വടക്കന്‍ ക്യൂന്‍സ്‌ലാന്‍ഡില്‍ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്; നാളെയും ബുധനാഴ്ചയും കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നിരവധി സ്ഥലങ്ങളില്‍ കടുത്ത വെള്ളപ്പൊക്ക മുന്നറിയിപ്പ് പ്രഖ്യാപിച്ചു

വടക്കന്‍ ക്യൂന്‍സ്‌ലാന്‍ഡില്‍ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. നാളെയും ബുധനാഴ്ചയും കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നിരവധി സ്ഥലങ്ങളില്‍ കടുത്ത വെള്ളപ്പൊക്ക മുന്നറിയിപ്പ് പ്രഖ്യാപിച്ചു. നോട്ടിങ്ഹാമിലും ബ്രൂക്ടൗണിലുമാണ് കനത്ത വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് ബ്യൂറോ ഓഫ് മീറ്ററോളജി പ്രവചിക്കുന്നു.

സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ശനിയാഴ്ച രാത്രി 100 മില്ലിമീറ്റര്‍ വരെയാണ് മഴ പെയ്തത്. ക്യൂന്‍സ്‌ലാന്‍ഡിലെ അരാമാക് നഗരത്തിലാണ് ഏറ്റവും ശക്തമായ മഴ ലഭിച്ചത്. ഇവിടെ 112 മില്ലിമീറ്റര്‍ മഴ പെയ്തു. ടൗണ്‍സ്‌വില്ലെയിലും ശക്തമായി മഴ പെയ്തു. കാട്ടുതീയും ഉഷ്ണ തരംഗങ്ങളും കാരണം കനത്ത വരള്‍ച്ചയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ് ഓസ്‌ട്രേലിയ ഇപ്പോള്‍. ഈ ഇടങ്ങളെ സംബന്ധിച്ച് മഴ ലഭിക്കുന്നത് എന്തുകൊണ്ടും അനുഗ്രഹമാണ്. പ്രത്യേകിച്ച് സംസ്ഥാനത്തിന്റെ നോര്‍ത്ത് വെസ്റ്റ്, സൗത്ത് വെസ്റ്റ് ഭാഗങ്ങളില്‍. ക്യൂന്‍സ്‌ലാന്‍ഡിലും ന്യൂ സൗത്ത് വെയ്ല്‍സിലുമായി ഒഴുകുന്ന പാറോ നദിയില്‍ വെള്ളപ്പൊക്കമുണ്ടാക്കാന്‍ ചെറിയ സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Other News in this category

4malayalees Recommends