കാട്ടുതീ ദുരന്തം സമ്മാനിച്ച ഞെട്ടല്‍ മാറിയില്ല; ഓസ്‌ട്രേലിയക്കാര്‍ക്കിത് നിറം മങ്ങിയ ദേശീയ ദിനം; രാജ്യത്തെ സ്‌നേഹിക്കുന്ന നമുക്ക് ഈ വെല്ലുവിളികളെല്ലാം നേരിട്ടേ മതിയാകൂവെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍

കാട്ടുതീ ദുരന്തം സമ്മാനിച്ച ഞെട്ടല്‍ മാറിയില്ല; ഓസ്‌ട്രേലിയക്കാര്‍ക്കിത് നിറം മങ്ങിയ ദേശീയ ദിനം; രാജ്യത്തെ സ്‌നേഹിക്കുന്ന നമുക്ക് ഈ വെല്ലുവിളികളെല്ലാം നേരിട്ടേ മതിയാകൂവെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍

കാട്ടുതീ സമ്മാനിച്ച ദുരന്തത്തിന്റെ ഓര്‍മകള്‍ മായുന്നതിനു മുന്‍പേ ഒരു ദേശീയ ദിനം ഓസ്‌ട്രേലിയയെ കടന്നു പോയി. ബീച്ചുകളിലും സംഗീത ക്ലബ്ബുകളിലുമായാണ് ഓസ്‌ട്രേലിയക്കാര്‍ നിറം മങ്ങിയ ഇത്തവണത്തെ ഓസ്‌ട്രേലിയന്‍ ദിനം ആഘോഷിച്ചത്. പൊതു അവധിയായതുകൊണ്ടുതന്നെ ഉത്സവപ്രതീതിയോടെയാണ് ഇവിടെയുള്ളവര്‍ ഓസ്‌ട്രേലിയ ദിനം ആചരിക്കുന്നത്.


എന്നാല്‍ ഒരു വിഭാഗം ഓസ്ട്രേലിയക്കാര്‍ക്ക് ഇത് ദുഃഖം നിറഞ്ഞ ദിവസമാണ്. ഓസ്ട്രേലിയയുടെ ആദിമവര്‍ഗ്ഗ സമൂഹത്തിനാണ് ഓസ്‌ട്രേലിയ ദിനം വേദന നിറഞ്ഞ ദിവസമാകുന്നത്.അതുകൊണ്ടുതന്നെ ജനുവരി 26 ഓസ്‌ട്രേലിയ ദിനമായി ആചരിക്കുന്നതിനെ എതിര്‍ക്കുന്നുണ്ട്.

ഓസ്ട്രേലിയയില്‍ ബ്രിട്ടീഷ് ആധിപത്യത്തിന് തുടക്കം കുറിച്ച ദിവസമാണ് ജനുവരി 26. 1788ല്‍ 1350 പേരുമായി ബ്രിട്ടീഷ് സര്‍ക്കാര്‍ അയച്ച 11 കപ്പലുകള്‍ ഓസ്ട്രേലിയയിലെ സിഡ്‌നി കോവില്‍ എത്തുകയും ഗവര്‍ണര്‍ പോര്‍ട്ട് ആര്‍തര്‍ ഫിലിപ് ഗ്രേറ്റ് ബ്രിട്ടന്റെ ദേശീയ പതാകയായ യൂണിയന്‍ ജാക് ഇവിടെ ഉയര്‍ത്തുകയും ചെയ്തുവെന്നാണ് ചരിത്രം.

എന്നിരുന്നാലും കാട്ടുതീ നക്കിത്തുടച്ച ഓസ്‌ട്രേലിയയെ സംബന്ധിച്ച് ഇക്കുറി വേദനകളുടെ ദേശീയ ദിനമായിരുന്നു. സെപ്റ്റംബറില്‍ തുടങ്ങിയ കാട്ടുതീയില്‍ രാജ്യത്ത് 33 പേരാണ് മരിച്ചത്. രണ്ടായിരത്തോളം വീടുകള്‍ കത്തിച്ചാമ്പലായി. ഹെക്ടര്‍ കണക്കിന് സ്ഥലമാണ് കാട്ടുതീയില്‍ നശിച്ചത്. രാജ്യത്തിന്റെ ചരിത്രവും വര്‍ത്തമാനകാലവും ഓര്‍ക്കാനുള്ള സമയമാണ് ഓസ്‌ട്രേലിയ ദിനമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. ദേശീയ ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അടുത്ത കാലത്ത് അനുഭവിച്ച വരള്‍ച്ചയും കാട്ടുതീയും ഉള്‍പ്പെടെ ഈ ഭൂഖണ്ഡത്തില്‍ നമ്മള്‍ നേരിട്ട വെല്ലുവിളികള്‍ ഓര്‍ക്കണം. ഈ രാജ്യത്തെ സ്‌നേഹിക്കുന്ന നമുക്ക് ഈ വെല്ലുവിളികളെല്ലാം നേരിട്ടേ മതിയാകൂവെന്നും മോറിസണ്‍ പറഞ്ഞു.

Other News in this category



4malayalees Recommends