കാട്ടുതീ വരുത്തിയ വലിയ മുറിവുകള്‍ മായുന്നതിനു മുന്‍പ് പിടിമുറുക്കിയ കൊറോണ വൈറസ് ഓസ്‌ട്രേലിയയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത ആഘാതമേല്‍പ്പിക്കുമെന്ന് റിപ്പോര്‍ട്ട്; ചൈനീസ് വിനോദസഞ്ചാരികളുടെയും വിദ്യാര്‍ത്ഥികളുടെയും എണ്ണം കുറയുന്നത് തിരിച്ചടിയാകും

കാട്ടുതീ വരുത്തിയ വലിയ മുറിവുകള്‍ മായുന്നതിനു മുന്‍പ് പിടിമുറുക്കിയ കൊറോണ വൈറസ് ഓസ്‌ട്രേലിയയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത ആഘാതമേല്‍പ്പിക്കുമെന്ന് റിപ്പോര്‍ട്ട്; ചൈനീസ് വിനോദസഞ്ചാരികളുടെയും വിദ്യാര്‍ത്ഥികളുടെയും എണ്ണം കുറയുന്നത് തിരിച്ചടിയാകും

കാട്ടുതീ വരുത്തിയ വലിയ മുറിവുകള്‍ മായുന്നതിനു മുന്‍പ് തന്നെ കൊറോണ വൈറസ് എന്ന മാരകമായ രോഗത്തെക്കൂടി അഭിമുഖീകരിക്കുകയാണ് ഓസ്‌ട്രേലിയ. സാമ്പത്തികമായും വളരെയേറെ പ്രശ്‌നങ്ങളാണ് രാജ്യം അഭിമുഖീകരിക്കുന്നത്. ഇപ്പോഴിതാ കൊറോണ വൈറസ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് 2.3 ബില്യണ്‍ ഡോളറിന്റെയെങ്കിലും നഷ്ടം വരുത്തിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓരോ വര്‍ഷവും ഒരു മില്യണ്‍ വീതം ചൈനീസ് ടൂറിസ്റ്റുകളാണ് ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്നത്. വിവിധ ഓസ്‌ട്രേലിയന്‍ സര്‍വകലാശാലകളിലായി 20,000ത്തോളം ചൈനീസ് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുമുണ്ട്. എന്നാല്‍ വുഹാനില്‍ നിന്ന് വൈറസ് പടര്‍ന്നതോടെ 17 ചൈനീസ് നഗരങ്ങളാണ് പുറം ലോകവുമായുള്ള ബന്ധം വിച്ഛേദിച്ച് അടച്ച് പൂട്ടിയത്. അതായത് ദശലക്ഷക്കണക്കിന് ചൈനക്കാര്‍ക്ക് രാജ്യം വിടാന്‍ സാധിക്കില്ല.


2018ല്‍ പിഡബ്ല്യുസി തയാറാക്കിയ ഒരു റിസര്‍ച്ചില്‍ ചൈന തങ്ങളുടെ വിദ്യാര്‍ത്ഥികളെയും വിനോദ സഞ്ചാരികളെയും ഓസ്‌ട്രേലിയയിലേക്ക് വരുന്നതില്‍ നിന്ന് വിലക്കിയാല്‍ പ്രതിവര്‍ഷം സംഭവിക്കുന്ന നഷ്ടങ്ങളെ കുറിച്ച് വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ ജിഡിപി 2.3 ബില്യണ്‍ ഡോളര്‍ കുറയുമെന്നും 20,000 തൊഴിലുകള്‍ നഷ്ടമാകുമെന്നും ഇവര്‍ സൂചിപ്പിക്കുന്നു. കാട്ടുതീ സൃഷ്ടിച്ച ഭീതിയില്‍ കുഴങ്ങി നില്‍ക്കുന്ന ഓസ്‌ട്രേലിയയുടെ സമ്പദ് വ്യവസ്ഥയെ കൊറോണ പ്രതിസന്ധി ദുര്‍ബലമാക്കുമെന്ന് പിഡബ്ല്യുസി ഓസ്‌ട്രേലിയ ചീഫ് ഇക്കണോമിസ്റ്റായ ജെറമി തോര്‍പ് പറയുന്നു. വരള്‍ച്ച, കാട്ടുതീ എന്നിവയെല്ലാം ചേര്‍ന്ന് ദുര്‍ബലമാക്കിയ സമ്പദ് വ്യവസ്ഥയാണ് ഓസ്‌ട്രേലിയയ്ക്കുള്ളതെന്നും വൈറസ് ബാധ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2002ലും 2003ന്റെ തുടക്കത്തിലും സാര്‍സ് വൈറസ് പടര്‍ന്നു പിടിച്ചപ്പോള്‍ ഓസ്‌ട്രേലിയയിലേക്കുള്ള ചൈനീസ് വിനോദസഞ്ചാരികളുടെ വരവ് 9 ശതമാനം കുറഞ്ഞിരുന്നു.

അതേസമയം, ഓസ്ട്രേലിയയില്‍ അഞ്ച് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈന യാത്രാ നിരോധനം ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് വുഹാനില്‍ നിന്ന് സിഡ്നിയിലേക്കെത്തിയ 21കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. വിഹാനില്‍ നിന്ന് നേരിട്ടുള്ള വിമാനത്തില്‍ സിഡ്നിയിലേക്കെത്തിയ യുവതി 24 മണിക്കൂറിനുള്ളില്‍ തന്നെ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങി. ഇവരെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ന്യൂ സൗത്ത് വെയ്ല്‍സ് ചീഫ് ഹെല്‍ത്ത് ഓഫീസര്‍ കെറി ചാന്റ് സ്ഥിരീകരിച്ചു. ശനിയായഴ്ചയാണ് ഓസ്ട്രേലിയയില്‍ ആദ്യ നാല് കേസുകള്‍ സ്ഥിരീകരിച്ചത്.

Other News in this category



4malayalees Recommends