്‍മാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എല്ലാം ചെയ്യുമെന്ന് വ്യക്തമാക്കി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

ചൈനയിലെ വുഹാന്‍ നഗരത്തില്‍ കുടുങ്ങിക്കിടക്കുന്നത് കുട്ടികള്‍ അടക്കം നൂറുറോളം വരുന്ന ഓസ്‌ട്രേലിയന്‍ പൗരന്‍മാര്‍; കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ പൗരന്‍മാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എല്ലാം ചെയ്യുമെന്ന് വ്യക്തമാക്കി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

കുട്ടികള്‍ അടക്കം നൂറുറോളം വരുന്ന ഓസ്‌ട്രേലിയന്‍ പൗരന്‍മാര്‍ നിലവില്‍ ചൈനയിലെ വുഹാന്‍ നഗരത്തില്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന് റിപ്പോര്‍ട്ട്.


ചൈനീസ് പുതുവര്‍ഷമായ ലൂണാര്‍ ന്യൂ ഇയര്‍ ആഘോഷിക്കാന്‍ ഓസ്ട്രേലിയയില്‍ നിന്ന് അവധിക്ക് വുഹാനില്‍ എത്തിയവരാണ് അവിടെ കുടുങ്ങിക്കിടക്കുന്നത്. ആറ് മാസം മുതല്‍ 16 വയസ്സുവരെ പ്രായമായ നൂറിലേറെ കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

ഇവരെ വുഹാനില്‍ നിന്ന് ഒഴിപ്പിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളാനുള്ള ശ്രമത്തിലാണ് ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രാലയം.ഇതിനായി ചൈനീസ് അധികൃതരുമായും മറ്റ് രാജ്യങ്ങളുമായും ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് വിദേശകാര്യ മന്ത്രി മരിസ പെയ്ന്‍ അറിയിച്ചു.

ചൈനയില്‍ കുടുങ്ങിക്കിടക്കുന്ന ഓസ്ട്രേലിയന്‍ പൗരന്മാര്‍ക്ക് എന്തൊക്കെ സഹായങ്ങള്‍ ചെയ്തു കൊടുക്കാന്‍ കഴിയും എന്നതിനെക്കുറിച്ച് തീരുമാനിക്കാനായി ബെയ്ജിംഗിലെ ഓസ്ട്രേലിയന്‍ എംബസിയുമായും ഷാങ്ഹായിലെ കോണ്‍സുലേറ്റുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് മരിസ പെയ്ന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

അതിനിടെ ഓസ്‌ട്രേലിയയില്‍ അഞ്ച് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈന യാത്രാ നിരോധനം ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് വുഹാനില്‍ നിന്ന് സിഡ്‌നിയിലേക്കെത്തിയ 21കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. വിഹാനില്‍ നിന്ന് നേരിട്ടുള്ള വിമാനത്തില്‍ സിഡ്‌നിയിലേക്കെത്തിയ യുവതി 24 മണിക്കൂറിനുള്ളില്‍ തന്നെ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങി. ഇവരെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ന്യൂ സൗത്ത് വെയ്ല്‍സ് ചീഫ് ഹെല്‍ത്ത് ഓഫീസര്‍ കെറി ചാന്റ് സ്ഥിരീകരിച്ചു. ശനിയായഴ്ചയാണ് ഓസ്‌ട്രേലിയയില്‍ ആദ്യ നാല് കേസുകള്‍ സ്ഥിരീകരിച്ചത്.

Other News in this category



4malayalees Recommends