Association
ചിക്കാഗോ: അമേരിക്കയിലെ ക്നാനായ കത്തോലിക്കാ റീജിയന്റെ ഫാമിലി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ചിക്കാഗോ സെന്റ് മേരീസ് ഇടവക ദൈവാലയത്തില്‍ പ്രീ മാരിയേജ് കോഴ്സ് സംഘടിപ്പിച്ചു. നോര്‍ത്ത് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുമായി എത്തിയ ക്നാനായ യുവതീ യുവാക്കള്‍ മൂന്നു ദിവസങ്ങള്‍ നീണ്ടു നിന്ന പ്രീ മാരിയേജ് കോഴ്സില്‍ പങ്കെടുത്തു. പ്രീ മാരിയേജ് കോഴ്സില്‍ പങ്കെടുക്കാന്‍ എത്തിയവരെ ചിക്കാഗോ സെന്റ് മേരീസ് ഇടവക വികാരി ഫാ. സിജു മുടക്കോടിയില്‍ സ്വാഗതം ചെയ്തു. വിവാഹം എന്നത് ഒരു ആഘോഷം എന്നതിലുപരി ആഴമേറിയ കത്തോലിക്കാ വിശ്വാസത്തിന്റെ കാതലായ നാഴികക്കല്ലും പവിത്രമായ കൂദാശയുമാണ് എന്നും പൂര്‍ണ്ണമായ ഒരുക്കത്തോടെയും ഹൃദയ വിശുദ്ധിയുടെയും ഈ കൂദാശയെ സമീപിക്കുമ്പോഴാണ്, ഓരോ കത്തോലിക്കാവിശ്വാസിയുടെയും കൗദാശിക ജീവിതത്തില്‍ അനുഗ്രഹങ്ങള്‍ ലഭിക്കുന്നത്
ന്യൂയോര്‍ക്ക്: 2024 – 2026 കാലയളവില്‍ ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റിയിലേക്ക് സാമൂഹ്യ സേവന രംഗത്ത് ന്യൂയോര്‍ക്കിലെ നിറസാന്നിദ്ധ്യമായ തോമസ് നൈനാന് മത്സരിക്കുന്നു. ഡോ. കല ഷഹി പ്രസിഡന്റായി മത്സരിക്കുന്ന പാനലിലാണ് തോമസ് നൈനാന് മത്സരിക്കുന്നത്. റോക്ലാന്‍ഡ് കൗണ്ടി സോഷ്യല്‍ സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റില്‍ സോഷ്യല്‍ വെല്‍ഫെയര്‍ എക്സാമിനറായി സേവനമനുഷ്ഠിച്ച ഔദ്യോഗിക
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയില്‍ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുനാള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി. ലദീഞ്ഞ്, ആഘോഷപൂര്‍വ്വമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാന, പരമ്പരാഗതമായ നേര്ച്ചകാഴ്ചകള് എന്നിവ തിരുനാളിന്റെ ഭാഗമായി നടത്തപ്പെട്ടു. വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക്ക് സെമിനാരിയിലെ ഫിലോസഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ റവ. ഡോ. ജോണ്സണ്
2024 - 2026 കാലയളവില്‍ ഫൊക്കാന യുവജന പ്രതിനിധിയായി ഹ്യൂസ്റ്റണില്‍ നിന്നും ആകാശ് അജീഷ് മത്സരിക്കുന്നു. ഡോ . കല ഷഹി നയിക്കുന്ന ടീം ലെഗസി പാനലിലാണ് ആകാശ് അജീഷ് മത്സരിക്കുന്നത്. കണ്ടു മടുത്ത മുഖങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുതിയ തലമുറയ്ക്ക് പ്രാധാന്യം നല്കി ഫൊക്കാനയെ ജീവസുറ്റതാക്കിയ പ്രവര്‍ത്തനത്തിന്റെ നാളുകളാണ് ഡോ . ബാബു സ്റ്റീഫന്‍ , ഡോ. കല ഷഹി നേതൃത്വത്തിന്റേത് .
ഫിലഡല്‍ഫിയ: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2024 – 2026 കാലയളവിലേക്ക് പെന്‍സില്‍വാനിയ റീജിയണ്‍ വൈസ് പ്രസിഡന്റായി അഭിലാഷ് ജോണ്‍ മത്സരിക്കുന്നു. ഡോ. കലാ ഷഹി നേതൃത്വം നല്കുന്ന ടീം ലെഗസി യുടെ പാനലിലാണ് അഭിലാഷ് ജോണ്‍ മത്സരിക്കുന്നത്. അമേരിക്കയില്‍ എത്തുന്നതിന് മുന്‍പേ സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവമായ അഭിലാഷ് ജോണ്‍ തിരുവനന്തപുരം ലോ കോളേജില്‍ നിന്ന്
തിരുവനന്തപുരം: ഇനി അതുല്യയ്ക്ക് തന്റെ വീല്‍ ചെയര്‍ ടൈലിട്ട മുറിയിലൂടെ ഇഷ്ടം പോലെ നീക്കാം. മുകളില്‍ നിന്ന് വെള്ളം വീണ് തന്റെ തുണികളും പുസ്തകങ്ങളും നനയുമെന്ന് ഭയക്കേണ്ട . തിരുവനന്തപുരം അമ്പലത്തിന്‍കര ഹരിജന്‍ കോളനയിലെ മോഹനും ഭാര്യ ബിന്ദുവിനും ഏക മകളും ഭിന്നശേഷിക്കാരിയുമായ മകളുടെ സങ്കടം കാണണ്ട. ഈ കുടുംബത്തിന് അടച്ചുറപ്പുള്ള വീടൊരുക്കി ഫൊക്കാന . ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു
ന്യൂയോര്‍ക്ക്: ഫൊക്കാന 2024 – 2026 കാലയളവില്‍ യുവജന പ്രതിനിധിയായി സ്റ്റാറ്റന്‍ ഐലന്റില്‍ നിന്നും സ്നേഹ തോമസ് മത്സരിക്കുന്നു. ഡോ. കല ഷഹി നയിക്കുന്ന പാനലിലാണ് സ്നേഹയുടെ മത്സരം. സഹപ്രവര്‍ത്തകരെ ഒപ്പം നിര്‍ത്തുകയും അവര്‍ക്കായി വേദികള്‍ നല്‍കുകയും ചെയ്യുന്ന ഫൊക്കാനയുടെ മികച്ച നേതാവായ ഡോ. കല ഷഹി നേതൃത്വം നല്കുന്ന പാനലില്‍ സ്ഥാനാര്‍ത്ഥിയാകുവാന്‍ സാധിച്ചതില്‍ അതിയായ
ന്യൂജേഴ്സി: അമേരിക്കയിലെ ന്യൂജേഴ്സി റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ മലയാളി മുസ്ലീംസ് ഓഫ് ന്യൂജേഴ്സി (എം.എം.എന്‍.ജെ) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍ അമേരിക്കയിലെ മലയാളികളുടെ മതസാഹോദര്യവും ഐക്യവും വിളിച്ചോതി. വിവിധ മത സാംസ്കാരിക രംഗങ്ങളില്‍ നിന്നുള്ള 700 ല്‍ പരം ആളുകളാണ് പരിപാടിയില്‍ പങ്കെടുത്തത്. ഇഷാ സാജിദിന്റെ ഖുര്‍ആന്‍
വാഷിംഗ്ടണ്‍ ഡി സി : 2024 2026 കാലയളവില്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് ടെക്സാസില്‍ നിന്നും റജി വി .കുര്യന് മത്സരിക്കുന്നു. ഡോ. കല ഷഹി പ്രസിഡന്റായി മത്സരിക്കുന്ന പാനലിലാണ് ടെക്സാസിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവമായ റജി വി കുര്യന് മത്സരിക്കുന്നത്. 2007 ല്‍ ഹ്യൂസ്റ്റണ്‍ ഏരിയയില്‍ സാമൂഹ്യ പ്രവര്‍ത്തനത്തിന് തുടക്കമിട്ട റജി വി കുര്യന് പ്രധാനമായും അദ്ധ്യാത്മിക