ഓസ്‌ട്രേലിയയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആത്മവിശ്വാസം പകരുന്ന വാര്‍ത്ത; 2018 - 2019 കാലയളവില്‍ ഓസ്ട്രേലിയന്‍ പൗരന്മാരായവരുടെ പട്ടികയില്‍ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്നത് ഇന്ത്യക്കാര്‍; ഇക്കാലയളവില്‍ പൗരത്വം ലഭിച്ചത് 28470 ഇന്ത്യക്കാര്‍

ഓസ്‌ട്രേലിയയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആത്മവിശ്വാസം പകരുന്ന വാര്‍ത്ത; 2018 - 2019 കാലയളവില്‍  ഓസ്ട്രേലിയന്‍ പൗരന്മാരായവരുടെ പട്ടികയില്‍ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്നത് ഇന്ത്യക്കാര്‍; ഇക്കാലയളവില്‍ പൗരത്വം ലഭിച്ചത് 28470 ഇന്ത്യക്കാര്‍

2018 - 2019 കാലയളവില്‍ ഓസ്ട്രേലിയന്‍ പൗരന്മാരായവരുടെ പട്ടികയില്‍ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്നത് ഇന്ത്യക്കാര്‍. 28470 പേര്‍ക്കാണ് ഈ കാലയളവില്‍ പൗരത്വം ലഭിച്ചത്. യുകെയില്‍ നിന്നുള്ളവരാണ് പൗരത്വം ലഭിച്ചതിന്റെ കാര്യത്തില്‍ രണ്ടാമതുള്ളത്. യുകെയില്‍ നിന്നുള്ള 13364 പേര്‍ ഇക്കാലയളവില്‍ ഓസ്‌ട്രേലിയന്‍ പൗരത്വം നേടി. ഇന്ത്യയെ അപേക്ഷിച്ച് പൗരത്വം നേടിയവരുടെ എണ്ണത്തിന്റെ കാര്യത്തില്‍ യുകെ പിന്നിലാണ്. ഫിലിപ്പീന്‍സില്‍ നിന്നുള്ളവരാണ് ഓസ്‌ട്രേലിയന്‍ പൗരത്വം ലഭിച്ചവരുടെ എണ്ണത്തിന്റെ കാര്യത്തില്‍ മൂന്നാമതുള്ളത്. ഇക്കാലയളവില്‍ 9267 ഫിലിപ്പീനികള്‍ക്ക് ഓസിസ് പൗരത്വം ലഭിച്ചു. ചൈന, ശ്രീലങ്ക, വിയറ്റ്‌നാം, പാക്കിസ്ഥാന്‍ നേപ്പാള്‍, ഇറാഖ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പട്ടികയിലുള്ള മറ്റു രാജ്യങ്ങള്‍. ആകെ 127,674 പേര്‍ക്കാണ് 2018-2019ല്‍ മാത്രം പൗരത്വം ലഭിച്ചത്.


2013-14 മുതല്‍ 150,000 ഇന്ത്യക്കാര്‍ പൗരത്വം സ്വീകരിച്ചതായാണ് കണക്കുകള്‍. 2019 ജനുവരി 26ന് മാത്രം 2,600 ഇന്ത്യക്കാര്‍ ഓസ്ട്രേലിയന്‍ പൗരന്മാരായതായി കുടിയേറ്റ കാര്യ മന്ത്രി ഡേവിഡ് കോള്‍മാന്‍ പറയുന്നു.ഓസ്‌ട്രേലിയ കുടിയേറ്റക്കാര്‍ക്ക് പൗരത്വം അനുവദിച്ചു തുടങ്ങിയത് 1949 മുതലാണ്. ഇതിനോടകം 50 ലക്ഷത്തിലേറെ പേര്‍ ഓസ്‌ട്രേലിയന്‍ പൗരത്വം സ്വീകരിച്ചിട്ടുണ്ടെന്നാണ് ഓസ്ട്രേലിയന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍.

കുടിയേറ്റക്കാര്‍ക്ക് പൗരത്വം അനുവദിച്ചു തുടങ്ങിയ ആദ്യ വര്‍ഷം തന്നെ 35 രാജ്യങ്ങളില്‍ നിന്നായി 2,493 പേര്‍ക്കാണ് പൗരത്വം ലഭിച്ചത്. പിന്നീട് ഓരോ വര്‍ഷവും ഓസ്ട്രേലിയന്‍ പൗരന്മാരാകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത് .

Other News in this category



4malayalees Recommends