കൊറോണ വൈറസ് ഭീതി; ചൈനയില്‍ നിന്ന് മടങ്ങിയെത്തിയ കുട്ടികളുടെ രക്ഷകര്‍ത്താക്കളോട് മെഡിക്കല്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ നിര്‍ദേശിച്ച് ഓസ്‌ട്രേലിയയിലെ പ്രമുഖ സ്വകാര്യ സ്‌കൂളുകള്‍; കുട്ടികളോട് 14 ദിവസം സ്‌കൂളില്‍ വരേണ്ടെന്നും നിര്‍ദേശം

കൊറോണ വൈറസ് ഭീതി; ചൈനയില്‍ നിന്ന് മടങ്ങിയെത്തിയ കുട്ടികളുടെ രക്ഷകര്‍ത്താക്കളോട് മെഡിക്കല്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ നിര്‍ദേശിച്ച് ഓസ്‌ട്രേലിയയിലെ പ്രമുഖ സ്വകാര്യ സ്‌കൂളുകള്‍; കുട്ടികളോട് 14 ദിവസം സ്‌കൂളില്‍ വരേണ്ടെന്നും നിര്‍ദേശം

കൊറോണ വൈറസ് ഭീതി വിതച്ച സാഹചര്യത്തില്‍ ചൈനയില്‍ നിന്ന് മടങ്ങിയെത്തിയ കുട്ടികളുടെ രക്ഷകര്‍ത്താക്കളോട് ഡോക്ടേസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ നിര്‍ദേശിച്ച് സിഡ്‌നിയിലെ പ്രമുഖ സ്വകാര്യ സ്‌കൂളുകള്‍. സ്‌കോട്ട് കോളേജ്, പിമ്പിള്‍ ലേഡീസ് കോളേജ് എന്നീ ഓസ്‌ട്രേലിയയിലെ പ്രമുഖ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കളോടാണ് ഈ ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്. കര്‍ശനമായ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നാണ് സ്‌കൂള്‍ അധികൃതരുടെ പക്ഷം. പടരുന്ന വൈറസില്‍ നിന്ന് കുട്ടികളെയും ജീവനക്കാരെയും സംരക്ഷിക്കാനാണ് കോളേജ് അധികൃതര്‍ ലക്ഷ്യമുടന്നത്.


ചൈനയിലെ കൊറോണ വൈറസ് ബാധിതമായ മേഖലകളിലേക്ക് യാത്ര ചെയ്തിട്ടുണ്ടെങ്കില്‍ കുട്ടികളെ 14 ദിവസം വീട്ടില്‍ നിര്‍ത്തി നിരീക്ഷിക്കാനാണ് മെല്‍ബണിലെ പ്രധാന സ്വകാര്യ വിദ്യാലയങ്ങളായ ഫിര്‍ബാങ്ക് ഗ്രാമര്‍ സ്‌കൂളും സ്‌കോച്ച് കോളേജും ആവശ്യപ്പെട്ടിരിക്കുന്നത്. സമ്മര്‍ വെക്കേഷന് ചൈനയിലേക്ക് പോയ കുട്ടികള്‍ക്ക് മെഡിക്കല്‍ ക്ലിയറന്‍സ് കിട്ടുന്നത് വരെ തിരിച്ച് വിദ്യാലയങ്ങളിലേക്ക് അയക്കേണ്ടതില്ല എന്നാണ് അധികൃതര്‍ മുന്നോട്ട് വെക്കുന്ന നിര്‍ദേശം. സിഡ്‌നിയിലെ റാവെന്‍വുഡ് സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, നോക്‌സ് ഗ്രാമര്‍ സ്‌കൂള്‍, സെന്റ് അലോഷ്യസ് കോളേജ് എന്നിവരും സമാനമായ മാര്‍ഗ നിര്‍ദേശങ്ങള്‍ രക്ഷിതാക്കള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് നയന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതിനിടെ ഓസ്ട്രേലിയയില്‍ അഞ്ച് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈന യാത്രാ നിരോധനം ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് വുഹാനില്‍ നിന്ന് സിഡ്നിയിലേക്കെത്തിയ 21കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. വിഹാനില്‍ നിന്ന് നേരിട്ടുള്ള വിമാനത്തില്‍ സിഡ്നിയിലേക്കെത്തിയ യുവതി 24 മണിക്കൂറിനുള്ളില്‍ തന്നെ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങി. ഇവരെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ന്യൂ സൗത്ത് വെയ്ല്‍സ് ചീഫ് ഹെല്‍ത്ത് ഓഫീസര്‍ കെറി ചാന്റ് സ്ഥിരീകരിച്ചു. ശനിയായഴ്ചയാണ് ഓസ്ട്രേലിയയില്‍ ആദ്യ നാല് കേസുകള്‍ സ്ഥിരീകരിച്ചത്.

Other News in this category



4malayalees Recommends