ഓസ്‌ട്രേലിയ ഈ ആഴ്ച സാക്ഷ്യം വഹിക്കാനിരിക്കുന്നത് കടുത്ത ചൂടിനെന്ന് വെളിപ്പെടുത്തി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റ് നടക്കുന്ന മെല്‍ബണില്‍ ഉള്‍പ്പടെ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് ഉയരും

ഓസ്‌ട്രേലിയ ഈ ആഴ്ച സാക്ഷ്യം വഹിക്കാനിരിക്കുന്നത് കടുത്ത ചൂടിനെന്ന് വെളിപ്പെടുത്തി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചൂടുകൂടുന്നുവെന്ന മുന്നറിയിപ്പ് വരുമ്പോള്‍ തന്നെ നേരത്തെയുണ്ടായ പോലെ സ്ഥിതിഗതികള്‍ വഷളാകുമോയെന്ന ആശങ്കയിലാണ് ജനങ്ങള്‍. നിലവില്‍ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ നിലനില്‍ക്കുന്ന കടുത്ത ചൂട് വരുന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഓസ്‌ട്രേലിയ മുഴുവന്‍ വ്യാപിക്കുമെന്നാണ് ബ്യൂറോ ഓഫ് മീറ്ററോളജി നല്‍കുന്ന മുന്നറിയിപ്പ്.

ബുധനാഴ്ച അഡലെയ്ഡിലെ താപനില 37 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ ആഴ്ച മുഴുവന്‍ കാന്‍ബറയിലെ താപനില 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരിക്കും. സിഡ്‌നിയില്‍ 31 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരിക്കും താപനില. സിബിഡിയില്‍ ശനിയാഴ്ച 35 ഡിഗ്രി സെല്‍ഷ്യസും ഞായറാഴ്ച 37 ഡിഗ്രി സെല്‍ഷ്യസും താപനിലയാണ് പ്രവചിക്കപ്പെടുന്നത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റ് നടക്കുന്ന മെല്‍ബണില്‍ വെള്ളിയാഴ്ച താപനില 41 ഡിഗ്രി സെല്‍ഷ്യസിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ശനിയാഴ്ച ഇത് 36 സെല്‍ഷ്യസിലേക്ക് താഴുമെന്നാണ് സൂചന.
Other News in this category

4malayalees Recommends