ചൈനയില്‍ കുടുങ്ങിക്കിടക്കുന്ന കൊണ്ടു വരുന്ന ഓസ്ട്രേലിയക്കാരെ ക്രിസ്ത്മസ് ഐലന്റിലേക്ക് കൊണ്ടുവരും; ഐലന്റില്‍ ക്വാറന്റ്റൈന്‍ കേന്ദ്രം സജ്ജമാക്കും; വിശദീകരണവുമായി സ്‌കോട്ട് മോറിസണ്‍

ചൈനയില്‍ കുടുങ്ങിക്കിടക്കുന്ന കൊണ്ടു വരുന്ന ഓസ്ട്രേലിയക്കാരെ ക്രിസ്ത്മസ് ഐലന്റിലേക്ക് കൊണ്ടുവരും; ഐലന്റില്‍ ക്വാറന്റ്റൈന്‍ കേന്ദ്രം സജ്ജമാക്കും; വിശദീകരണവുമായി സ്‌കോട്ട് മോറിസണ്‍

ചൈനയില്‍ നിന്ന് ഒഴിപ്പിച്ച് കൊണ്ടു വരുന്ന ഓസ്ട്രേലിയക്കാരെ ക്രിസ്ത്മസ് ഐലന്റിലേക്ക് കൊണ്ടുവരുമെന്നും ഇവിടെ ഒരു ക്വാറന്റ്റൈന്‍ കേന്ദ്രം സജ്ജമാക്കുമെന്നും പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അറിയിച്ചു. വിമാനമാര്‍ഗ്ഗം ഇവിടേക്ക് എത്തിക്കുന്നവരെ ഇവിടെ പാര്‍പ്പിച്ച് ചികിത്സിക്കാനുള്ള സൗകര്യമുണ്ടാകും.എന്നാല്‍ എങ്ങനെ ഇവരെ ഹുബെയില്‍ നിന്ന് ഒഴിപ്പിക്കുമെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ തീരുമാനമായിട്ടില്ല. ഹുബെയ് പ്രവിശ്യയില്‍ 600 ഓസ്ട്രേലിയക്കാരാണ് കുടുങ്ങിക്കിടക്കുന്നതെന്ന് വിദേശകാര്യ മന്ത്രി മരിസ പെയ്ന്‍ അറിയിച്ചു.ഇതില്‍ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും മുന്‍ഗണന നല്‍കുമെന്നും ഇതിനായി സര്‍ക്കാര്‍ വേണ്ട നടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അറിയിച്ചു.അതിനിടെ, കൊറോണ വൈറസ് ബാധയേറ്റ് ചൈനയില്‍ മരിച്ചവരുടെ എണ്ണം 132 ആയി ഉയര്‍ന്നു. രോഗബാധിതരുടെ എണ്ണം 6000 ആയി ഉയര്‍ന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.കൊറോണവൈറസ് കാരണമുണ്ടാകുന്ന ന്യൂമോണിയ 5,974 പേരില്‍ സ്ഥിരീകരിച്ചതായി ചൈനയിലെ ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 31 പ്രവിശ്യകളില്‍ നിന്ന് ചൊവ്വാഴ്ച രാത്രി വരെയുള്ള സംയുക്തമായ കണക്കാണിത്. ഇതു വരെ 132 പേര്‍ വൈറസ് ബാധ മൂലം മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരിച്ചു.


ഹ്യൂബായ് തലസ്ഥാനമായ വൂഹനില്‍ മാത്രം 125 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 3,554 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1,239 പേര്‍ ഗുരുതരനിലയിലാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി 9,239 പേര്‍ വൈറസ് ബാധാസംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലാണ്. ഹ്യൂബായില്‍ മാത്രം 840 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Other News in this category



4malayalees Recommends